ഇന്റർ കോളജിയറ്റ് ഗാന്ധി ക്വിസ് മത്സരം
കാലിക്കട്ട് സർവകലാശാലാ ഗാന്ധിയൻ പഠനഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന ഇന്റർ കോളജിയറ്റ് ഗാന്ധി ക്വിസ് മത്സരം എട്ടിനു രാവിലെ പത്തിനു സർവകലാശാലാ കാന്പസിലെ ടാഗോർ നികേതൻ ഹാളിൽ നടക്കും. രജിസ്റ്റർ ചെയ്ത ടീമുകൾക്ക് പങ്കെടുക്കാം.
അധ്യാപക ശിൽപ്പശാലയ്ക്ക് അപേക്ഷിക്കാനുള്ള തിയതി നീട്ടി
വിദ്യാഭ്യാസ വിഭാഗത്തിൽ കേന്ദ്ര മാനവശേഷി വികസന വകുപ്പ് അനുവദിച്ച അധ്യാപക പരിശീലന കേന്ദ്രത്തിൽ സർവകലാശാല/ കോളജ് വിദ്യാഭ്യാസ വിഭാഗം അധ്യാപകർക്ക് പാഠ്യപദ്ധതി ആവിഷ്കരണവും രൂപകൽപ്പനയും എന്ന വിഷയത്തിൽ ഒരാഴ്ചത്തെ പരിശീലനം സംഘടിപ്പിക്കുന്നു. 11 മുതൽ 17 വരെയാണ് പരിശീലനം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ഇന്ന്. അപേക്ഷാഫോറവും വിവരങ്ങളും സർവകലാശാലാ വെബ്സൈറ്റിൽ. ഫോൺ: 9495657594, 9048356933.
എംകോം എസ്ഡിഇ മാർക്ക് ലിസ്റ്റ്
2017 മേയിൽ നടത്തിയ വിദൂരവിദ്യാഭ്യാസം ഒന്നും രണ്ടും സെമസ്റ്റർ എംകോം സപ്ലിമെന്ററി പരീക്ഷയുടെ മാർക്ക് ലിസ്റ്റുകൾ മുട്ടിൽ ഡബ്ല്യൂഎംഒ, മലപ്പുറം ഗവണ്മെന്റ് കോളജ്, തൃശൂർ സെന്റ് തോമസ് കോളജ്, തൃശൂർ എസ്കെവിസി എന്നീ മെയിൻ കേന്ദ്രങ്ങളിലെ വിദ്യാർഥികൾ പത്തു മുതൽ പരീക്ഷ എഴുതിയ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കും. വിദൂരവിദ്യാഭ്യാസം എംകോം വിദ്യാർഥികൾക്ക് 2016 പ്രവേശനം മുതൽ ഓരോ സെമസ്റ്ററുകൾക്കും ഒരൊറ്റ ക്രോഡീകരിച്ച മാർക്ക് ഷീറ്റായിരിക്കും ഉണ്ടാവുക. സെമസ്റ്റർ മാർക്ക് ലിസ്റ്റുകൾക്ക് പകരം നെറ്റിൽ നിന്ന് ഡൗണ്‍ലോഡ് ചെയ്ത റിസൾട്ടിന്റെ കോപ്പി ഉപയോഗിക്കാം. കോഴ്സ് പാസാകുന്ന സമയത്ത് കണ്‍സോളിഡേറ്റഡ് മാർക്ക് ലിസ്റ്റും നൽകും.
പരീക്ഷാഫലം
2018 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ സോഷ്യോളജി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം.
2018 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ മ്യൂസിക്, എംഎ വോകൽ (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 19 വരെ അപേക്ഷിക്കാം.
2018 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംകോം (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.