ഇന്റർസോണ്‍ ബോക്സിംഗ് മാറ്റി
10, 11 തിയതികളിൽ നടത്താനിരുന്ന ഇന്റർസോണ്‍ ബോക്സിംഗ് പുരുഷ വിഭാഗം മത്സരങ്ങൾ ജനുവരി 22, 23 തിയതികളിലേക്ക് മാറ്റി. സബ് കണ്‍വീനർ സി.കെ.തോമസ് (9446358419).
മനഃശാസ്ത്ര പഠനവിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസർ: വാക്ഇൻഇന്റർവ്യൂ
മനഃശാസ്ത്ര പഠനവിഭാഗത്തിൽ ദിവസം/ മണിക്കൂർ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രഫസർ നിയമനത്തിന് (രണ്ട് ഒഴിവ്) 13ന് വാക്ഇൻഇന്റർവ്യൂ നടത്തും. യുജിസി നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവർ രാവിലെ 10.30ന് സർട്ടിഫിക്കറ്റുകൾ സഹിതം പഠനവിഭാഗത്തിൽ ഹാജരാകണം. ഫോൺ: 0494 2407358.
ബിരുദ പ്രവേശനം നേടിയവർ ഐഡി കാർഡ് ഡൗണ്‍ലോഡ് ചെയ്യണം
വിദൂരവിദ്യാഭ്യാസ വിഭാഗം 2018 പ്രവേശനം ഒന്നാം സെമസ്റ്റർ ബിരുദത്തിന് ചേർന്നവരുടെ ഓണ്‍ലൈൻ ഐഡി കാർഡ് ഇന്നു മുതൽ വെബ്സൈറ്റിൽ (www.sdeuoc.ac.in ) ലഭ്യമാവും. ഓണ്‍ലൈൻ ഐഡി, ജനന തിയതി ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്യാം.
പൂമല ഫോക്കസ് ഇൻസ്റ്റിറ്റ്യൂട്ട് പരീക്ഷാ കേന്ദ്രത്തിൽ മാറ്റം
11ന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്റ്റർ ബിഎ (സിയുസിബിസിഎസ്എസ്) പരീക്ഷയ്ക്ക് തൃശൂർ, പൂമല ഫോക്കസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി കേന്ദ്രമായി ഹാൾടിക്കറ്റ് ലഭിച്ചവർ പുതുക്കിയ ഹാൾടിക്കറ്റുമായി തൃശൂർ, കുട്ടനെല്ലൂർ സി. അച്യുതമേനോൻ ഗവണ്മെന്റ് കോളജിൽ ഹാജരാകണം. ഹാൾടിക്കറ്റ് വെബ്സൈറ്റിൽ.
ബികോം/ ബിബിഎ ജനറൽ ഇൻഫോമാറ്റിക്സ് പരീക്ഷാ കേന്ദ്രം
പത്തിനുനടക്കുന്ന വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്റ്റർ ബികോം/ ബിബിഎ (സിയുസിബിസിഎസ്എസ്) ജനറൽ ഇൻഫോമാറ്റിക്സ് പരീക്ഷയ്ക്ക് പൊന്നാനി എംഐ ട്രെയിനിംഗ് കോളജ് പരീക്ഷാ കേന്ദ്രമായി ലഭിച്ചവർ അതേ ഹാൾടിക്കറ്റുമായി പൊന്നാനി എംഇഎസ് കോളജിൽ ഹാജരാകണം.
ഓപ്പണ്‍ ബിരുദ പ്രവേശനത്തിനു അപേക്ഷിക്കണം
വിദൂരവിദ്യാഭ്യാസ വിഭാഗം അടിസ്ഥാന യോഗ്യതയില്ലാത്തവർക്കായി ബിരുദ പ്രവേശനത്തിന് നവംബർ നാലിന് നടത്തിയ പ്രവേശന പരീക്ഷയിൽ വിജയിച്ചവർക്ക് ഓപ്പണ്‍ ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് പത്ത് വരെ പിഴകൂടാതെയും 100 രൂപ പിഴയോടെ 12 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട്, അനുബന്ധ രേഖകൾ സഹിതം 15 വരെ വിദൂദരവിദ്യാഭ്യാസ വിഭാഗത്തിൽ സ്വീകരിക്കും. വിവരങ്ങൾ www.sdeuoc.ac.in വെബ്സൈറ്റിൽ. ഫോൺ: 0494 2407512, 2400288.
പരീക്ഷാ അപേക്ഷ
അഞ്ചാം സെമസ്റ്റർ ബിആർക് (2012, 2004 സ്കീം2008 മുതൽ 2011 വരെ പ്രവേശനം) സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ലിങ്ക് പിഴകൂടാതെ പത്തു വരെയും 160 രൂപ പിഴയോടെ 12 വരെയും ലഭിക്കും.
എംഎസ് സി അപ്ലൈഡ് കെമിസ്ട്രി പുനഃപരീക്ഷ
ആഗസ്റ്റ് ആറിന് നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ് സി അപ്ലൈഡ് കെമിസ്ട്രി (സിസിഎസ്എസ്) പേപ്പർ എസിഎച്ച് 2 സി. 08ഗ്രൂപ്പ് തിയറി ആൻഡ് കെമിക്കൽ ബോണ്ടിംഗ് റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ റദ്ദ് ചെയ്തു. പുനഃപരീക്ഷ 21ന് സർവകലാശാലാ കെമിസ്ട്രി പഠനവകുപ്പിൽ നടക്കും.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ ബിഎസ് സി/ ബിസിഎ (സിയുസിബിസിഎസ്എസ്) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് നവംബർ 2017 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം. പ്രിന്റൗട്ട് 22നകം ലഭിക്കണം.
2018 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ ഹിന്ദി (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.