ഒന്നാം വർഷ ബിഎസ്സി നഴ്സിംഗ് പരീക്ഷ ജനുവരി നാലു മുതൽ
ഒന്നാം വർഷ ബിഎസ്സി നഴ്സിംഗ് (പുതിയ സ്കീം 2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷ 2019 ജനുവരി നാലു മുതൽ തുടങ്ങും. അപേക്ഷ 13 വരെയും 500 രൂപ പിഴയോടെ 14 വരെയും 1,000 രൂപ സൂപ്പർഫൈനോടെ 17 വരെയും സ്വീകരിക്കും. റെഗുലർ വിദ്യാർഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതവും (പരമാവധി 200 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷാഫീസിനു പുറമെ അടയ്ക്കണം.
രണ്ടാം വർഷ ബിഎസ്സി നഴ്സിംഗ് (2016 അഡ്മിഷൻ റെഗുലർ, 20102015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷ ജനുവരി 18ന് തുടങ്ങും. അപേക്ഷ 13 വരെയും 500 രൂപ പിഴയോടെ 14 വരെയും 1000 രൂപ സൂപ്പർഫൈനോടെ 17 വരെയും സ്വീകരിക്കും. റെഗുലർ വിദ്യാർഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതവും (പരമാവധി 200 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷാഫീസിനു പുറമെ അടയ്ക്കണം.
അഫിലിയേറ്റഡ് കോളജുകളിലെ അഞ്ചാം സെമസ്റ്റർ ബിഎ (ക്രിമിനോളജി) എൽഎൽബി (ഓണേഴ്സ്), ബികോം എൽഎൽബി (ഓണേഴ്സ്), ബിബിഎ എൽഎൽബി (ഓണേഴ്സ്) പരീക്ഷകൾ ജനുവരി 11ന് തുടങ്ങും. അപേക്ഷകൾ 13 വരെയും 500 രൂപ പിഴയോടെ 14 വരെയും 1000 രൂപ സൂപ്പർഫൈനോടെ 17 വരെയും സ്വീകരിക്കും. റെഗുലർ വിദ്യാർഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതവും (പരമാവധി 200 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം.
രണ്ടാം സെമസ്റ്റർ എംഎസ്സി മോളിക്യുലാർ ബയോളജി ആൻഡ് ജനറ്റിക് എൻജിനിയറിംഗ് പരീക്ഷ 31ന് ആരംഭിക്കും. അപേക്ഷ 12 വരെയും 500 രൂപ പിഴയോടെ 13 വരെയും 1,000 രൂപ സൂപ്പർഫൈനോടെ 17 വരെയും സ്വീകരിക്കും.
അപേക്ഷ തീയതി
അവസാന വർഷ ബിഡിഎസ് പാർട്ട് ഒന്ന്, രണ്ട് (2008 അഡ്മിഷൻ മുതൽ) മേഴ്സി ചാൻസ് പരീക്ഷകൾക്ക് 18 വരെയും 500 രൂപ പിഴയോടെ 19 വരെയും 1000 രൂപ സൂപ്പർഫൈനോടെ 21 വരെയും അപേക്ഷിക്കാം. അപേക്ഷകർ സിവി ക്യാന്പ് ഫീസായി 200 രൂപയും സ്പെഷൽ ഫീസായി 5000 രൂപയും പരീക്ഷാഫീസിനും സിവി ക്യാന്പ് ഫീസിനും പുറമെ അടയ്ക്കണം. പരീക്ഷ തീയതി പിന്നീട് അറിയിക്കും.
ഒന്നു മുതൽ എട്ടു വരെ സെമസ്റ്റർ ബിടെക് സപ്ലിമെന്ററി, മേഴ്സി ചാൻസ് പരീക്ഷകൾക്ക് 20 വരെയും 500 രൂപ പിഴയോടെ 21 വരെയും 1000 രൂപ സൂപ്പർഫൈനോടെ 28 വരെയും അപേക്ഷിക്കാം. വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 50 രൂപ വീതം (പരമാവധി 200 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷാഫീസിനു പുറമെ അടയ്ക്കണം. ആദ്യ മേഴ്സി ചാൻസ് (2010 അഡ്മിഷൻ) പരീക്ഷയെഴുതുന്നവർ 5,000 രൂപയും രണ്ടാം മേഴ്സി ചാൻസ് (2009 അഡ്മിഷൻ പഴയ സ്കീം) പരീക്ഷയെഴുതുന്നവർ 7,000 രൂപയും അവസാന മേഴ്സി ചാൻസ് (2009ന് മുന്‍പുള്ള അഡ്മിഷൻ പഴയ സ്കീം) പരീക്ഷയെഴുതുന്നവർ 10,000 രൂപയും സ്പെഷൽ ഫീസായി പരീക്ഷാഫീസിനും സിവി ക്യാന്പ് ഫീസിനും പുറമെ അടയ്ക്കണം. പരീക്ഷ തീയതി പിന്നീട് അറിയിക്കും.
കോഴ്സ് വർക്ക് പരീക്ഷ: അപേക്ഷിക്കാം
എംജി സർവകലാശാലയുടെ അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിൽ 2018ൽ കോഴ്സ് വർക്ക് പൂർത്തിയാക്കിയ വിദ്യാർഥികൾക്കും സപ്ലിമെന്ററി വിദ്യാർഥികൾക്കും പരീക്ഷയ്ക്ക് അപേക്ഷിക്കാം. 10ന് രാവിലെ 11 മുതൽ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. 15 വരെയും 500 രൂപ പിഴയോടെ 18 വരെയും 1000 രൂപ പിഴയോടെ 19 വരെയും ഓണ്‍ലൈനായി ഫീസടയ്ക്കാം. ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് ആവശ്യമായ രേഖകൾക്കൊപ്പം 21ന് വൈകുന്നേരം നാലിന് മുന്‍പായി സർവകലാശാലയിലെ ഇബി 14 സെക്ഷനിൽ സമർപ്പിക്കണം. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ.
വൈവാവോസി
നാലാം വർഷ ബിഎസ്സി എംആർടി പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയത്തിനും വൈവാവോസിക്കും 12 വരെയും 500 രൂപ പിഴയോടെ 13 വരെയും 1000 രൂപ സൂപ്പർഫൈനോടെ 14 വരെയും അപേക്ഷിക്കാം. അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ എംഎസ്സി കംപ്യൂട്ടർ എൻജിനിയറിംഗ് ആൻഡ് നെറ്റ്വർക്ക് ടെക്നോളജി (റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയത്തിനും വൈവാവോസിക്കും 12 വരെയും 500 രൂപ പിഴയോടെ 13 വരെയും 1000 രൂപ സൂപ്പർഫൈനോടെ 15 വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
2018 ജനുവരിയിലെ സിബിസിഎസ് ഒന്നാം സെമസ്റ്റർ ബിഎ മോഡൽ ഒന്ന്, രണ്ട്, മൂന്ന് (2017 അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 24 വരെ അപേക്ഷിക്കാം. 2018 ജൂണിലെ മൂന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് സയൻസ് നോണ്‍ സിഎസ്എസ് മെഡിക്കൽ ബയോകെമിസ്ട്രി റെഗുലർ, സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 21 വരെ അപേക്ഷിക്കാം.
അപേക്ഷ ക്ഷണിച്ചു
ബയോ മെഡിക്കൽ ഗവേഷണത്തിനായുള്ള അന്തർ സർവകലാശാല കേന്ദ്രത്തിലുള്ള ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിലേക്ക് നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0481 2353730.