ഒന്നാം സെമസ്റ്റർ എംബിഎ പരീക്ഷ മാറ്റി
ജനുവരി നാല് മുതൽ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എംബിഎ (സിയുസിഎസ്എസ്, ഫുൾടൈം, പാർട്ട്ടൈം) പരീക്ഷ ജനുവരി പത്ത് മുതൽ നടക്കും.
പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ (2016 സ്കീം2016 മുതൽ പ്രവേശനം) ഒന്നാം സെമസ്റ്റർ എംബിഎ ഇൻർനാഷണൽ ഫിനാൻസ്, ഹെൽത്ത് കെയർ മാനേജ്മെന്റ് (സിയുസിഎസ്എസ്) റഗുലർ/ പ്ലിമെന്ററി പരീക്ഷക്ക് പിഴകൂടാതെ 15 വരെയും 160 രൂപ പിഴയോടെ ഡിസംബർ 17 വരെയും ഫീസടച്ച് 19 വരെ രജിസ്റ്റർ ചെയ്യാം.
എൽഎൽബി സ്പെഷൽ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ
എൽഎൽബി (2008 മുതൽ 2012 വരെ പ്രവേശനം2008 സ്കീം) രണ്ട്, നാല്, ആറ് സെമസ്റ്റർ ത്രിവത്സരം, ആറ്, എട്ട്, പത്ത് സെമസ്റ്റർ (2008 മുതൽ 2010 വരെ പ്രവേശനം2008 സ്കീം) പഞ്ചവത്സരം സ്പെഷൽ സപ്ലിമെന്ററി പരീക്ഷയ്ക്ക് ഡിസംബർ 26 വരെ അപേക്ഷിക്കാം. പരീക്ഷാ ഫീ: പേപ്പർ ഒന്നിന് 2625 രൂപ. അപേക്ഷയുടെ പ്രിന്റൗട്ട്, ചലാൻ, മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം കണ്ട്രോളർ ഓഫ് എക്സാമിനേഷൻസ്, സ്പെഷൽ സപ്ലിമെന്ററി എക്സാം യൂണിറ്റ്, പരീക്ഷാഭവൻ, കാലിക്കറ്റ് യൂണിവേഴ്സിറ്റി, 673 635 എന്ന വിലാസത്തിൽ 28നകം ലഭിക്കണം.
പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസം ഒന്നാം സെമസ്റ്റർ ബിഎ (സിയുസിബിസിഎസ്എസ്) റഗുലർ/ പ്ലിമെന്ററി/ പ്രൂവ്മെന്റ് നവംബർ 2017 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം. പ്രിന്റൗട്ട്, ചലാൻ സഹിതം 24നകം ലഭിക്കണം.
2018 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ മലയാളം, എംഎ മലയാളം വിത്ത് ജേർണലിസം (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 21 വരെ അപേക്ഷിക്കാം.
പേപ്പർ കവർ ആൻഡ് കാരിബാഗ് നിർമാണ പരിശീലനം
കാലിക്കട്ട് സർവകലാശാലാ ലൈഫ്ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ജനുവരിയിൽ തുടങ്ങുന്ന പേപ്പർ കവർ ആൻഡ് കാരിബാഗ് നിർമാണ പരിശീലന കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പ്രവേശനം. വിവരങ്ങൾക്ക്: 0494 2407360.
ഉണിത്തിരി എൻഡോവ്മെന്റ് ആൾ കേരള ഓറിയന്റൽ കോണ്‍ഫറൻസ്
കാലിക്കട്ട് സർവകലാശാലാ സംസ്കൃത പഠനവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 13ാമത് പ്രഫ. എൻ.വി.പി. ഉണിത്തിരി എൻഡോവ്മെന്റ് ഓൾ കേരള ഓറിയന്റൽ കോണ്‍ഫറൻസ് 13, 14 തിയതികളിൽ നടക്കും. വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്യും. ക്ലാസിക്കൽ ലിറ്ററേച്ചർ, വൈദിക പഠനം, സാംസ്കാരിക പഠനം, ഫിലോസഫി, സയന്റിഫിക്ക് ലിറ്ററേച്ചർ, വിമൻസ് സ്റ്റഡീസ്, തിയറ്റർ/കലകൾ തുടങ്ങിയ വിഭാഗങ്ങളിലായി 80 പ്രബന്ധങ്ങൾ അവതരിപ്പിക്കും.
ഒന്നാം സെമസ്റ്റർ യുജി കോണ്ടാക്ട് ക്ലാസും പഠനസാമഗ്രി വിതരണവും
വിദൂരവിദ്യാഭ്യാസം യുജി (സിയുസിബിസിഎസ്എസ്) ഒന്നാം സെമസ്റ്റർ (201819 പ്രവേശനം) കോണ്ടാക്ട് ക്ലാസുകളും പഠനസാമഗ്രികളുടെ വിതരണവും 15ന് അതത് സെന്ററുകളിൽ ആരംഭിക്കും. ഐഡി കാർഡ് (ട്യൂഷൻ ഫീസ് അടച്ചവരുടെ) വെബ്സൈറ്റിൽ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഹാജരാക്കണം.