19ന് നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ എംഎഡ് പരീക്ഷകൾ ജനുവരി നാലിന് നടക്കും
19ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എംഎഡ്. (ദ്വിവത്സരം 2017 അഡ്മിഷൻ റെഗുലർ/2017ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ജനുവരി നാലിന് നടക്കും. മറ്റു പരീക്ഷകളുടെ തീയതികൾക്ക് മാറ്റമില്ല.
പുതുക്കിയ പരീക്ഷാ തീയതി
17ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ സിബിസിഎസ്. യുജി. നവംബർ 2018 പരീക്ഷ 18നും 21ലെ ഒന്നാം സെമസ്റ്റർ സിബിസിഎസ്, സിബിസിഎസ്എസ്. യുജി. ഡിസംബർ 2018 പരീക്ഷ ജനുവരി 10നും നടക്കും. ജനുവരി ഒന്നിലെ ഒന്നാം സെമസ്റ്റർ സിബിസിഎസ്, സിബിസിഎസ്എസ്. യുജി. ഡിസംബർ 2018 പരീക്ഷ 31നും ജനുവരി 11ലെ മൂന്നാം സെമസ്റ്റർ എംഎസ്സി മൈക്രോബയോളജി ഡിസംബർ 2018 (മൈക്രോബയൽ ക്വാളിറ്റി അഷ്വറൻസ്, ബയോസേഫ്റ്റി ആൻഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ്) പരീക്ഷകൾ ജനുവരി 14നും നടത്തുന്നതിന് പുതുക്കി നിശ്ചയിച്ചു. മറ്റു പരീക്ഷകളുടെ തീയതി, സമയം, കേന്ദ്രം എന്നിവയ്ക്ക് മാറ്റമില്ല.
തീയതി നീട്ടി
ഒന്നാം സെമസ്റ്റർ സിബിസിഎസ്. (2018 അഡ്മിഷൻ റെഗുലർ) പരീക്ഷയ്ക്ക് ഫീസടയ്ക്കാനുള്ള തീയതി 14 വരെ നീട്ടി. ഒന്നാം സെമസ്റ്റർ സിബിസിഎസ്. 2017 അഡ്മിഷൻ സപ്ലിമെന്ററി വിദ്യാർഥികൾ പരീക്ഷാഫീസ് ഓണ്ലൈനായി ഇപ്പോൾ അടയ്ക്കേണ്ടതില്ല.
പ്രാക്്ടിക്കൽ, വൈവാവോസി
ആറാം സെമസ്റ്റർ ബികോം (സിബിസിഎസ്എസ്. മോഡൽ I, II, III 2013ന് മുന്പുള്ള അഡ്മിഷൻ റീഅപ്പിയറൻസ്) സെപ്റ്റംബർ, ഒക്ടോബർ 2018 പരീക്ഷയുടെ പ്രാക്്ടിക്കൽ 18നും പ്രോജക്്ട്് മൂല്യനിർണയവും വൈവാവോസിയും 20നും അതത് പരീക്ഷാകേന്ദ്രങ്ങളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും.
പിഎച്ച്ഡി കോഴ്സ് വർക്ക് പരീക്ഷ
സർവകലാശാലയുടെ അംഗീകൃത ഗവേഷണ കേന്ദ്രങ്ങളിൽ പിഎച്ച്ഡി കോഴ്സ് വർക്ക് പൂർത്തിയാക്കിയ 2017 രജിസ്ട്രേഷൻ റഗുലർ (സ്പെൽ I, II), സപ്ലിമെന്ററി കോഴ്സ് I, IIപരീക്ഷകൾ കോട്ടയം സിഎംഎസ് കോളജിൽ 2019 ജനുവരി അഞ്ച്, ആറ് തീയതികളിൽ ഉച്ചകഴിഞ്ഞ് 1.30 മുതൽ 4.30 വരെ നടക്കും. കോഴ്സ് IIIപരീക്ഷ അതത് ഗവേഷണ കേന്ദ്രങ്ങളിൽ ജനുവരി 12ന് ഉച്ചകഴിഞ്ഞ് 1.30 മുതൽ 4.30 വരെ നടക്കും.
പരീക്ഷഫലം
2017 നവംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎ. മലയാളം (പ്രൈവറ്റ് റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 24 വരെ അപേക്ഷിക്കാം.
2017 നവംബറിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ മലയാളം (പ്രൈവറ്റ് റെഗുലർ, സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 24 വരെ അപേക്ഷിക്കാം.
2016 നവംബർ, 2017 ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ കാലടി ശ്രീശങ്കര കോളജിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിവോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി ആൻഡ് ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ജേർണലിസം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26 വരെ അപേക്ഷിക്കാം.