ഒന്നാം സെമസ്റ്റർ ബിഎഡ് സ്പെഷൽ എഡ്യൂക്കേഷൻ ജനുവരി 11 മുതൽ
പരീക്ഷ തീയതി
ഒന്നാം സെമസ്റ്റർ ബിഎഡ് സ്പെഷൽ എഡ്യൂക്കേഷൻ (ലേണിംഗ് ഡിസെബിലിറ്റി, ഇന്റലക്ച്വൽ ഡിസെബിലിറ്റി 2018 അഡ്മിഷൻ റെഗുലർ, 2015 അഡ്മിഷൻ മുതൽ സപ്ലിമെന്ററി ക്രെഡിറ്റ്, സെമസ്റ്റർ) പരീക്ഷകൾ ജനുവരി 11 മുതൽ ആരംഭിക്കും. 31 വരെയും 500 രൂപ പിഴയോടെ ജനുവരി ഒന്നു വരെയും 1000 രൂപ സൂപ്പർഫൈനോടെ മൂന്നു വരെയും അപേക്ഷിക്കാം. വിദ്യാർഥികൾ സിവി ക്യാന്പ് ഫീസായി 100 രൂപ പരീക്ഷാഫീസിനു പുറമെ അടയ്ക്കണം.
പ്രാക്ടിക്കൽ
2018 ഒക്ടോബറിൽ തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ നടന്ന അഞ്ചാം സെമസ്റ്റർ (സിബിസിഎസ്എസ് റെഗുലർ, സപ്ലിമെന്ററി) ബിഎ വയലിൻ പരീക്ഷയുടെ പ്രാക്ടിക്കൽ 31 മുതൽ ജനുവരി മൂന്നു വരെ ആർഎൽവി കോളജിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷഫലം
2018 ഫെബ്രുവരിയിലെ ഒന്നാം സെമസ്റ്റർ എംഎസ്സി (സിഎസ്എസ് റെഗുലർ, സപ്ലിമെന്ററി) ബ്രാഞ്ച് മൂന്ന് കെമിസ്ട്രി, അനലിറ്റിക്കൽ കെമിസ്ട്രി, അപ്ലൈഡ് കെമിസ്ട്രി, പോളിമർ കെമിസ്ട്രി, ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി അഞ്ചുവരെ അപേക്ഷിക്കാം.
2018 ഫെബ്രുവരിയിലെ ഒന്നാം സെമസ്റ്റർ എംഎ (സിഎസ്എസ് റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി ഏഴുവരെ അപേക്ഷിക്കാം.
2018 ജനുവരിയിലെ ഒന്നാം സെമസ്റ്റർ സിബിസിഎസ് ബിസിഎ ഇന്റർ കോളജ് ട്രാൻസ്ഫർ വാങ്ങിയ വിദ്യാർഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി നാലുവരെ അപേക്ഷിക്കാം.