2018 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക് ബിഎസ്ഡബ്യൂ 315 (2016 അഡ്മിഷൻ റെഗുലർ, 2015 & 2014 അഡ്മിഷനുകൾ സപ്ലിമെന്ററി) പരീക്ഷാഫലം വെബ്സൈറ്റിൽ.
2018 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബിഎ കമ്മ്യൂണിക്കേറ്റീവ് അറബിക്, ബിപിഎ (വീണ/വയലിൻ/വോക്കൽ/മൃദംഗം/ഡാൻസ്), ബിഎസ്സി എൻവയോൻമെന്റൽ സയൻസ് ആൻഡ് എൻവയോൻമെന്റൽ ആൻഡ് വാട്ടർ മാനേജ്മെന്റ് (2016 അഡ്മിഷൻ റെഗുലർ, 2015 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി, 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി) എന്നീ പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 10 വരെ അപേക്ഷിക്കാം.
പരീക്ഷാഫീസ് കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗിലെ മൂന്നാം സെമസ്റ്റർ (2013 സ്കീം റെഗുലർ/ഇംപ്രൂവ്മെന്റ് ആൻഡ് സപ്ലിമെന്ററി) വിദ്യാർഥികൾക്കായി 2019 ജനുവരി 25 മുതൽ ആരംഭിക്കുന്ന പരീക്ഷയുടെ ഓണ്‍ലൈൻ രജിസ്ട്രേഷൻ ഡിസംബർ 31ന് ആരംഭിക്കും. പിഴ കൂടാതെ 2019 ജനുവരി 10 വരെയും 50 രൂപ പിഴയോടെ ജനുവരി 14 വരെയും 125 രൂപ പിഴയോടെ ജനുവരി 17 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
അപേക്ഷ ക്ഷണിച്ചു ടെക്നോളജി ആൻഡ് റിസോഴ്സ് സെന്റർ ഫോർ മലയാളം 2019 ജനുവരി 28 മുതൽ ഫെബ്രുവരി ആറു വരെ സംഘടിപ്പിക്കുന്ന ‘Ten Days Training on Malayalam Language Technology’ എന്ന നാഷണൽ ട്രെയിനിംഗിലേയ്ക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. വിശദവിവരങ്ങൾക്ക്: 9495074811,
[email protected]
യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ 201819 വർഷത്തേക്കുളള മൗലാനാ ആസാദ് നാഷണൽ ഫെല്ലോഷിപ്പിനു വേണ്ടിയുളള അപേക്ഷകൾ ക്ഷണിച്ചു. സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിൽ എംഫിൽ/പിഎച്ച്ഡിയ്ക്ക് എൻറോൾ ചെയ്തിട്ടുളള വിദ്യാർഥികൾ ഓണ്‍ലൈൻ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട വെരിഫിക്കേഷൻ പ്രൊഫോർമ രജിസ്ട്രാറുടെ മേലൊപ്പിന് വേണ്ടി 27 ന് മുന്‍പായി രജിസ്ട്രാറുടെ ഓഫീസിൽ സമർപ്പിക്കണം. അപേക്ഷകൾ സമർപ്പിക്കാനുളള അവസാന തീയതി 31. വിശദവിവരങ്ങൾ https://ngc.ac.in/ugc schems/ എന്ന ലിങ്കിൽ ലഭ്യമാണ്.
ടൈം ടേബിൾ
വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം 2019 ജനുവരി മുതൽ നടത്താനിരുന്ന ഒന്നാം വർഷ എംഎച്ച്എസ്സി സിസിഡി , എംഎസ്സി സിഎൻഡി. രണ്ടാം വർഷ എംഎച്ച്എസ്സി സിസിഡി, എംഎസ്സി സിഎൻഡി, എംഎൽഐഎസ് സി , പിജിഡിസിജെ, പിജിഡിഎച്ച്എസ്ആർ , പിജിഡിഇപിഎംഎ ,പിജി ഡിഎച്ച്എച്ച്എ / ഐഎംഎച്ച്എ & പിജിഡിസിഎ (1 ,2 & 3 സെമസ്റ്റർ ) തുടങ്ങിയ സപ്ലിമെന്ററി പരീക്ഷകളുടെ വിശദമായ ടൈം ടേബിൾ വെബ്സൈറ്റിൽ.