അവധി കഴിഞ്ഞ് ജനുവരി ഒന്നിന് തുറക്കും
എല്ലാ പഠനവകുപ്പുകളും സർവകലാശാലാ സെന്ററുകളും എല്ലാ അഫിലിയേറ്റഡ് കോളജുകളും ക്രിസ്മസ് അവധി കഴിഞ്ഞ് ജനുവരി ഒന്നിന് രാവിലെ തുറക്കും.
ഒന്നാം സെമസ്റ്റർ യുജി പരീക്ഷ
അഫിലിയേറ്റഡ് കോളജ്/വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്ട്രേഷൻ/വിദേശ/കേരളത്തിന് പുറത്തെ കേന്ദ്രങ്ങളിലെ ഒന്നാം സെമസ്റ്റർ (സിയുസിബിസിഎസ്എസ്) ബിഎ/ ബിഎസ് സി/ ബിഎസ് സി ഇൻ ആൾട്ടർനേറ്റ് പാറ്റേണ്‍ /ബികോം/ബിബിഎ/ബിഎ മൾട്ടിമീഡിയ/ ബിസിഎ/
ബികോം ഓണേഴ്സ്/ ബികോം വൊകേഷണൽ സ്ട്രീം/ ബിഎസ്ഡബ്ല്യൂ/ബിടിഎച്ച്എം/ബിവിസി/ബിഎംഎംസി/ബിഎ ഇൻ വിഷ്വൽ കമ്മ്യൂണിക്കേഷൻ/ ബിഎച്ച്എ/ ബിടിഎഫ്പി/ ബിവോക്/ ബിടിഎ/ ബിഎ ഫിലിം ആന്റ് ടെലിവിഷൻ/ ബിഎ അഫ്സൽഉൽഉലമ റഗുലർ/ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ ജനുവരി 23ന് ആരംഭിക്കും.
നാലാം സെമസ്റ്റർ യുജി സ്പെഷൽ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ എല്ലാ അവസരങ്ങളും കഴിഞ്ഞ (2009 മുതൽ 2011 വരെ പ്രവേശനം, സിസിഎസ്എസ്) നാലാം സെമസ്റ്റർ ബിഎ/ ബിഎസ് സി/ ബിഎസ് സി ഇൻ ആൾട്ടർനേറ്റ് പാറ്റേണ്‍/ ബികോം/ ബിബിഎ/ ബിഎംഎംസി/ ബിസിഎ/ ബിഎസ്ഡബ്ല്യൂ/ ബിടിഎ/ ബിടിഎച്ച്എം/ ബിവിസി/ ബിഎച്ച്എ/ ബിഎ അഫ്സൽഉൽഉലമ സ്പെഷൽ സപ്ലിമെന്ററി പരീക്ഷയ്ക്ക് ജനുവരി പത്ത് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പരീക്ഷാ ഫീസ്: പേപ്പർ ഒന്നിന് 2,625 രൂപ. അപേക്ഷയുടെ പ്രിന്റൗട്ട്, ചലാൻ സഹിതം കണ്ട്രോളർ ഓഫ് എക്സാമിനേഷൻസ്, സ്പെഷൽ സപ്ലിമെന്ററി എക്സാം യൂണിറ്റ്, പരീക്ഷാഭവൻ, യൂണിവേഴ്സിറ്റി ഓഫ് കാലിക്കട്ട്, 673 635 എന്ന വിലാസത്തിൽ ജനുവരി 14നകം ലഭിക്കണം.
ബിഎഡ് പുനർമൂല്യനിർണയ ഫലം
ബി.എഡ് ഒന്നാം സെമസ്റ്റർ ഏപ്രിൽ 2017 (സപ്ലിമെന്ററി), ഒന്നാം സെമസ്റ്റർ ഡിസംബർ 2017 (തടഞ്ഞുവെച്ച) പുനർമൂല്യനിർണയ ഫലങ്ങൾ വെബ്സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.
ബിവോക് മൾട്ടിമീഡിയ പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ ബി.വോക് മൾട്ടിമീഡിയ പ്രാക്ടിക്കൽ പരീക്ഷ ജനുവരി പത്തിന് ആരംഭിക്കും.
എംപിഎഡ് പ്രാക്ടിക്കൽ
മൂന്ന്, നാല് സെമസ്റ്റർ എംപിഎഡ് പ്രാക്ടിക്കൽ/തിസീസ് മൂല്യനിർണയം/വൈവാ വോസി എന്നിവ ജനുവരി നാലിന് ആരംഭിക്കും.
ഫിനാൻസ് ഓഫീസർ സ്ഥിരനിയമനം: അപേക്ഷ ക്ഷണിച്ചു
ഫിനാൻസ് ഓഫീസർ തസ്തികയിൽ സ്ഥിരനിയമനത്തിന് ഓണ്‍ലൈൻ അപേക്ഷ ക്ഷണിച്ചു. അവസാന തിയതി: ജനുവരി 30. പ്രായം: 2018 ജനുവരി ഒന്നിന് 40നും 50നും ഇടയിൽ. അപേക്ഷാ ഫീ: 1,000 രൂപ (എസ് സി/എസ് ടി 250 രൂപ). അപേക്ഷയുടെ പ്രിന്റൗട്ട് അനുബന്ധ രേഖകൾ സഹിതം രജിസ്ട്രാർ, യൂണിവേഴ്സിറ്റി ഓഫ് കാലിക്കട്ട്, കാലിക്കട്ട് യൂണിവേഴ്സിറ്റി പിഒ, മലപ്പുറം673 635 എന്ന വിലാസത്തിൽ ഫെബ്രുവരി 15നകം ലഭിക്കണം. വിശദമായ വിജ്ഞാപനം www.uoc.ac.in വെബ്സൈറ്റിൽ.
പേപ്പർ കവർ ആൻഡ് കാരിബാഗ് നിർമാണ പരിശീലനം
ലൈഫ്ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ജനുവരിയിൽ തുടങ്ങുന്ന പേപ്പർ കവർ ആൻഡ് കാരിബാഗ് നിർമാണ പരിശീലന കോഴ്സിന് സീറ്റുകൾ ഒഴിവുണ്ട്. രജിസ്ട്രേഷന് ബന്ധപ്പെടുക. ഫോണ്‍ : 0494 2407360.