ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ് ബിബിഎ പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി ജനുവരി 10 വരെ അപേക്ഷിക്കാം.
ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ ബിഎ ഇംഗ്ലീഷ് ആന്‍ഡ് കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (2013 അഡ്മിഷൻ മുതൽ), ബിഎസ്സി ഇലക്ട്രോണിക്സ് (2016 അഡ്മിഷൻ റെഗുലർ, 2015 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി, 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 10 വരെ അപേക്ഷിക്കാം.
പരീക്ഷാഫീസ്
ജനുവരി 23 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എംഎഎസ്എൽപി (സിബിസിഎസ്എസ്) ഡിഗ്രി പരീക്ഷയ്ക്ക് ജനുവരി ഏഴു വരെയും 50 രൂപ പിഴയോടെ ജനുവരി 10 വരെയും 125 രൂപ പിഴയോടെ ജനുവരി 14 വരെയും അപേക്ഷിക്കാം.
ജനുവരിയിൽ നടക്കുന്ന അഞ്ചാം സെമസ്റ്റർ ബിടെക് (2008 സ്കീം) സപ്ലിമെന്ററി പരീക്ഷയ്ക്ക് ജനുവരി ഏഴു വരെയും 50 രൂപ പിഴയോടെ ജനുവരി ഒമ്പതു വരെയും 125 രൂപ പിഴയോടെ ജനുവരി 11 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. മേഴ്സി ചാൻസ് (2007 അഡ്മിഷൻ വരെ) പരീക്ഷ എഴുതുന്നവർ സർവകലാശാലയിൽ നേരിട്ട് അപേക്ഷിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.