ഒന്നാം സെമസ്റ്റർ എംഎ, എംഎസ്സി, എംകോം, എംസിജെ, എംഎസ്ഡബ്ല്യു, എംടിഎ പരീക്ഷകളുടെ ഫീസ് ജനുവരി മൂന്നുവരെ നീട്ടി
ഒന്നാം സെമസ്റ്റർ എംഎ, എംഎസ്സി, എംകോം, എംസിജെ, എംഎസ്ഡബ്ല്യു, എംടിഎ, എംടിടിഎം (2017 അഡ്മിഷൻ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്) പരീക്ഷകളുടെ ഓണ്‍ലൈൻ രജിസ്ട്രേഷനും കോളജുകളിൽ നിന്നും ഫീസടയ്ക്കുന്നതിനുമുള്ള തീയതി ജനുവരി മൂന്നു വരെ നീട്ടി.
2016 അഡ്മിഷൻ (സപ്ലിമെന്ററി) വിദ്യാർഥികൾ വെബ്സൈറ്റ് വഴി ഓണ്‍ലൈനായി ഫീസടച്ച് അപേക്ഷ സർവകലാശാലയിൽ ജനുവരി മൂന്നിനകം നേരിട്ട് സമർപ്പിക്കണം.
അപേക്ഷ ക്ഷണിച്ചു
സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഇന്ത്യൻ സൈൻ ലാംഗ്വേജിൽ നടത്തുന്ന പിജി ഡിഐഎസ്എൽ ഒന്നാം സെമസ്റ്റർ പാർട്ട് ടൈം പരീക്ഷയ്ക്കും റെഗുലർ ബാച്ചിന്റെ രണ്ടാം സെമസ്റ്റർ പരീക്ഷയ്ക്കും അപേക്ഷ ക്ഷണിച്ചു. ഒന്നാം സെമസ്റ്റർ പരീക്ഷയ്ക്കുള്ള അപേക്ഷ ജനുവരി 15ന് വൈകുന്നേരം അഞ്ചു വരെയും രണ്ടാം സെമസ്റ്റർ പരീക്ഷയ്ക്കുള്ള അപേക്ഷ ഏഴിനു വൈകുന്നേരം അഞ്ചുവരെയും സ്വീകരിക്കും. ഒന്നാം സെമസ്റ്റർ (പാർട്ട് ടൈം) പരീക്ഷ 24 മുതൽ 28 വരെയും രണ്ടാം സെമസ്റ്റർ പരീക്ഷ 16 മുതൽ 21 വരെയും നടക്കും.
വിവരങ്ങൾ നൽകണം
2018ലെ വാർഷിക റിപ്പോർട്ട് തയ്യാറാക്കുന്നതിനായി സർവകലാശാലയുടെ കീഴിലെ പഠനവകുപ്പുകൾ, സെന്ററുകൾ, അഫിലിയേറ്റഡ് കോളജുകൾ, റിസർച്ച് സെന്ററുകൾ എന്നിവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ നാലിന് മുന്‍പായി സമർപ്പിക്കണം. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ.
നാടകോത്സവം 16 ന്
ഇന്റർ കൊളിജിയറ്റ് നാടകോത്സവം ജനുവരി 16, 17 തീയതികളിൽ തിരുവല്ല ഡിബി പന്പാ കോളജിൽ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കോളജ് ടീമുകൾ നാടകസംഗ്രഹത്തിന്റെ നാല് കോപ്പികൾ, പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രം, മത്സരാർഥികളുടെ കോളജ് തിരിച്ചറിയൽ കാർഡുകളുടെ പകർപ്പുകൾ എന്നിവ 11ന് രാവിലെ 10നും ഉച്ചകഴിഞ്ഞു മൂന്നിനും ഇടയിൽ സർവകലാശാല യൂണിയൻ ഓഫീസിൽ നൽകി രജിസ്ട്രേഷൻ നടത്തണം. 0481 2731024.