പിജി പുനഃപ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
വിദൂരവിദ്യാഭ്യാസം പിജി പ്രോഗ്രാമുകൾക്ക് പ്രവേശനം നേടി ഒന്നും രണ്ടും സെമസ്റ്റർ (ഒന്നാം വർഷം) പരീക്ഷയ്ക്ക് അപേക്ഷിച്ച ശേഷം തുടർപഠനം നടത്താനാവാത്ത എസ്ഡിഇ വിദ്യാർഥികൾക്ക് മൂന്നാം സെമസ്റ്ററിൽ പുനഃപ്രവേശനത്തിന് ഓണ്‍ലൈനായി പിഴകൂടാതെ ജനുവരി പത്ത് വരെയും 100 രൂപ പിഴയോടെ ജനുവരി 15 വരെയും അപേക്ഷിക്കാം.
2016ൽ പ്രവേശനം നേടിയ പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർത്ഥികൾ പുനഃപ്രവേശനത്തിന് അപേക്ഷിക്കേണ്ടതില്ല. ഇവർക്ക് ടോക്കണ്‍ രജിസ്ട്രേഷൻ എടുക്കാം. എംകോം, എംഎ മലയാളം (2015 പ്രവേശനം), എംഎ ഇക്കണോമിക്സ്, സോഷ്യോളജി, ഹിന്ദി, ഇംഗ്ളീഷ്, ഫിലോസഫി, സംസ്കൃതം, ഹിസ്റ്ററി, അറബിക്, എംഎസ് സി മാത്സ് (2014, 2015 പ്രവേശനം) വിദ്യാർഥികൾക്ക് റീ അഡ്മിഷന് അപേക്ഷിക്കാം. എംഎ പൊളിറ്റിക്സ് വിദ്യാർത്ഥികൾക്ക് റീ അഡ്മിഷൻ ഉണ്ടായിരിക്കുന്നതല്ല. ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ പ്രിന്റൗട്ട്, ചലാൻ, രണ്ടാം സെമസ്റ്റർ പരീക്ഷയുടെ ഹാൾടിക്കറ്റിന്റെ പകർപ്പ്, എസ്ഡിഇ ഐഡി/ടിസി എന്നിവ സഹിതം എസ്.ഡി.ഇയിൽ ലഭിക്കേണ്ട അവസാന തിയതി ജനുവരി 15. വിവരങ്ങൾ (www.sdeuoc.ac.in) വെബ്സൈറ്റിൽ. ഫോണ്‍: 0494 2407356, 2407494.
പിഎച്ച്ഡി പ്രവേശന പരീക്ഷ
കാലിക്കട്ട് സർവകലാശാല ജനുവരി നാലിന് നടത്തുന്ന പിഎച്ച്ഡി പ്രവേശന പരീക്ഷാ സമയ വിവരങ്ങൾ www.cuonline.ac.in വെബ്സൈറ്റിൽ. ഹാൾടിക്കറ്റ് 31ന് മൂന്ന് മുതൽ വെബ്സൈറ്റിൽ ലഭ്യമാവും. ജനുവരി പത്തിന് നടക്കുന്ന കംപ്യൂട്ടർ സയൻസ്, അക്വാകൾച്ചർ ആൻഡ് ഫിഷറി മൈക്രോബയോളജി, ഫിസിക്കൽ എഡ്യുക്കേഷൻ എന്നീ പ്രവേശന പരീക്ഷകളുടെ സമയ വിവരവും ഹാൾടിക്കറ്റും പിന്നീട് ലഭ്യമാക്കും.
പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസം അഞ്ചാം സെമസ്റ്റർ ബികോം/ ബിബിഎ (സിസിഎസ്എസ്) സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് നവംബർ 2017 പരീക്ഷാഫലം വെബ്സൈറ്റിൽ. അഞ്ചാം സെമസ്റ്ററിന്റെയും, ഡിസംബർ 18ന് ഫലം പ്രസിദ്ധീകരിച്ച ആറ് സെമസ്റ്ററിന്റെയും (ഏപ്രിൽ 2018, ബികോം/ബിബിഎ (സിസിഎസ്എസ്) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ ഉൾപ്പെടെ) പുനർമൂല്യനിർണയത്തിന് ജനുവരി ഏഴ് വരെ അപേക്ഷിക്കാം.
അപേക്ഷയുടെ പ്രിന്റൗട്ട് ജോയിന്റ് കണ്ട്രോളർ ഓഫ് എക്സാമിനേഷൻസ്8, വിദൂരവിദ്യാഭ്യാസ വിഭാഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റി പിഒ, 673 635 എന്ന വിലാസത്തിൽ ജനുവരി 12നകം ലഭിക്കണം.
2018 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ് സി പൊളിമർ കെമിസ്ട്രി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ജനുവരി പത്ത് വരെ അപേക്ഷിക്കാം.