ജനുവരി എട്ടിന് ആരംഭിക്കുന്ന രണ്ട്, നാല്, ആറ് സെമസ്റ്റർ പഞ്ചവത്സര എംബിഎ (ഇന്റഗ്രേറ്റഡ്) പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
കോളജുമാറ്റത്തിന് അപേക്ഷിക്കാം
സർവകലാശാലയുടെ ബിരുദാനന്തരബിരുദ കോഴ്സുകളിൽ നിലവിൽ ഒന്നാം സെമസ്റ്റർ റെഗുലർ പഠിക്കുന്നവർക്ക് രണ്ടാം സെമസ്റ്ററിൽ കോളജുമാറ്റത്തിന് ജനുവരി 31 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പിഎച്ച്ഡി നൽകി
സി. സബിത (ഫിസിക്സ്),എ.എസ്. സുമന്ദു , ഡിന്റാ ഡാനിയൽ, ദേവി രമേശ് ചന്ദ്ര ഭാനു, ജി.എസ്. നിഖില (ബോട്ടണി), ടി. അന്പിളി, എൽ.എസ്.ബിസ്മി , മായ ജി. പിള്ള (സുവോളജി), എസ്. സുരേഷ് (ജ്യോഗ്രഫി),ബി. അനീഷ് , ജെ.കെ. അർജുൻ , റുബീന ബഷീർ (ബയോടെക്നോളജി), കെ.രാജലക്ഷ്മി (നഴ്സിംഗ്), വി . രമ്യ (സൈക്കോളജി), വി.എസ്. സുനിത ബാബു , ഡി.ആർ. വിദ്യ , വി.എം. കാരുണ്യ (മലയാളം), എം.വി. സജീവ് , കെ.അരുണ ആനന്ദ്, കാചാ അസൈഫ ബുണ്ടി (ഇക്കണോമിക്സ്), സി. ആരതി ,എസ്. സിനി രാജ് (കൊമേഴ്സ്), എ . വിജയശ്രീ (സംസ്കൃതം), കെ. ഉഷാ റാണി , എസ്. മുംതാസ് (എഡ്യൂക്കേഷൻ), ടി.എസ്. ശ്രീജ , സജ്ന സനൽ, ടി.കെ. രാജേന്ദ്രൻ , എൻ. നിഷ (ഇംഗ്ലീഷ്), ആശ ജീവൻ സത്യൻ (മ്യൂസിക്), കെ.ടി.ജയലത (ലൈബ്രറി ആന്‍ഡ് ഇൻഫർമേഷൻ സയൻസ്), എൽ.ആർ . സൗമ്യ (ഹിസ്റ്ററി), സ്മിത വി. ഷേണോയ് (മാനേജ്മെന്റ് സ്റ്റഡീസ്), സി.എസ് . അന്പിളി (ആർക്കിയോളജി), ജീന മരിയ ജോസ് (ബയോകെമിസ്ട്രി) എന്നിവർക്ക് പിഎച്ച്ഡി നൽകി.
പരീക്ഷാഫീസ്
ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എം) കോഴ്സിന്റെ ഏഴാം സെമസ്റ്റർ (2014 സ്കീം റഗുലർ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി & 2011 സ്കീം സപ്ലിമെന്ററി) പരീക്ഷകളുടെ ഓണ്‍ലൈൻ രജിസ്ട്രേഷൻ ജനുവരി മൂന്നിന് ആരംഭിക്കുന്നതാണ്. ജനുവരി 10 വരെയും 50 രൂപ പിഴയോടെ ജനുവരി 14 വരെയും 125 രൂപ പിഴയോടെ ജനുവരി 16 വരെയും അപേക്ഷിക്കാം. 2011 സ്കീമിലുള്ളവർ അപേക്ഷകൾ സർവകലാശാലയിൽ നേരിട്ട് സമർപ്പിക്കണം.
പരീക്ഷാഫലം
2018 ഒക്ടോബറിൽ നടത്തിയ എംഫിൽ ഇക്കണോമിക്സ് 2017 2018 ബാച്ച് (സിഎസ്എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 2018 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബിസിഎ ഡിഗ്രി കോഴ്സിന്റെ (2016 അഡ്മിഷൻ റെഗുലർ, 2015 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി & 2014, 2013 അഡ്മിഷൻസ് സപ്ലിമെന്ററി) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2019 ജനുവരി 10 വരെ അപേക്ഷിക്കാം.
.