ജനുവരി ഒന്നിലെ പരീക്ഷകളുടെ പുതുക്കിയ തിയതികൾ
ജനുവരി ഒന്നിന് നടത്തേണ്ടിയിരുന്ന വിവിധ പരീക്ഷകളുടെ പുതുക്കിയ തിയതികൾ വെബ്സൈറ്റിൽ. വിദ്യാർഥികൾ വെബ്സൈറ്റ് പരിശോധിച്ച് പരീക്ഷയ്ക്ക് ഹാജരാകണം.
ഒന്പതിലെ എംബിഎ പരീക്ഷ മാറ്റി
ജനുവരി ഒന്പതിന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എംബിഎ (സിയുസിഎസ്എസ്) പേപ്പർ ബിയുഎസ് 3 ഇഎച്ച് 01മാനേജിംഗ് സെൽഫ് ആന്റ് അതേഴ്സ് റഗുലർ/ സപ്ലിമെന്ററി പരീക്ഷ ഫെബ്രുവരി അഞ്ചിലേക്ക് മാറ്റി.
എംബിഎ സ്പെഷൽ സപ്ലിമെന്ററി പരീക്ഷ
എല്ലാ അവസരങ്ങളും കഴിഞ്ഞ (2013 പ്രവേശനം, 2013 സ്കീം) ഒന്നാം സെമസ്റ്റർ എംബിഎ (സിയുസിഎസ്എസ്ഫുൾടൈം, പാർട്ട്ടൈം) സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷ ജനുവരി പത്തിന് ആരംഭിക്കും.
ബിആർക് പരീക്ഷാ അപേക്ഷ
ബിആർക് പത്താം സെമസ്റ്റർ 2012 സ്കീം2012 മുതൽ പ്രവേശനം സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്, 2004 സ്കീം2008 മുതൽ 2011 വരെ പ്രവേശനം സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴകൂടാതെ ജനുവരി പത്ത് വരെയും 160 രൂപ പിഴയോടെ ജനുവരി 14 വരെയും ഫീസടച്ച് ജനുവരി 15 വരെ രജിസ്റ്റർ ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ട് ജനുവരി 16നകവും തിസീസ് 23നകവും സമർപ്പിക്കണം.