University News
യുജി ആറാം സെമസ്റ്റർ പുനഃപ്രവേശനം
കാലിക്കട്ട് സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിൽ ബിരുദ പഠനത്തിന് ചേർന്ന് സിയുസിബിസിഎസ്എസ് (2014 മുതൽ 2016 വരെ പ്രവേശനം), സി‌സിഎസ്എസ് (201213 പ്രവേശനം) ഒന്ന് മുതൽ അഞ്ച് വരെയുള്ള സെമസ്റ്റർ പരീക്ഷകൾ എഴുതിയ ശേഷം തുടർപഠനം നടത്താനാവാത്തവർക്ക് വിദൂരവിദ്യാഭ്യാസം വഴി ആറാം സെമസ്റ്ററിൽ പുനഃപ്രവേശനം നേടാം. ഓണ്‍ലൈനായി പിഴകൂടാതെ ഫെബ്രുവരി ഒന്ന് വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്‍റൗട്ട്, വിജ്ഞാപനത്തിൽ പറഞ്ഞ രേഖകൾ സഹിതം ഡയറക്ടർ, സ്കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യുക്കേഷൻ, യൂണിവേഴ്സിറ്റി ഓഫ് കാലിക്കട്ട്, കാലിക്കട്ട് യൂണിവേഴ്സിറ്റി പി.ഒ, 673 635 എന്ന വിലാസത്തിൽ ഫെബ്രുവരി ഒന്പതിനകം ലഭിക്കണം. 55 രൂപ ഫീസടച്ച് അപേക്ഷ നേരിട്ട് സമർപ്പിച്ച് സ്പോട്ട് അഡ്മിഷൻ നേടാവുന്നതാണ്. വിവരങ്ങൾ വെബ്സൈറ്റിൽ (www.sdeuoc.ac.in). ഫോണ്‍: 0494 2407356, 2407494.

കാലിക്കട്ട് സർവകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ ബിഎ/ ബികോം/ ബിഎസ് സി (മാത്സ്)/ബിബിഎ (സിയുസിബിസിഎസ്എസ്) പ്രോഗ്രാമുകൾക്ക് 2012 മുതൽ 2015 വരെയുള്ള വർഷങ്ങളിൽ പ്രവേശനം നേടി ഒന്ന് മുതൽ അഞ്ച് വരെയുള്ള സെമസ്റ്റർ പരീക്ഷകൾക്ക് അപേക്ഷിച്ച ശേഷം തുടർപഠനം നടത്താനാവാത്തവർക്ക് വിദൂരവിദ്യാഭ്യാസം വഴി ആറാം സെമസ്റ്ററിൽ പുനഃപ്രവേശനം നേടാം. ഓണ്‍ലൈനായി പിഴകൂടാതെ ഫെബ്രുവരി ഒന്ന് വരെ അപേക്ഷിക്കാം. ഗസ്റ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ പ്രിന്‍റൗട്ട്, ചലാൻ, അഞ്ചാം സെമസ്റ്റർ പരീക്ഷയുടെ ഹാൾടിക്കറ്റിന്‍റെ പകർപ്പ്, എസ്ഡിഇ ഐഡി/ ടിസി സഹിതം എസ്ഡിഇയിൽ ലഭിക്കേണ്ട അവസാന തിയതി ഫെബ്രുവരി ഒന്പത്. വിവരങ്ങൾ വെബ്സൈറ്റിൽ (www.sdeuoc.ac.in). ഫോണ്‍: 0494 2407356, 2407494.


ജനുവരി ഒന്നിലെ ബിടെക് ബിആർക് പരീക്ഷ ഏഴിന്

ജനുവരി ഒന്നിന് നടത്തേണ്ടിയിരുന്ന അഞ്ചാം സെമസ്റ്റർ ബിടെക്/ ബിആർക്/ പാർട്ട്ടൈം ബിടെക് സപ്ലിമെന്‍ററി (2കെ സ്കീം) പരീക്ഷ ജനുവരി ഏഴിന് നടക്കും. ഒന്നിന് നടത്തേണ്ടിയിരുന്ന മറ്റ് വിവിധ പരീക്ഷകളുടെ പുതുക്കിയ തിയതികൾ വെബ്സൈറ്റിൽ.


ബഷീറിന്‍റെ ശേഖരങ്ങൾ ക്ഷണിക്കുന്നു

കാലിക്കട്ട് സർവകലാശാലാ ബഷീർ ചെയറിന്‍റെ ഭാഗമായുള്ള വൈക്കം മുഹമ്മദ് ബഷീർ മ്യൂസിയം സജ്ജീകരിക്കുന്നതിലേക്ക് ബഷീറുമായി ബന്ധപ്പെട്ട വിവരങ്ങൾ, വാർത്തകൾ, കത്തുകൾ, മറ്റ് ശേഖരങ്ങൾ, അപൂർവ ഫോട്ടോകൾ മുതലായവ കൈവശമുള്ളവർ അവ സർവകലാശാലയ്ക്ക് നൽകി സഹകരിക്കാൻ അഭ്യർഥിക്കുന്നു. വിവരങ്ങൾക്ക്: 9947641226. ഇമെയിൽ: [email protected].
More News