കരിയർ റിലേറ്റഡ് സിബിസിഎസ്എസ് 2018 ഓഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎസ്സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷ 11 നും 17 നും അതത് പരീക്ഷാകേന്ദ്രങ്ങളിലും ബിഎസ്സി എൻവയോണ്മെന്റൽ സയൻസ് ആൻഡ് എൻവയോണ്മെന്റ് ആൻഡ് വാട്ടർ മാനേജ്മെന്റ് കോഴ്സിന്റെ കെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷ 11 നും അതത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
മേഴ്സി ചാൻസ് പരീക്ഷ
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം സംഘടിപ്പിക്കുന്ന സർട്ടിഫിക്കറ്റ് ഇൻ ആയുർവേദമാസിയർ ആൻഡ് പഞ്ചകർമ അസിസ്റ്റന്റ് കോഴ്സിന്റെ മേഴ്സി ചാൻസ് പരീക്ഷ 30ന് ആരംഭിക്കും. സപ്ലിമെന്ററി വിദ്യാർഥികൾ 16ന് മുന്പായി CACEE ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.
പുതുക്കിയ പരീക്ഷാതീയതി
2019 ജനുവരി ഒന്പതിന് നടത്താനിരുന്ന ഏഴാം സെമസ്റ്റർ ബിടെക് (2013 സ്കീം) ഡിഗ്രി പരീക്ഷ (യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ്, കാര്യവട്ടം വിദ്യാർഥികൾ) (Elective III(T) CDMA Systems, Elective I(R): 1. Multimedia Systems and Data Comp ression(FR), 2. and .Net Framework(R), Elective I(F) Mobile Computing) 2019 16 ലേക്കും, രണ്ടാം സെമസ്റ്റർ എംബിഎ (2014 സ്കീം ഫുൾടൈം/റഗുലർ ഈവനിംഗ്/യുഐഎം/ട്രാവൽ ആൻഡ് ടൂറിസം) ഡിഗ്രി പരീക്ഷ (MBA 205 Human Resource Managem ent) 18 ലേയ്ക്കും മാറ്റി. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2019 ജനുവരി എട്ടിന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ ഫൈവ് ഇയർ എംബിഎ (ഇന്റഗ്രേറ്റഡ്)/ഇന്റഗ്രേറ്റഡ് ബിഎം എംഎഎം ഡിഗ്രി പരീക്ഷ (DDCM 201 Business Communication) 23 ലേക്ക് മാറ്റി. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
തീയതി നീട്ടി
2018 ജൂലൈയിൽ നടന്ന നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് കോഴ്സുകളുടെ സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 23 വരെ നീട്ടി.
പരീക്ഷാഫീസ്
2019 ഫെബ്രുവരി ആറിന് ആരംഭിക്കുന്ന മൂന്നും നാലും സെമസ്റ്റർ ബിബിഎവിദൂര വിദ്യാഭ്യാസം (2013 ആൻഡ് 2014 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴകൂടാതെ 16 വരെയും 50 രൂപ പിഴയോടെ 18 വരെയും 125 രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം. 150 രൂപ വീതം ഓരോ പേപ്പറിനും പരീക്ഷാഫീസിനു പുറമെ മൂല്യനിർണയക്യാന്പ് ഫീസായി 200 രൂപയും മാർക്ക് ലിസ്റ്റ് ഫീസായി 100 രൂപയും അടയ്ക്കണം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓരോ പരീക്ഷാകേന്ദ്രങ്ങൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
30 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎ എൽഎൽബി/ബികോം എൽഎൽബി/ബിബിഎ എൽഎൽബി പരീക്ഷകൾക്ക് 11 വരെയും 50 രൂപ പിഴയോടെ 14 വരെയും 125 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം.
വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2018 ഓഗസ്റ്റിൽ നടത്തിയ രണ്ടാം വർഷ ബിഫാം (സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 28 വരെ അപേക്ഷിക്കാം.
2018 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബിഎ മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, ബിഎ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് വീഡിയോ പ്രൊഡക്ഷൻ, ബിഎസ്സി ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ് (2യ) കരിയർ റിലേറ്റഡ് 2016 അഡ്മിഷൻ റെഗുലർ, 2015 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ അപേക്ഷിക്കാം.
ക്ലാസ്
വിദൂര വിദ്യാഭ്യാസ വിഭാഗം 2018 2019 അധ്യയന വർഷത്തിലെ ഒന്നാം സെമസ്റ്റർ എംഎ/എംഎസ്സി/എംകോം കോണ്ടാക്റ്റ് ക്ലാസുകൾ 12 ന് രാവിലെ 9.30ന് ആരംഭിക്കും.