ബിടെക് സെമസ്റ്റർ പരീക്ഷകൾ 24 മുതൽ തുടങ്ങും
ബിടെക് എട്ടാം സെമസ്റ്റർ (പുതിയ സ്കീം 2010 അഡ്മിഷൻ മുതൽ സപ്ലിമെന്ററി, മേഴ്സി ചാൻസ്) പരീക്ഷകൾ 24നും ഏഴാം സെമസ്റ്റർ (പുതിയ സ്കീം 2010 മുതൽ അഡ്മിഷൻ സപ്ലിമെന്ററി, മേഴ്സി ചാൻസ്) പരീക്ഷകൾ 28നും അഞ്ചാം സെമസ്റ്റർ (പഴയ സ്കീം 1997 2009 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകൾ 24നും മൂന്നാം സെമസ്റ്റർ (പുതിയ സ്കീം 2010 മുതൽ അഡ്മിഷൻ സപ്ലിമെന്ററി, മേഴ്സി ചാൻസ്) പരീക്ഷകൾ 28നും മൂന്നാം സെമസ്റ്റർ (പഴയ സ്കീം 1997 2009 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകൾ 28നും തുടങ്ങും.
പ്രാക്ടിക്കൽ
2018 ഒക്ടോബർ, നവംബർ മാസങ്ങളിൽ തൃപ്പൂണിത്തുറ ആർഎൽവി കോളജിൽ നടന്ന അഞ്ചാം സെമസ്റ്റർ ബിഎ കഥകളി ചെണ്ട, വേഷം, സംഗീതം (സിബിസിഎസ്എസ് റഗുലർ, റീഅപ്പിയറൻസ്), മൂന്നാം സെമസ്റ്റർ ബിഎ കഥകളി ചെണ്ട, വേഷം, സംഗീതം (സിബിസിഎസ് പുതിയ സ്കീം 2017 അഡ്മിഷൻ റഗുലർ, 20132016 അഡ്മിഷൻ സിബിസിഎസ്എസ് റീഅപ്പിയറൻസ് കോർ, കോംപ്ലിമെന്ററി) പരീക്ഷകളുടെ പ്രാക്ടിക്കൽ 14 മുതൽ 17 വരെ ആർഎൽവി കോളജിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ എംസിഎ നവംബർ, ഡിസംബർ 2018 പരീക്ഷയുടെ പ്രാക്ടിക്കൽ 15 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
ബികോം പ്രൈവറ്റ് രജിസ്ട്രേഷൻ
ബികോം അഡീഷണൽ ഓപ്ഷണൽ, ഇലക്ടീവ് കോഴ്സ് പ്രൈവറ്റ് രജിസ്ട്രേഷൻ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി. മറ്റേതെങ്കിലും കോഴ്സുകളിൽ പ്രവേശനം നേടി 2018 മേയ് 31നകം കോഴ്സ് പൂർത്തിയാക്കി 2019 ജനുവരി 10ന് മുന്പ് കോഴ്സ് പാസായ വിദ്യാർഥികൾക്ക് 10 വരെ അപേക്ഷിക്കാം. 1000 രൂപ പിഴയോടെ 11നും 2000 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം. വിശദവിവരത്തിനു ഫോണ്: 0481 2733365.
ഇന്റർവ്യൂ
സർവകലാശാലയുടെ തലപ്പാടി കാന്പസിൽ പ്രവർത്തിക്കുന്ന അന്തർ സർവകലാശാല ബയോമെഡിക്കൽ ഗവേഷണ കേന്ദ്രത്തിൽ ലാബ് അസിസ്റ്റന്റ് തെരഞ്ഞെടുപ്പിനായി 14ന് രാവിലെ 11ന് വാക്ഇൻഇന്റർവ്യൂ നടക്കും. വിശദവിവരങ്ങൾ ww w.mgu.a c.in, www.iucbr.a c.in എന്നീ വെബ്സൈറ്റുകളിൽ.
പരീക്ഷഫലം
2018 ഫെബ്രുവരിയിലെ ഒന്നാം സെമസ്റ്റർ എംഎസ്സി ടെക്സ്റ്റെൽസ് ആൻഡ് ഫാഷൻസ് (പിജിസിഎസ്എസ് സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 21 വരെ അപേക്ഷിക്കാം.