University News
മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല കാം​പ​സി​ൽ ഭാ​ഷാ​മി​ക​വു​കേ​ന്ദ്രം വ​രു​ന്നു
തി​രൂ​ർ: മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സി​ൽ മ​ല​യാ​ള​ഭാ​ഷാ​മി​ക​വ് കേ​ന്ദ്രം സ്ഥാ​പി​ക്കാ​ൻ സി​ൻ​ഡി​ക്ക​റ്റ് തീ​രു​മാ​നം. വി​വ​ർ​ത്ത​ന​പ​ദ്ധ​തി കേ​ന്ദ്രം തു​ട​ങ്ങാ​നും തീ​രു​മാ​ന​മാ​യി. കേ​ന്ദ്ര​മാ​ന​വ​വി​ഭ​വ​ശേ​ഷി വി​ക​സ​ന​മ​ന്ത്രാ​ല​യം സം​സ്ഥാ​ന​ത്തി​ന് അ​നു​വ​ദി​ച്ച മ​ല​യാ​ള​ഭാ​ഷ മി​ക​വ് കേ​ന്ദ്രം മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്ഥാ​പി​ക്ക​ണ​മെ​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി.

മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല സ​ന്ദ​ർ​ശി​ച്ച സെ​ന്‍റ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ​ൻ ലാം​ഗ്വേ​ജ​സ് സം​ഘം സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടും അ​നു​കൂ​ല​മാ​യി. സ​ർ​ക്കാ​ർ അ​നു​മ​തി​യോ​ടെ എം​എ​ച്ച്ആ​ർ​ഡി മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി ഇ​നി ധാ​ര​ണാ​പ​ത്രം ഒ​പ്പു​വെ​യ്ക്കും. ഇ​ത​ര​ഭാ​ഷ​ക​ളി​ലെ വൈ​ജ്ഞാ​നി​ക ഗ്ര​ന്ഥ​ങ്ങ​ൾ മ​ല​യാ​ള​ത്തി​ലേ​ക്ക് വി​വ​ർ​ത്ത​നം ചെ​യ്തു പ്ര​സി​ദ്ധീ​ക​രി​ക്കാ​നാ​ണ് പു​തി​യ പ​ദ്ധ​തി. സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സി​ൽ 2.30 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് മ​ല​യാ​ള​ഭാ​ഷ മി​ക​വ് കേ​ന്ദ്രം സ്ഥാ​പി​ക്കും. നി​ർ​മാ​ണ ചു​മ​ത​ല കോ​സ്റ്റ് ഫോ​ർ​ഡി​നെ ഏ​ൽ​പ്പി​ക്കും. അ​ക്ക​ഡേ​മി​ക് സ​മി​തി​യും ഗ​വേ​ഷ​ണ കൗ​ണ്‍​സി​ലും പൊ​തു​സ​ഭ​യും പു​നഃ​സം​ഘ​ടി​പ്പി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സ്ഥി​രം സീ​നി​യ​ർ അ​ധ്യാ​പ​ക​രെ അ​ത​ത് വി​ഭാ​ഗ​ത്തി​ന്‍റെ വ​കു​പ്പ് ത​ല​വ​ൻ​മാ​രാ​ക്കും. പാ​ഠ്യ​പ​ദ്ധ​തി​യും പ​രി​ഷ്ക​രി​ച്ചും കോ​ഴ്സു​ക​ൾ പു​നഃ​സം​ഘ​ടി​പ്പി​ച്ച് എ​ല്ലാ കോ​ഴ്സു​ക​ൾ​ക്കും വൈ​ജ്ഞാ​നി​ക മ​ല​യാ​ളം പാ​ഠ്യ​പ​ദ്ധ​തി​യാ​യി ഉ​ൾ​പ്പെ​ടു​ത്തി. സാ​ഹി​ത്യ​വി​ഭാ​ഗം ന​ട​ത്തു​ന്ന ര​ണ്ട് കോ​ഴ്സു​ക​ൾ​ക്ക് സം​സ്കൃ​ത​ഭാ​ഷ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി. അ​ക്ക​ഡേ​മി​ക് താ​ൽ​പ​ര്യം മു​ൻ​നി​ർ​ത്തി ക​ഴി​ഞ്ഞ മാ​ർ​ച്ച് മു​ത​ൽ വൈ​സ് ചാ​ൻ​സ​ല​ർ എ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ നി​ർ​വാ​ഹ​ക​സ​മി​തി​യോ​ഗം അം​ഗീ​ക​രി​ച്ചു.

കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഗ​ണി​തം, എ​ൽ​എ​ൽ​ബി തു​ട​ങ്ങി​യ പു​തി​യ കോ​ഴ്സു​ക​ളും, ലി​പി വി​ജ്ഞാ​നീ​യം, വാ​ദ്യം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ഡി​പ്ലോ​മ/​സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ളും ആ​രം​ഭി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് പ​ഠി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ഉ​പ​സ​മി​തി രൂ​പീ​ക​രി​ക്കും.​എ​ഴു​ത്ത​ച്ഛ​ൻ പ​ഠ​ന​കേ​ന്ദ്രം ഭാ​ഷാ​ശാ​സ്ത്ര​ഫാ​ക്ക​ൽ​റ്റി​യി​ൽ നി​ന്ന് മാ​റ്റി സാ​ഹി​ത്യ ഫാ​ക്ക​ൽ​റ്റി​യു​ടെ കീ​ഴി​ൽ കൊ​ണ്ടു​വ​രു​വാ​നും അ​തി​നെ ഗ​വേ​ഷ​ണ​കേ​ന്ദ്ര​മാ​ക്കു​വാ​നും ഡോ. ​കെ. എം.​അ​നി​ലി​നെ പ​ഠ​ന​കേ​ന്ദ്ര​ത്തി​ന്‍റെ ചു​മ​ത​ല ന​ൽ​കു​വാ​നും നി​ർ​വാ​ഹ​ക​സ​മി​തി​യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​തി​ന് പു​റ​മെ അ​ഞ്ച് ഉ​പ​സ​മി​തി​ക​ളും രൂ​പീ​ക​രി​ച്ചു. ക​മ്മി​റ്റി​യും ക​ണ്‍​വീ​ന​ർ​മാ​രും: സി.​പി.​ചി​ത്ര​ഭാ​നു (സ്റ്റാ​ഫ് ആ​ൻ​ഡ് ഫി​നാ​ൻ​സ് ) ഡോ.​ചാ​ത്ത​നാ​ത്ത് അ​ച്യു​ത​നു​ണ്ണി (കോ​ഴ്സു​ക​ളും ഗ​വേ​ഷ​ണ​വും) ഡോ.​എ.​കെ. ന​ന്പ്യാ​ർ (പ​രീ​ക്ഷാ​കാ​ര്യം) മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി (ആ​സൂ​ത്ര​ണ​വും വി​ക​സ​ന​വും) ഹ​രി​കൃ​ഷ്ണ​പാ​ൽ (വി​ദ്യാ​ർ​ഥി ക്ഷേ​മം)

ഡോ.​അ​നി​ൽ വ​ള്ള​ത്തോ​ൾ വൈ​സ് ചാ​ൻ​സ​ല​റാ​യി ചു​മ​ത​ല ഏ​റ്റെ​ടു​ത്ത​തി​ന് ശേ​ഷം കാ​ലാ​വ​ധി അ​വ​സാ​നി​ച്ച എ​ട്ട് പ​ഠ​ന​ബോ​ർ​ഡു​ക​ളാ​ണ് പു​നഃ​സം​ഘ​ടി​പ്പി​ച്ച​ത്. യോ​ഗ​ത്തി​ൽ വൈ​സ് ചാ​ൻ​സ​ല​ർ അ​ധ്യ​ക്ഷ​നാ​യി. മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി, ഡോ. ​ചാ​ത്ത​നാ​ത്ത് അ​ച്യു​ത​നു​ണ്ണി, ഡോ. ​സി.​പി.​ചി​ത്ര​ഭാ​നു, ഡോ. ​എ.​കെ.​ന​ന്പ്യാ​ർ എ​ന്നി​വ​രും സ​ർ​ക്കാ​ർ വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​രും വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി ഹ​രി​കൃ​ഷ്ണ​പാ​ലും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.
More News