എട്ടാം സെമസ്റ്റർ ബിടെക് 2008 സ്കീം ഒക്ടോബർ 2018 (സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷകൾ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് ബ്രാഞ്ച് 25ന് കോളജ് ഓഫ് എൻജിനിയറിംഗ് തിരുവനന്തപുരത്ത് വച്ചും ഇൻഫർമേഷൻ ടെക്നോളജി ബ്രാഞ്ച് 28ന് ഗവ.എൻജിനിയറിംഗ് കോളജ്, ബാർട്ടണ്‍ഹില്ലിലും നടക്കും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
തീയതി നീട്ടി
ത്രിവത്സര, പഞ്ചവത്സര നിയമ ബിരുദ കോഴ്സുകളുടെ (odd & even) ഇന്റേണൽ മാർക്ക് മെച്ചപ്പെടുത്തുന്നതിന് അപേക്ഷ സമർപ്പിക്കാനുളള അവസാന തീയതി 31 വരെ നീട്ടി.
സൂക്ഷ്മപരിശോധന
2018 മേയിൽ നടത്തിയ ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് ബിഎ എൽഎൽബി/ബികോം എൽഎൽബി/ബിബിഎ എൽഎൽബി ഡിഗ്രി പരീക്ഷയുടെ (സെമസ്റ്റർ സ്കീം) സൂക്ഷ്മപരിശോധനയ്ക്ക് ഓണ്‍ലൈനായി അപേക്ഷിച്ചിട്ടുളള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐഡി കാർഡും ഹാൾടിക്കറ്റുമായി എൽഎൽബി റീവാല്യുവേഷൻ സെക്ഷനിൽ 23 മുതൽ 31 വരെയുളള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.
പരീക്ഷാകേന്ദ്രങ്ങൾ
29 മുതൽ ആരംഭിക്കുന്ന രണ്ടാം വർഷ എംഎ/എംകോം പ്രൈവറ്റ് രജിസ്ട്രേഷൻ (2016 അഡ്മിഷൻ ആനുവൽ സ്കീം) പരീക്ഷകൾക്ക് തിരുവനന്തപുരം സെന്റർ അപേക്ഷിച്ചിരുന്ന എല്ലാ എംഎ വിദ്യാർഥികളും (എംഎ മലയാളം ഒഴികെ) യൂണിവേഴ്സിറ്റി കോളജ് തിരുവനന്തപുരത്തും എംഎ മലയാളം വിദ്യാർഥികൾ ഗവ.ആർട്സ് കോളജ് തിരുവനന്തപുരത്തും എംകോം ഗവ.കോളജ് ആറ്റിങ്ങൽ പരീക്ഷാകേന്ദ്രം തെരഞ്ഞെടുത്ത വിദ്യാർഥികൾ പ്രസ്തുത പരീക്ഷാകേന്ദ്രത്തിലും തിരുവനന്തപുരം സെന്റർ എംകോം പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്ന ആണ്‍കുട്ടികൾ ഗവ.ആർട്സ് കോളജിലും പെണ്‍കുട്ടികൾ ഗവ.വിമൻസ് കോളജിലും കൊല്ലം ജില്ലയിലെ എല്ലാ എംഎ (മലയാളം ഒഴികെ), എംകോം വിദ്യാർഥികൾ എസ്.എൻ കോളജ് കൊല്ലത്തും എംഎ മലയാളം വിദ്യാർഥികൾ എൻഎസ്എസ് കോളജ് നിലമേലും മറ്റു ജില്ലകൾ (തിരുവനന്തപുരം, കൊല്ലം ഒഴികെ) പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്ത എല്ലാ എംഎ/എംകോം വിദ്യാർഥികൾ എംഎസ്എം കോളജ് കായംകുളത്തും പരീക്ഷ എഴുതണം. വിദ്യാർഥികൾ അതാത് കേന്ദ്രങ്ങളിൽ നിന്നും ഹാൾടിക്കറ്റ് കൈപ്പറ്റണം.
ടൈംടേബിൾ
28 ന് ആരംഭിക്കാനിരുന്ന ഒന്നാം സെമസ്റ്റർ എംഎ/എംഎസ്സി/എംകോം പരീക്ഷകൾ ഫെബ്രുവരി ആറിന് ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ. വിദ്യാർഥികളുടെ അറ്റന്റൻസ് റിപ്പോർട്ടുകൾ 28നു മുന്‍പായി സർവകലാശാല ഓഫീസിൽ ലഭ്യമാക്കണം.
പരീക്ഷാഫീസ്
ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എം) കോഴ്സിന്റെ അഞ്ചാം സെമസ്റ്റർ (2014 സ്കീം റെഗുലർ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി & 2011 സ്കീം സപ്ലിമെന്ററി) പരീക്ഷകളുടെ ഓണ്‍ലൈൻ രജിസ്ട്രേഷൻ 24ന് ആരംഭിക്കും. പിഴ കൂടാതെ 31വരെയും 50 രൂപ പിഴയോടെ ഫെബ്രുവരി നാലുവരെയും 125 രൂപ പിഴയോടെ ഫെബ്രുവരി ഏഴുവരെയും അപേക്ഷിക്കാം. 2011 സ്കീമിലുളള വിദ്യാർഥികൾ അപേക്ഷകൾ സർവകലാശാലയിൽ നേരിട്ട് സമർപ്പിക്കണം.
പരീക്ഷാഫലം
2018 ഓഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംസിഎ (2015 സ്കീം) റെഗുലർ & സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റിൽ.
2018 ജൂണിൽ നടത്തിയ ബികോം ഹിയറിംഗ് ഇംപയേർഡ് നാലാം സെമസ്റ്റർ (2013 സ്കീം റഗുലർ/സപ്ലിമെന്ററി) പരീക്ഷാഫലം വെബ്സൈറ്റിൽ.
അപേക്ഷ ക്ഷണിക്കുന്നു
തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ അഡ്വാൻസ്ഡ് ഫംഗ്ഷണൽ ഇംഗ്ലീഷ് ആൻഡ് പബ്ലിക് സ്പീക്കിംഗ് കോഴ്സിന് 31വരെ അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു/പ്രീഡിഗ്രി, കോഴ്സ് കാലാവധി: ആറ്മാസം, ഫീസ്: 6000 രൂപ, ക്ലാസ്: ശനി, ഞായർ ദിവസങ്ങളിൽ മാത്രം. ഉയർന്ന പ്രായപരിധി ഇല്ല. അപേക്ഷാ ഫോറത്തിന് സർവകലാശാല സെനറ്റ് ഹാൾ കാന്പസിലെ എസ്ബിഐ ബാങ്കിൽ A/c No. 57002299878ൽ 100 രൂപ അടച്ച രസീത് സഹിതം പിഎംജി ജംഗ്ഷനിലെ സ്റ്റുഡന്റ്സ് സെന്റർ കാന്പസിലുളള CACEE ഓഫീസിൽ നേരിട്ട് ബന്ധപ്പെടുക. വിശദവിവരങ്ങൾക്ക്: 0471 2302523.