സർവകലാശാലാ/ കോളജ് അധ്യാപകർക്ക് പരിശീലനം
വിദ്യാഭ്യാസ വിഭാഗത്തിന് കേന്ദ്ര മാനവശേഷി വികസന വകുപ്പ് അനുവദിച്ച അധ്യാപക പരിശീലന കേന്ദ്രത്തിൽ സർവകലാശാലാ/കോളജ് ശാസ്ത്ര വിഭാഗം അധ്യാപകർക്ക് ഫെബ്രുവരി 19 മുതൽ 25 വരെ മൂല്യനിർണയം ഉന്നത വിദ്യാഭ്യാസത്തിൽ എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന അവാസന തിയതി ഫെബ്രുവരി പത്ത്. അപേക്ഷാ ഫോറവും മറ്റ് വിവരങ്ങളും വെബ്സൈറ്റിൽ. ഫോണ്: 9495657594, 9446244359.
പരീക്ഷാഫലം
കാലിക്കട്ട് സർവകലാശാല നാലാം സെമസ്റ്റർ ബിഎസ് സി/ ബിസിഎ (സിയുസിബിസിഎസ്എസ്) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് ഏപ്രിൽ 2018 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി എട്ട് വരെ അപേക്ഷിക്കാം. പ്രിന്റൗട്ട് 13നകം ലഭിക്കണം.
2018 ഏപ്രിലിൽ നടത്തിയ അദീബെ ഫാസിൽ പ്രിലിമിനറി (സപ്ലിമെന്ററി), ഫൈനൽ (റഗുലർ/സപ്ലിമെന്ററി) പരീക്ഷാഫലം വെബ്സൈറ്റിൽ. മാർക്ക് ലിസ്റ്റ് വിതരണം ചെയ്യുന്ന തിയതി പിന്നീട് അറിയിക്കും.
ആറാം സെമസ്റ്റർ എൽഎൽബി യൂണിറ്ററി, പത്താം സെമസ്റ്റർ ബിബിഎഎൽഎൽബി റഗുലർ/സപ്ലിമെന്ററി നവംബർ 2018 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 11 വരെ അപേക്ഷിക്കാം.
ആറാം സെമസ്റ്റർ ബിടെക്/പാർട്ട്ടൈം ബിടെക് (2009/2014 സ്കീം) ഏപ്രിൽ 2018 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി പത്ത് വരെ അപേക്ഷിക്കാം.
ബിവോക് പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ ബി.വോക് സോഫ്റ്റ വെയർ ഡവലപ്മെന്റ്/ സോഫ്റ്റ് വെയർ ടെക്നോളജി പ്രാക്ടിക്കൽ പരീക്ഷ 28ന് ആരംഭിക്കും.
പുനർമൂല്യനിർണയ ഫലം
ആറാം സെമസ്റ്റർ ബിഎ/ ബിഎസ് ഡബ്ല്യൂ/ബിഎ അഫ്സൽഉൽഉലമ (സിയുസിബിസിഎസ്എസ്) ഏപ്രിൽ 2018 പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ ബികോം/ബിബിഎ (സിയുസിബിസിഎസ്എസ്) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ.
രണ്ടാം സെമസ്റ്റർ ബിഎ (സിയുസിബിസിഎസ്എസ്) ഏപ്രിൽ 2016 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ.