മൂന്നാം സെമസ്റ്റർ എംഎസ്സി ഫിസിക്സ് ബ്രാഞ്ച് ഡി മറ്റീരിയൽ സയൻസസ് പരീക്ഷ ഫെബ്രുവരി അഞ്ചിന്
കഴിഞ്ഞ 15ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എംഎസ്സി ഫിസിക്സ് ബ്രാഞ്ച് ഡി മറ്റീരിയൽ സയൻസസിന്റെ സ്റ്റാറ്റിസ്റ്റിക്കൽ ഫിസിക്സ് ആൻഡ് അസ്ട്രോ ഫിസിക്സ് പേപ്പറിന്റെ പരീക്ഷ ഫെബ്രുവരി അഞ്ചിനു നടത്തുന്നതിനായി പുതുക്കി നിശ്ചയിച്ചു. പരീക്ഷ സമയത്തിനും കേന്ദ്രത്തിനും മാറ്റമില്ല.
അപേക്ഷ തീയതി നീട്ടി
2018 സെപ്റ്റംബറിലെ എംബിഎ ഓഫ് കാന്പസ് (2014 അഡ്മിഷൻ സപ്ലിമെന്ററി, 2014 വരെയുള്ള അഡ്മിഷൻ മേഴ്സി ചാൻസ്) വൈവ, പ്രോജക്ട് മൂല്യനിർണയ പരീക്ഷകളിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കു സ്പെഷൽ ഫീസടയ്ക്കാനുള്ള തീയതി 31 വരെ നീട്ടി. 2000 രൂപയാണു സ്പെഷൽ ഫീസ്.
പരീക്ഷ തീയതി
രണ്ടാം വർഷ ബിഎസ്സി എംഎൽടി റെഗുലർ, സപ്ലിമെന്ററി (2016 അഡ്മിഷൻ റെഗുലർ, 2016ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഫെബ്രുവരി 20ന് ആരംഭിക്കും. 30 വരെയും 500 രൂപ പിഴയോടെ 31 വരെയും 1,000 രൂപ സൂപ്പർഫൈനോടെ ഫെബ്രുവരി ഒന്നു വരെയും അപേക്ഷിക്കാം. വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതം സിവി ക്യാന്പ് ഫീസായി പരീക്ഷഫീസിനു പുറമെ അടയ്ക്കണം.
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ എംഎസ്സി മൈക്രോബയോളജി (2017 അഡ്മിഷൻ റെഗുലർ, 2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ മേഴ്സി ചാൻസ് സിഎസ്എസ്) നവംബർ, ഡിസംബർ 2018 പരീക്ഷയുടെ പ്രാക്ടിക്കൽ 30 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
മൂന്നാം സെമസ്റ്റർ എംഎസ്സി സുവോളജി (സിഎസ്എസ് റെഗുലർ, റീഅപ്പിയറൻസ്) ഡിസംബർ 2018 പരീക്ഷയുടെ പ്രാക്ടിക്കൽ ഫെബ്രുവരി നാലു മുതൽ അതതു കോളജുകളിൽ നടക്കും. ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. പരീക്ഷയോടനുബന്ധിച്ച് എക്സാമിനർ സമിതിയോഗം 31ന് സർവകലാശാല സിൽവർ ജൂബിലി പരീക്ഷഭവന്റെ 201ാം നന്പർ മുറിയിൽ രാവിലെ 11ന് നടക്കും.
പരീക്ഷ ഫലം
2017 നവംബറിലെ മൂന്നാം സെമസ്റ്റർ എംഎ ഹിന്ദി (പ്രൈവറ്റ് റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി എട്ടു വരെ അപേക്ഷിക്കാം.
2017 നവംബറിലെ നാലാം സെമസ്റ്റർ എംഎ ഹിന്ദി (പ്രൈവറ്റ് റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി എട്ടുവരെ അപേക്ഷിക്കാം.
2018 നവംബറിൽ സ്കൂൾ ഓഫ് കംപ്യൂട്ടർ സയൻസസിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്സി (കംപ്യൂട്ടർ സയൻസ് സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2018 ഒക്ടോബറിലെ രണ്ടാം വർഷ മാസ്റ്റർ ഓഫ് സയൻസ് മെഡിക്കൽ മൈക്രോബയോളജി റെഗുലർ, സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഫെബ്രുവരി എട്ടുവരെ അപേക്ഷിക്കാം.
2017 ഡിസംബറിലെ മൂന്നാം സെമസ്റ്റർ എംഎ അറബിക് (പ്രൈവറ്റ് റെഗുലർ, പുനഃപ്രവേശനം, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി ഏഴുവരെ അപേക്ഷിക്കാം.
2017 നവംബറിലെ നാലാം സെമസ്റ്റർ എംഎ അറബിക് (പ്രൈവറ്റ് റെഗുലർ, പുനഃപ്രവേശനം, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി ഏഴു വരെ അപേക്ഷിക്കാം.
2018 മാർച്ചിലെ രണ്ടാം സെമസ്റ്റർ ബിഎ എൽഎൽബി (ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ഓണേഴ്സ് പഞ്ചവത്സരം 2016 അഡ്മിഷൻ റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി എട്ടുവരെ അപേക്ഷിക്കാം.