ബിഎച്ച്എം പരീക്ഷകൾ ഫെബ്രുവരി എട്ടിന് ആരംഭിക്കും
ഏഴാം സെമസ്റ്റർ ബിഎച്ച്എം (2015 അഡ്മിഷൻ റെഗുലർ, 2013, 2014 അഡ്മിഷൻ സപ്ലിമെന്ററി, പഴയ സ്കീം 2013ന് മുന്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഫെബ്രുവരി എട്ടിന് ആരംഭിക്കും. 31 വരെയും 500 രൂപ പിഴയോടെ ഫെബ്രുവരി ഒന്നു വരെയും 1000 രൂപ സൂപ്പർഫൈനോടെ രണ്ടുവരെയും അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എംഎസ്സി ഫിഷറി ബയോളജി ആൻഡ് അക്വാകൾച്ചർ (2017 അഡ്മിഷൻ റെഗുലർ, സപ്ലിമെന്ററി) പരീക്ഷകൾ ഫെബ്രുവരി എട്ടിന് ആരംഭിക്കും. 31 വരെയും 500 രൂപ പിഴയോടെ ഫെബ്രുവരി ഒന്നു വരെയും 1000 രൂപ സൂപ്പർഫൈനോടെ രണ്ടുവരെയും അപേക്ഷിക്കാം.
പരീക്ഷാ ഫലം
2018 നവംബറിൽ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ നടന്ന നാലാം സെമസ്റ്റർ എംഎസ്സി സൈക്കോളജി (സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2018 മേയിൽ നടന്ന മൂന്നും നാലും സെമസ്റ്റർ ബികോം (പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 13 വരെ അപേക്ഷിക്കാം.
2018 ഓഗസ്റ്റിൽ നടന്ന എംഎഫ്എ അപ്ലൈഡ് ആർട്ട്, പെയിന്റിംഗ്, സ്കൾപ്ചർ റെഗുലർ, സപ്ലിമെന്ററി (പ്രീവിയസ്, ഫൈനൽ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 11 വരെ അപേക്ഷിക്കാം.
2018 മേയിൽ സീപാസിൽ നടന്ന മൂന്നാം സെമസ്റ്റർ എംസിഎ (2016 അഡ്മിഷൻ റെഗുലർ, ലാറ്ററൽ എൻട്രി, 2017 അഡ്മിഷൻ റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 11 വരെ അപേക്ഷിക്കാം.
2018 ഒക്ടോബറിൽ സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടന്ന മൂന്നാം സെമസ്റ്റർ ബിബിഎ എൽഎൽബി (ഓണേഴ്സ് പഞ്ചവത്സരം റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി ഏഴുവരെ അപേക്ഷിക്കാം.
2018 ഒക്ടോബറിൽ സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടന്ന അഞ്ചാം സെമസ്റ്റർ എൽഎൽബി (ത്രിവത്സരം, നാലു പിഎം ഒന്പതു പിഎം റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി എട്ടുവരെ അപേക്ഷിക്കാം.