ഒന്നാം സെമസ്റ്റര്‍ ബികോം/ബിബിഎ പരീക്ഷാ കേന്ദ്രം
ഫെബ്രുവരി ഒന്നിന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസം ഒന്നാം സെമസ്റ്റര്‍ ബികോം/ബിബിഎ (സിയുസിബിസിഎസ്എസ്) പരീക്ഷക്ക് പുതുക്കാട് പ്രജ്യോതി നികേതന്‍ പരീക്ഷാ കേന്ദ്രമായി ഹാള്‍ടിക്കറ്റ് ലഭിച്ച രജിസ്റ്റര്‍ നമ്പര്‍ PNASBSO121 മുതല്‍ PNASBSO245 വരെയുള്ള പരീക്ഷാര്‍ഥികള്‍ അതേ ഹാള്‍ടിക്കറ്റുമായി ചാലക്കുടി നിര്‍മ്മല ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ പരീക്ഷക്ക് ഹാജരാകണം.
പിഎച്ച്ഡി പിക്യുഇ: അപേക്ഷ ക്ഷണിച്ചു
അറബിക്, ബയോകെമിസ്ട്രി, ബയോടെക്നോളജി, ബോട്ടണി, കെമിസ്ട്രി, കോര്‍ഡിനേഷന്‍ കെമിസ്ട്രി, കൊമേഴ്സ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, മലയാളം, മാത്തമാറ്റിക്സ്, ഫിസിക്സ്, സോഷ്യല്‍ വര്‍ക്ക്, സുവോളജി പിഎച്ച്ഡി പ്രിലിമിനറി ക്വാളിഫയിംഗ്/കോഴ്സ് വര്‍ക്ക് പരീക്ഷക്ക് അപേക്ഷ പിഴകൂടാതെ ഫെബ്രുവരി എട്ട് വരെയും, പിഴയോടെ ഫെബ്രുവരി 13 വരെയും ഡയറക്ടറേറ്റ് ഓഫ് റിസര്‍ച്ചില്‍ സ്വീകരിക്കും.
പരീക്ഷ പേപ്പര്‍ ഒന്ന് ഫെബ്രുവരി 26നും പേപ്പര്‍ രണ്ട് 27നും നടക്കും. അപേക്ഷാ ഫോം വെബ്സൈറ്റില്‍. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഡയറക്ടര്‍ , ഡറക്ടറേറ്റ് ഓഫ് റിസര്‍ച്ച്, ടാഗോര്‍ നികേതന്‍, യൂണിവേഴ്സിറ്റി ഓഫ് കാലിക്കട്ട് എന്ന വിലാസത്തില്‍ ലഭിക്കണം.
പരീക്ഷാ അപേക്ഷ
എംഎസ്സി ഹെല്‍ത്ത് ആൻഡ് യോഗ തെറാപ്പി (2015 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ ഫെബ്രുവരി ആറ് വരെയും 160 രൂപ പിഴയോടെ ഫെബ്രുവരി എട്ട് വരെയും ഫീസടച്ച് ഫെബ്രുവരി 11 വരെ രജിസ്റ്റര്‍ ചെയ്യാം.
ഒന്നാം സെമസ്റ്റര്‍ എംഎസ് സി റേഡിയേഷന് ഫിസിക്സ് (2015 മുതല്‍ പ്രവേശനം) റഗുലര്‍ /സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ ഫെബ്രുവരി ആറ് വരെയും 160 രൂപ പിഴയോടെ ഫെബ്രുവരി എട്ട് വരെയും ഫീസടച്ച് ഫെബ്രുവരി 11 വരെ രജിസ്റ്റര്‍ ചെയ്യാം.
പരീക്ഷാഫലം
2018 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എംഎസ് സി അപ്ലൈഡ് സൈക്കോളജി (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍ .
ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ടെക് (2009 സ്കീം) ഇന്റേണല്‍ ഇംപ്രൂവ്മെന്റ് മാര്‍ച്ച് 2018 പരീക്ഷാഫലം വെബ്സൈറ്റില്‍ .
ബിപിഎഡ് പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്നാം സെമസ്റ്റര്‍ ബിപിഎഡ് നവംബര്‍ 2017 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്സൈറ്റില്‍ . ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.