മൂന്നാം സെമസ്റ്റർ ബിപിഎഡ് (ദ്വിവത്സരം, 2016 മുതൽ പ്രവേശനം) റഗുലർ/ സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ എട്ട് വരെയും 160 രൂപ പിഴയോടെ ഫെബ്രുവരി 12 വരെയും ഫീസടച്ച് 14 വരെ രജിസ്റ്റർ ചെയ്യാം.
യുജി ആറാം സെമസ്റ്റർ പുനഃപ്രവേശനം
അഫിലിയേറ്റഡ് കോളജുകളിൽ ബിരുദ പഠനത്തിന് ചേർന്ന് സിയുസിബിസിഎസ്എസ് (2014 മുതൽ 2016 വരെ പ്രവേശനം), സിസിഎസ്എസ് (201213 പ്രവേശനം) ഒന്ന് മുതൽ അഞ്ച് വരെയുള്ള സെമസ്റ്റർ പരീക്ഷകൾ എഴുതിയ ശേഷം തുടർപഠനം നടത്താനാവാത്തവർക്ക് പ്രൈവറ്റ് മോഡിൽ ആറാം സെമസ്റ്ററിൽ പഠനം തുടരാം. ഓണ്‍ലൈനായി പിഴകൂടാതെ മാർച്ച് മൂന്ന് വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട്, വിജ്ഞാപനത്തിൽ പറഞ്ഞ രേഖകൾ സഹിതം ഡയറക്ടർ, സ്കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യുക്കേഷൻ, യൂണിവേഴ്സിറ്റി ഓഫ് കാലിക്കട്ട്, കാലിക്കട്ട് യൂണിവേഴ്സിറ്റി പിഒ, 673 635 എന്ന വിലാസത്തിൽ മാർച്ച് ഒന്‍പതിനകം ലഭിക്കണം. 55 രൂപ ഫീസടച്ച് അപേക്ഷ നേരിട്ട് സമർപ്പിച്ച് സ്പോട്ട് അഡ്മിഷൻ നേടാവുന്നതാണ്. വിവരങ്ങൾ വെബ്സൈറ്റിൽ (www.sdeuoc.ac.in). ഫോണ്‍: 0494 2407356, 2407494.
പിജി പുനഃപ്രവേശനം: പത്ത് വരെ അപേക്ഷിക്കാം
വിദൂരവിദ്യാഭ്യാസം പിജി പ്രോഗ്രാമുകൾക്ക് പ്രവേശനം നേടി ഒന്നും രണ്ടും സെമസ്റ്റർ (ഒന്നാം വർഷം) പരീക്ഷക്ക് അപേക്ഷിച്ച ശേഷം തുടർപഠനം നടത്താനാവാത്ത എസ്ഡിഇ വിദ്യാർഥികൾക്ക് മൂന്നാം സെമസ്റ്ററിൽ പുനഃപ്രവേശനത്തിന് ഓണ്‍ലൈനായി ആയിരം രൂപ പിഴയോടെ പത്ത് വരെ അപേക്ഷിക്കാം. ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ പ്രിന്റൗട്ട്, ചലാൻ, രണ്ടാം സെമസ്റ്റർ പരീക്ഷയുടെ ഹാൾടിക്കറ്റിന്റെ പകർപ്പ്, എസ്ഡിഇ ഐഡി/ടിസി എന്നിവ സഹിതം എസ്ഡിഇയിൽ ലഭിക്കണം. വിവരങ്ങൾ (www.sdeuoc.ac.in) വെബ്സൈറ്റിൽ. ഫോണ്‍: 0494 2407356, 2407494.
പരീക്ഷാഫലം
നാലാം സെമസ്റ്റർ ബികോം/ ബിബിഎ (സിയുസിബിസിഎസ്എസ്) റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് ഏപ്രിൽ 2018 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാനുള്ള തിയതി പിന്നീട് അറിയിക്കും.
എംഎ മലയാളം പ്രീവിയസ്/ഒന്ന്, രണ്ട് സെമസ്റ്റർ റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 11 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ ബിവോക് (സിയുസിബിസിഎസ്എസ്) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് ഏപ്രിൽ 2018 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 14 വരെ അപേക്ഷിക്കാം.
എംസിഎ പുനർമൂല്യനിർണയ ഫലം
അഞ്ചാം സെമസ്റ്റർ എംസിഎ ഏപ്രിൽ 2018 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.