അഞ്ചാം സെമസ്റ്റർ സിബിസിഎസ് ബികോം പ്രാക്ടിക്കൽ പരീക്ഷ
അഞ്ചാം സെമസ്റ്റർ സിബിസിഎസ് ബികോം പ്രാക്ടിക്കൽ പരീക്ഷ ഏഴു മുതൽ 11 വരെ അതതു കോളജുകളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ട്രാൻസ്ക്രിപ്റ്റ്
സർവകലാശാലയുടെ ബിടെക് വിഭാഗത്തിൽ (2013 സ്കീം) കോഴ്സ് പൂർത്തീകരിച്ചവർക്ക് ട്രാൻസ്ക്രിപ്റ്റ് ഓഫ് മാർക്സ്/ഗ്രേഡ്സ് ലഭിക്കുന്നതിന് ആപ്ലിക്കേഷനും, അപേക്ഷാഫീസും, മാർക്ക്ലിസ്റ്റുകളുടേയും, ഡിഗ്രി/പ്രൊവിഷണൽ സർട്ടിഫിക്കറ്റിന്റെ പകർപ്പും നൽകിയാൽ മതിയാകും. ട്രാൻസ്ക്രിപ്റ്റിന്റെ മാതൃക തയാറാക്കേണ്ട ആവശ്യകതയില്ല.
ഓണ്‍ലൈൻ രജിസ്ട്രേഷൻ
ഫെബ്രുവരിയിൽ ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിആർക്ക് പരീക്ഷയുടെ (2013 സ്കീം) ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ഏഴു വരെയും 50 രൂപ പിഴയോടെ 11 വരെയും 125 രൂപ പിഴയോടെ 14 വരെയും രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
മാർച്ച് 13 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎഎൽഎൽബി/ബികോം എൽഎൽ.ബി/ബി.ബിഎഎൽഎൽബി പരീക്ഷകൾക്ക് ആറു വരെയും 50 രൂപ പിഴയോടെ എട്ടു വരെയും 125 രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഒന്നാം സെമസ്റ്റർ എൽഎൽബി (പഞ്ചവത്സരം) ബിരുദ പരീക്ഷ (2011 12 അഡ്മിഷന് മുൻപുളളത്) 27 നും, മൂന്നാം സെമസ്റ്റർ എൽഎൽബി (പഞ്ചവത്സരം) ബിരുദ പരീക്ഷ (2011 12 അഡ്മിഷന് മുൻപുളളത്) മാർച്ച് 13 നും ആരംഭിക്കും. പരീക്ഷകൾക്ക് 12 വരെയും 50 രൂപ പിഴയോടെ 14 വരെയും 125 രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം. 2005, 2006, 2007 മേഴ്സിചാൻസ് വിദ്യാർഥികൾ പരീക്ഷാഫീസിനൊപ്പം 2000 രൂപ മേഴ്സിചാൻസ് ഫീസായും 200 രൂപ സി.വി ക്യാന്പ് ഫീസായും ഒടുക്കേണ്ട താണ്. 2002, 2003, 2004 മേഴ്സിചാൻസ് വിദ്യാർഥികൾ പരീക്ഷാഫീസിനൊപ്പം 5000 രൂപ മേഴ്സിചാൻസ് ഫീസായും 200 രൂപ സി.വി ക്യാന്പ് ഫീസായും ഒടുക്കേണ്ട താണ്.
പരീക്ഷാഫലം
ഓഗസ്റ്റിൽ നടത്തിയ നാലാം സെമസ്റ്റർ ബിടെക് (2013 സ്കീം) (ഇലക്ട്രിക്കൽ ആന്‍ഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് ബ്രാഞ്ച് ഒഴികെ)(സപ്ലിമെന്ററി, സെഷണൽ ഇംപ്രൂവ്മെന്റ്, യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ് റെഗുലർ 2016 അഡ്മിഷൻ, 2015 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 19 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കരട് മാർക്ക് ലിസ്റ്റ് വെബ്സൈറ്റിൽ.
പിഎച്ച്ഡി നൽകി
എസ് . സുമി (സിവിൽ എൻജിനിയറിംഗ്), എം.പി. ദിവ്യ , ഹരിത എച്ച്. നായർ (ബയോടെക്നോളജി), ഐ. മഞ്ജു ബേബി (ബോട്ടണി),ആർ . ആശ (കെമിസ്ട്രി), എസ്. സുരേഷ് , റെജി കെ. ധമൻ, ജി.എസ് . മോത്തി (ഒപ്റ്റോഇലക്ട്രോണിക്സ്), എസ്. നിജ , എസ്. സിമി, കെ. വിജയ കുമാരി (ഹിസ്റ്ററി), ജേക്കബ് സാം, സരിൻ തോമസ്, കാതറിൻ ഇ. പെരേര (കൊമേഴ്സ്), ആർ.സി. രജിത , എം.രഞ്ജു (ഹിന്ദി), ജി .സുജ (നഴ്സിംഗ്), ആർ.ദീപ (ഇംഗ്ലീഷ്), ഒ.എസ് . സുധീഷ് (സംസ്കൃതം), വി.പി . വീണ ഗോപാൽ (മലയാളം), ജിനു എസ്. രാജൻ, ജോസഫ് ഐ. തോമസ് (ലൈബ്രറി ആന്‍ഡ് ഇൻഫർമേഷൻ സയൻസ്) എന്നിവർക്ക് പിഎച്ച്ഡി നൽകാൻ സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു.