നാലാം വർഷ ബിഫാം സപ്ലിമെന്ററി പരീക്ഷകൾ 20ന് തുടങ്ങും
നാലാം വർഷ ബിഫാം സപ്ലിമെന്ററി പരീക്ഷകൾ 20ന് തുടങ്ങും. അഞ്ചുവരെയും 500 രൂപ പിഴയോടെ ആറുവരെയും 1000 രൂപ സൂപ്പർഫൈനോടെ എട്ടുവരെയും അപേക്ഷിക്കാം. വിദ്യാർഥികൾ പേപ്പറൊന്നിന് 30 രൂപ വീതം (പരമാവധി 200 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷഫീസിനു പുറമെ അടയ്ക്കണം.
അപേക്ഷ തീയതി
സ്കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യൂക്കേഷനിലെ അഞ്ച്, ആറ് സെമസ്റ്റർ ബിഎ, ബികോം (സിബിസിഎസ്എസ് റെഗുലർ, സപ്ലിമെന്ററി പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷകൾക്ക് 11 വരെയും 500 രൂപ പിഴയോടെ 12 വരെയും 1000 രൂപ സൂപ്പർഫൈനോടെ 14 വരെയും അപേക്ഷിക്കാം. വിദ്യാർഥികൾ അപേക്ഷഫോമിന്റെ തുകയായി സെമസ്റ്ററൊന്നിന് 25 രൂപയും പേപ്പറൊന്നിന് 30 രൂപ വീതവും (പരമാവധി 200 രൂപ) സിവി ക്യാന്പ് ഫീസും പരീക്ഷഫീസിനു പുറമെ അടയ്ക്കണം. പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ഫീസായി 125 രൂപയും അടയ്ക്കണം. അപേക്ഷാഫോറം സർവകലാശാല വെബ്സൈറ്റിൽനിന്നു ഡൗണ്‍ലോഡ് ചെയ്യാം. ഓണ്‍ലൈനായി ഫീസടയ്ക്കണം. ബിഎ വിദ്യാർഥികൾ അസിസ്റ്റന്റ് രജിസ്ട്രാർ (നാലു പരീക്ഷ)ക്കും ബികോം വിദ്യാർഥികൾ അസിസ്റ്റന്റ് രജിസ്ട്രാർ (അഞ്ചു പരീക്ഷ)ക്കും അപേക്ഷ സമർപ്പിക്കണം.
പരീക്ഷഫലം
2018 ഏപ്രിൽ, മേയ് മാസങ്ങളിൽ നടന്ന ഒന്നു മുതൽ നാലു വരെ സെമസ്റ്റർ എംഎ സോഷ്യോളജി (ഓഫ് കാന്പസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 16 വരെ അപേക്ഷിക്കാം.
2018 ജൂണിൽ നടന്ന എട്ടാം സെമസ്റ്റർ ബിഎച്ച്എം (2014 അഡ്മിഷൻ റെഗുലർ, 2013, 2013ന് മുന്‍പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 16 വരെ അപേക്ഷിക്കാം.
2018 ജൂണിൽ നടന്ന അഞ്ചാം സെമസ്റ്റർ എൽഎൽബി (ത്രിവത്സരംറെഗുലർ, സപ്ലിമെന്ററി, മേഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 16 വരെ അപേക്ഷിക്കാം.
ഇന്റർവ്യൂ
സുസ്ഥിര ജൈവ കൃഷി പഠനകേന്ദ്രത്തിൽ ഓഫീസ് അസിസ്റ്റന്റ്, റിസർച്ച് അസിസ്റ്റന്റ് എന്നീ തസ്തികകളിൽ നിയമന അപേക്ഷ നൽകിയവരുടെ ഇന്റർവ്യൂ നാലിനു രാവിലെ 10ന് നടക്കും. 04812733210.
പ്രബന്ധം അവതരണം
സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ 27, 28 തീയതികളിൽ കേരള പഠന കോണ്‍ഫറൻസ് സംഘടിപ്പിക്കും. കോണ്‍ഫറൻസിൽ പ്രബന്ധം അവതരിപ്പിക്കുവാൻ താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കു സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക
ബിരുദ, ബിരുദാനന്തര ബിരുദ ബോർഡ് ഓഫ് സ്റ്റഡീസുകളുടെയും വിദഗ്ധ സമിതിയുടെയും യോഗം എട്ടിന് സർവകലാശാല അസംബ്ലി ഹാളിൽ നടക്കും. ബിരുദ ബോർഡ് ഓഫ് സ്റ്റഡീസ്, വിദഗ്ധ സമിതിയുടെ യോഗം രാവിലെ 10.30നും ബിരുദാനന്തര ബിരുദ ബോർഡ് ഓഫ് സ്റ്റഡീസ്, വിദഗ്ധ സമിതിയുടെ യോഗം ഉച്ചകഴിഞ്ഞ് രണ്ടിനുമാണ് ചേരുക.