ജനുവരി 31ന് പ്രസിദ്ധീകരിച്ച കാലിക്കട്ട് സർവകലാശാലാ അക്കഡേമിക് കൗണ്‍സിൽ തെരഞ്ഞെടുപ്പ് വിജ്ഞാപന പ്രകാരം വിവിധ മണ്ഡലങ്ങളുടെ വോട്ടർ പട്ടികകൾ മാർച്ച് രണ്ടിനാണ് പ്രസിദ്ധീകരിക്കുന്നത്.
ഉറുദു അധ്യാപകരുടെയും പിജി (ഫുൾടൈം) വിദ്യാർഥികളുടെയും പേരുകൾ ഇനിയും അയച്ചുതരാത്ത എല്ലാ കോളജുകളും അവ 15ന് മുന്‍പായി ഡെപ്യൂട്ടി രജിസ്ട്രാർ, ഇലക്ഷൻ വിഭാഗം, യൂണിവേഴ്സിറ്റി ഓഫ് കാലിക്കട്ട് എന്ന വിലാസത്തിൽ അയക്കണം. ഇമെയിൽ:
[email protected].
പരീക്ഷ കാലിക്കട്ട് സർവകലാശാല വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്റ്റർ എംഎസ് സി കൗണ്‍സലിംഗ് സൈക്കോളജി (2014 പ്രവേശനം) പരീക്ഷ 27ന് ആരംഭിക്കും.
പരീക്ഷാ അപേക്ഷ എംഎസ് സി ബയോടെക്നോളജി (നാഷണൽ സ്ട്രീം) ഒന്നാം സെമസ്റ്റർ (2018 പ്രവേശനം), മൂന്നാം സെമസ്റ്റർ (2017 പ്രവേശനം) പരീക്ഷക്ക് പിഴകൂടാതെ 14 വരെയും 160 രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ ബിഎഡ് സ്പെഷൽ എഡ്യുക്കേഷൻ (ഹിയറിംഗ് ഇംപയർമെന്റ്, 2017 പ്രവേശനം) റഗുലർ/സപ്ലിമെന്ററി പരീക്ഷക്ക് 16 വരെ അപേക്ഷിക്കാം.
പരീക്ഷാഫലം ഒന്നാം വർഷ ബിഎസ് മെഡിക്കൽ ബയോകെമിസ്ട്രി, മെഡിക്കൽ മൈക്രോബയോളജി, മെഡിക്കൽ ലാബറട്ടറി ടെക്നോളജി മാർച്ച് 2018 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയ ഫലം
മൂന്നാം സെമസ്റ്റർ ബി.വോക് നവംബർ 2017 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.