രണ്ടാം വര്‍ഷ പിജി കോണ്ടാക്ട് ക്ലാസ്
വിദൂരവിദ്യാഭ്യാസം രണ്ടാം വര്‍ഷ എംഎ ഫിലോസഫി, സംസ്കൃതം, പൊളിറ്റിക്കല്‍ സയന്‍സ് (2017 പ്രവേശനം) വിദ്യാർഥികള്‍ക്കുള്ള കോണ്ടാക്ട് ക്ലാസുകള്‍ 16 മുതല്‍ വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ നടക്കും. വിവരങ്ങള്‍ വെബ്സൈറ്റില്‍ . ഫോണ്‍ : 0494 2407494, 2407356.
എംസിഎ സ്പെഷല്‍ സപ്ലിമെന്ററി പരീക്ഷ
നാലാം സെമസ്റ്റര്‍ എംസിഎ (2010, 2011 പ്രവേശനം) സ്പെഷല്‍ സപ്ലിമെന്ററി പരീക്ഷ 18ന് ആരംഭിക്കും. ഹാള്‍ടിക്കറ്റ് വെബ്സൈറ്റില്‍ . പരീക്ഷാഭവനാണ് പരീക്ഷാ കേന്ദ്രം.
എല്‍എല്‍ബി പരീക്ഷ മാറ്റി
18ന് ആരംഭിക്കാനിരുന്ന ആറാം സെമസ്റ്റര്‍ ബിബിഎഎല്‍എല്‍ബി ഓണേഴ്സ് (2011 സ്കീം), രണ്ടാം സെമസ്റ്റര്‍ എല്‍എല്‍ബി യൂണിറ്ററി (ത്രിവത്സരം, 2015 സ്കീം) റഗുലര്‍ /സപ്ലിമെന്ററി പരീക്ഷ മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
സംരംഭകത്വ മികവ് പ്രദര്‍ശിപ്പിക്കാന്‍ വിദ്യാർഥികള്‍ക്ക് അവസരം
കാലിക്കട്ട് സര്‍വകലാശാലയ്ക്ക് കീഴിലെ പഠനവകുപ്പുകളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും വിദ്യാർഥികളുടെ സംരംഭകത്വ മികവ് പ്രദര്‍ശിപ്പിക്കുന്നതിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷനും കാലിക്കട്ട് മാനേജ്മെന്റ് അസോസിയേഷനും ചേര്‍ന്ന് അവസരമൊരുക്കുന്നു. താല്‍പ്പര്യമുള്ള വിദ്യാർഥികള്‍ സര്‍വകലാശാലാ വെബ്സൈറ്റിലെ ന്യൂ ഇവന്റ്സില്‍ കാലിക്കട്ട് യൂണിവേഴ്സിറ്റി ഐഡിയ ഫെസ്റ്റ് എന്ന ലിങ്കില്‍ 25നകം വിവരങ്ങള്‍ അപ്ലോഡ് ചെയ്യണം.
എന്‍ഡോവ്മെന്റുകള്‍ വിതരണം ചെയ്തു
തേഞ്ഞിപ്പലം: കാലിക്കട്ട് സര്‍വകലാശാലാ കോമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ മികച്ച വിദ്യാർഥികള്‍ക്ക് നല്കുന്ന വി.കെ.സി എന്‍ഡോവ്മെന്റ്, ലീലാ സക്കറിയ എന്‍ഡോവ്മെന്റ്, കൃഷ്ണദാസ് മെമ്മോറിയല്‍ എന്‍ഡോവ്മെന്റ് എന്നീ അവാര്‍ഡുകള്‍ യഥാക്രമം എസ്.മഹാലക്ഷ്മി, ടി.അമൃത, ഡി.എസ്.അശ്വതി എന്നിവര്‍ക്ക് വിതരണം ചെയ്തു.
പ്രോവൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിദ്യാർഥികള്‍ സാമൂഹിക പ്രതിബദ്ധത ഉള്ളവരാകണമെന്നും പഠനത്തിന്റെ ഗുണഫലങ്ങള്‍ സമൂഹത്തിന്ന് പ്രയോജനകരമാവണമെന്നും അദ്ദേഹം പറഞ്ഞു. പഠനവകുപ്പ് മേധാവി പ്രഫ.ബി.ജോണ്സണ് അധ്യക്ഷത വഹിച്ചു.
സ്റ്റുഡന്റ്സ് പാര്‍ലമെന്റ്
തേഞ്ഞിപ്പലം: ഇന്ത്യന്‍ ഭരണഘടന, പാര്‍ലമെന്ററി ജനാധിപത്യം, രാഷ്ട്രമീമാംസ, ജനാധിപത്യമൂല്യം എന്നിവ സംബന്ധിച്ച് യുവജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ കേരള നിയമസഭയും സംസ്ഥാന സര്‍ക്കാരിന്റെ പാര്‍ലമെന്ററി വകുപ്പും സംയുക്തമായി നാഷണല്‍ സ്റ്റുഡന്റ്സ് പാര്‍ലമെന്റ് സംഘടിപ്പിക്കുന്നു.
23 മുതല്‍ 25 വരെ കേരള നിയമസഭാ സമുച്ചയത്തിലാണ് പരിപാടി. വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ രജിസ്ട്രേഷനും സന്ദര്‍ശിക്കുക. സര്‍വകലാശാലാ വെബ്സൈറ്റിലെ ന്യൂ ഇവന്റ്സിലും ലിങ്ക് ലഭ്യമാണ്.