മൂന്നാം സെമസ്റ്റർ എംഎസ് സി കൗണ്‍സലിംഗ് സൈക്കോളജി പരീക്ഷ
വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്റ്റർ എംഎസ് സി കൗണ്‍സലിംഗ് സൈക്കോളജി (2014 പ്രവേശനം) നവംബർ 2016 തിയറി പരീക്ഷ 27 മുതൽ മീഞ്ചന്ത ഗവണ്മെന്റ് ആർട്സ് കോളജിലും, പുതുക്കാട് പ്രജ്യോതി നികേതൻ കോളേജിലും നടക്കും. ഹാൾടിക്കറ്റ് വെബ്സൈറ്റിൽ.
അഫ്സൽഉൽഉലമ പ്രിലിമിനറി ഹാൾടിക്കറ്റ്
മാർച്ച് ഒന്നിന് ആരംഭിക്കുന്ന അഫ്സൽഉൽഉലമ പ്രിലിമിനറി രണ്ടാം വർഷ റഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ. താഴെ കൊടുത്ത കോളജുകൾ പരീക്ഷാ കേന്ദ്രങ്ങളായി അപേക്ഷിച്ചവർ ബ്രാക്കറ്റിൽ കാണുന്ന കേന്ദ്രത്തിൽ പരീക്ഷക്ക് ഹാജരാകണം. മൊകേരി ഗവണ്മെന്റ് കോളജ് (പേരാന്പ്ര സികെജി മെമ്മോറിയൽ ഗവണ്മെന്റ് കോളജ്), കൊച്ചി പുല്ലേപ്പടി ഡിയുവിഎച്ച്എസ്എസ് (തൃശൂർ സെന്റ് തോമസ് കോളജ്), കടമേരി റഹ്മാനിയ അറബിക് കോളജ് പ്രൈവറ്റ് വിദ്യാർഥികൾക്ക് (മടപ്പള്ളി ഗവണ്മെന്റ് കോളജ്), തിരൂരങ്ങാടി പിഎസ്എംഒ കോളജ് (വേങ്ങര മലബാർ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്), കാലിക്കട്ട് ഗവണ്മെന്റ് ആർട്സ് ആന്റ് സയൻസ് കോളജ് (ഫറോക്ക് ആർയുഎ കോളജ്), മന്പാട് എംഇഎസ് കോളജ് (അരീക്കോട് സുല്ലമുസ്സലാം അറബിക് കോളജ്), മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജ് (ഒറ്റപ്പാലം മർക്കസ് ഓറിയന്റൽ കോളജ്). മറ്റ് പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റമില്ല.
ബിബിഎ പ്രോജക്ട്
201617 അധ്യയന വർഷത്തിൽ പ്രൈവറ്റ് രജിസ്ട്രേഷൻ വഴി ബിബിഎ പ്രോഗ്രാമിന് രജിസ്റ്റർ ചെയ്ത് പഠനം നടത്തുന്നവർ ആറാം സെമസ്റ്റർ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾക്കായി പ്രൈവറ്റ് രജിസ്ട്രേഷൻ ഐഡി കാർഡ് സഹിതം മാർച്ച് രണ്ടിന് ബ്രാക്കറ്റിൽ കാണുന്ന കേന്ദ്രത്തിൽ കോർഡിനേറ്റർ മുന്‍പാകെ ഹാജരാകണം. തൃശൂർ, പാലക്കാട് ജില്ല (തൃശൂർ സെന്റ് തോമസ് കോളജ്), മലപ്പുറം ജില്ല (വളാഞ്ചേരി എംഇഎസ് കെവിഎം കോളജ്), കോഴിക്കോട്, വയനാട് ജില്ല (മടപ്പള്ളി ഗവണ്മെന്റ് കോളജ്).
പരീക്ഷാഫലം
2018 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ ഇക്കണോമിക്സ് (സിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.
ഒന്നാം വർഷ ബിഎസ് സി മെഡിക്കൽ മൈക്രൊബയോളജി, മെഡിക്കൽ ബയോകെമിസ്ട്രി, മെഡിക്കൽ ലബോറട്ടറി ടെക്നോളജി (മാർച്ച് 2018) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് മാർച്ച് എട്ട് വരെ അപേക്ഷിക്കാം.
വിദൂരവിദ്യാഭ്യാസ വിദ്യാർഥികൾക്കുള്ള കലാകായിക മത്സരങ്ങൾക്ക് മാർച്ച് രണ്ടിനകം രജിസ്റ്റർ ചെയ്യണം
കാലിക്കട്ട് സർവകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ നിലവിൽ പഠനം നടത്തികൊണ്ടിരിക്കുന്ന വിദ്യാർഥികൾക്കായി കലാകായിക മത്സരങ്ങൾ നടത്തുന്നു. കായിക മത്സരങ്ങൾ മാർച്ച് ആറിനും, കലാ മത്സരങ്ങൾ മാർച്ച് ഏഴിനും നടക്കും. മത്സര ഇനങ്ങളുടെ വിശദവിവരങ്ങളും അപേക്ഷാ ഫോമും വിദൂരവിദ്യാഭ്യാസ വിഭാഗം വെബ്സൈറ്റിൽ www.sdeuoc.ac.in ലഭ്യമാണ്. പങ്കെടുക്കുന്നവർ അപേക്ഷാ ഫോം ഡൗണ്‍ലൗഡ് ചെയ്ത് പൂരിപ്പിച്ച്, ഐഡി കാർഡിന്റെ പകർപ്പും ഇതേ ഇനത്തിൽ മുൻ കാലത്ത് പങ്കെടുത്ത് ലഭിച്ചിട്ടുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം മാർച്ച് രണ്ടിന് വൈകുന്നേരം അഞ്ച് മണിക്കകം ഡയറക്ടർ, വിദൂരവിദ്യാഭ്യാസ വിഭാഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റി, 673 635 എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോണ്‍ : 0494 2407453, 2407356.
പ്രിൻസിപ്പൽ കം അഡീഷണൽ ഡയറക്ടർ അഭിമുഖം
ടീച്ചർ എഡ്യുക്കേഷൻ സെന്ററിൽ (സിയു ടെക്) പ്രിൻസിപ്പൽ കം അഡീഷണൽ ഡയറക്ടർ തസ്തികയിലേക്ക് അപേക്ഷിച്ചവരിൽ യോഗ്യരായവർക്ക് മാർച്ച് 13ന് രാവിലെ 11ന് ഭരണവിഭാഗത്തിൽ അഭിമുഖം നടത്തും. വിവരങ്ങൾ വെബ്സൈറ്റിൽ.