അഡീഷണല്‍ ചീഫ് സൂപ്രണ്ട്: അപേക്ഷ ക്ഷണിച്ചു
സ്വാശ്രയ കോളജുകളില്‍ അഡീഷണല്‍ ചീഫ് സൂപ്രണ്ടായി നിയമിക്കുന്നതിന് ഗവണ്മെന്റ്/എയ്ഡഡ് കോളജുകളില്‍ നിന്നും വിരമിച്ച അധ്യാപകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തിയതി മാര്‍ച്ച് അഞ്ച്. പ്രായം 65 വയസ്. അപേക്ഷയുടെ മാതൃക വെബ്സൈറ്റില്‍.
പരീക്ഷ മാറ്റി
മാര്‍ച്ച് ഒന്നിന് നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ എംസിഎ (2012 മുതല്‍ പ്രവേശനം) പേപ്പര്‍ എംസിഎ 10 201ഗ്രാഫ് തിയറി ആൻഡ് കോമ്പിനേറ്ററിക്സ് റഗുലര്‍/സപ്ലിമെന്ററി പരീക്ഷ മാര്‍ച്ച് 15ലേക്ക് മാറ്റി. മറ്റ് പരീക്ഷകള്‍ക്ക് മാറ്റമില്ല.
പരീക്ഷാ കേന്ദ്രം മാറി
മാര്‍ച്ച് ആറിന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ ബിടെക് സപ്ലിമെന്ററി പരീക്ഷയ്ക്ക് ഏറനാട് നോളജ് സിറ്റി പരീക്ഷാ കേന്ദ്രമായി രജിസ്റ്റര്‍ ചെയ്തവര്‍ പെരിന്തല്‍മണ്ണ എംഇഎ എൻജിനിയറിംഗ് കോളജില്‍ പരീക്ഷ എഴുതണം.
പരീക്ഷ
വിദൂരവിദ്യാഭ്യാസം നാലാം സെമസ്റ്റര്‍ എംഎസ്സി കൗണ്‍സലിംഗ് സൈക്കോളജി (2014 പ്രവേശനം) പരീക്ഷ മാര്‍ച്ച് 29ന് ആരംഭിക്കും.
എല്ലാ അവസരങ്ങളും കഴിഞ്ഞ (2014 പ്രവേശനം മാത്രം) അഫ്സല്‍ഉല്‍ഉലമ പ്രിലിമിനറി രണ്ടാം വര്‍ഷ സ്പെഷല്‍ സപ്ലിമെന്ററി പരീക്ഷ മാര്‍ച്ച് ഒന്നിന് ആരംഭിക്കും. ഹാള്‍ടിക്കറ്റ് വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യണം.
പരീക്ഷാഫലം
ആറാം സെമസ്റ്റര്‍ ബിആര്‍ക് (2012, 2004 സ്കീം200911 പ്രവേശനം) ഏപ്രില്‍ 2018 പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 12 വരെ അപേക്ഷിക്കാം.