University News
കു​സാ​റ്റി​ൽ 74 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ തൊ​ഴി​ൽ യോ​ഗ്യ​രെ​ന്നു പ​ഠ​നം
കൊ​​​ച്ചി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല സ്കൂ​​​ൾ ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ലെ 74 ശ​​​ത​​​മാ​​​നം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും തൊ​​​ഴി​​​ലി​​​നു യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​രാ​​​ണെ​​​ന്നു കേ​​​ന്ദ്ര​​​മാ​​​ന​​​വ വി​​​ഭ​​​വ​​​ശേ​​​ഷി വ​​​കു​​​പ്പ് ന​​​ട​​​ത്തി​​​യ പ​​​ഠ​​​ന​​​ത്തി​​​ൽ ക​​​ണ്ടെ​​​ത്തി. ഐ​​​ടി സെ​​​ക്ട​​​ർ മാ​​​ത്ര​​​മാ​​​യു​​​ള്ള ക​​​ണ​​​ക്കെ​​​ടു​​​പ്പി​​​ൽ കു​​​സാ​​​റ്റി​​​ലെ സ്കൂ​​​ൾ ഓ​​​ഫ് എ​​​ൻ​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ഭാ​​​ഗ​​​ത്തി​​​നാ​​​ണ് ഒ​​​ന്നാം സ്ഥാ​​​നം. നാ​​​ഷ​​​ണ​​​ൽ പ്രോ​​​ജ​​​ക്ട് ഇം​​​പ്ലി​​​മെ​​​ന്‍റേ​​​ഷ​​​നാ​​​ണ് പ​​​ഠ​​​നം ന​​​ട​​​ത്തി​​​യ​​​ത്. സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ൽ ഗു​​​ണ​​​മേ​​ന്മ വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പ്ര​​​ത്യേ​​​ക പ​​​ദ്ധ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള സം​​​സ്ഥാ​​​ന​​​ത്തെ ഏ​​​ക എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് എ​​​ന്ന ബ​​​ഹു​​​മ​​​തി​​​യും സ്കൂ​​​ൾ ഓ​​​ഫ് എ​​​ൻ​​​ജി​​​നീ​​​യ​​​റിം​​​ഗ് നേ​​​ടി. പ​​​ത്തു വി​​​ഭാ​​​ഗ​​​ങ്ങ​​​ളാ​​​യി തി​​​രി​​​ച്ചു ന​​​ട​​​ത്തി​​​യ പ​​​ഠ​​​ന​​​ത്തി​​​ൽ ഏ​​​ഴു വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും കു​​​സാ​​​റ്റ് സ്കൂ​​​ൾ ഓ​​​ഫ് എ​​​ൻ​​​ജി​​​നിയ​​​റിം​​​ഗ് ഒ​​​ന്നാ​​​മ​​​തെ​​​ത്തി.
More News