കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല മാർച്ച് ഏഴു മുതൽ ആരംഭിക്കുന്ന ഒന്നാംവർഷ എംഎസ്സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷാ അഡ്മിറ്റ് കാർഡ് വെബ് സൈറ്റിൽ ലഭ്യമാണ്.
തിസീസ് സമർപ്പണം
ഒക്ടോബറിൽ നടത്താൻ ഉദ്ദേശിക്കുന്ന മെഡിക്കൽ പിജി ഡിഗ്രി (എംഡി/എംഎസ്) സപ്ലിമെന്ററി പരീക്ഷയുടെ ഫൈനൽ തിസീസ് 3150 രൂപ ഫീസോടുകൂടി ഏപ്രിൽ 30ന് വൈകീട്ട് അഞ്ചുവരെ സർവകലാശാലയിൽ സമർപ്പിക്കാം. 5250 രൂപ ഫൈനോടുകൂടി മേയ് 15നു വൈകീട്ട് അഞ്ചുവരെയും തിസീസ് സമർപ്പിക്കാൻ അവസരമുണ്ട്.
പരീക്ഷാ തിയതി
മാർച്ച് 26 മുതൽ ഏപ്രിൽ 22 വരെയുള്ള തീയതികളിലായി നടക്കുന്ന ഫൈനൽ ബിഎഎംഎസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഏപ്രിൽ രണ്ടു മുതൽ ആരംഭിക്കുന്ന മൂന്നാംവർഷ ബിഎസ്സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ, ഏപ്രിൽ അഞ്ചു മുതൽ ആരംഭിക്കുന്ന നാലാം വർഷ ബിഎസ്സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ എന്നിവ പ്രസിദ്ധീകരിച്ചു.