പുനഃപ്രവേശനം/സ്ട്രീം ചേഞ്ച് നേടിയവർക്ക് ആറാം സെമസ്റ്റർ പരീക്ഷയ്ക്ക് അപേക്ഷിക്കാം
വിദൂരവിദ്യാഭ്യാസം വഴി പുനഃപ്രവേശനം/സ്ട്രീം ചേഞ്ച് നേടിയവർക്ക് ആറാം സെമസ്റ്റർ റഗുലർ (സിയുസിബിസിഎസ്എസ്) ബിഎ/ബിഎസ് സി/ബിഎംഎംസി/ബിഎ അഫ്സൽഉൽഉലമ പരീക്ഷയ്ക്ക് മാർച്ച് എട്ട്, ഒന്‍പത് തിയതികളിൽ അപേക്ഷിക്കാം.
പരീക്ഷാഫലം
2018 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ ഹിസ്റ്ററി (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.
പരീക്ഷ
നാലാം വർഷ ബിഎസ് സി മെഡിക്കൽ മൈക്രോബയോളജി, മെഡിക്കൽ മൈക്രോബയോളജി, മെഡിക്കൽ ലാബറട്ടറി ടെക്നോളജി (2012 മുതൽ പ്രവേശനം) പരീക്ഷ 18ന് ആരംഭിക്കും.
ഒന്നാം സെമസ്റ്റർ എൽഎൽഎം (2015 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി പരീക്ഷ 27ന് ആരംഭിക്കും.
ബിഎംഎംസി പ്രാക്ടിക്കൽ
ബിഎംഎംസി അഞ്ച്, ആറ് സെമസ്റ്റർ പ്രാക്ടിക്കൽ/വൈവാ വോസി ഷെഡ്യൂൾ വെബ്സൈറ്റിൽ.
മൂല്യനിർണയ ക്യാന്പ്
ഒന്നാം സെമസ്റ്റർ എംഎ ഹിസ്റ്ററി (സിയുസിഎസ്എസ്) ഡിസംബർ 2018 പരീക്ഷയുടെ മൂല്യനിർണയ ക്യാന്പ് 11ന് കോഴിക്കോട് ഫാറൂഖ് കോളജിലും (നോർത്ത് സോണ്‍), പാലക്കാട് ഗവണ്മെന്റ് വിക്ടോറിയ കോളജിലും (സൗത്ത് സോണ്‍) നടക്കും. പിജി ക്ലാസുകളിൽ ഒരു വർഷത്തിൽ കൂടുതൽ അധ്യാപന പരിചയമുള്ളവർ ക്യാന്പിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് പരീക്ഷാ കണ്ട്രോളർ അറിയിച്ചു.
ഒന്നാം സെമസ്റ്റർ എംഎസ് സി മാത്തമാറ്റിക്സ് (സിയുസിഎസ്എസ്) ഡിസംബർ 2018 പരീക്ഷയുടെ മൂല്യനിർണയ ക്യാന്പ് 13ന് തിരൂരങ്ങാടി പിഎസ്എംഒ കോളജിലും (നോർത്ത് സോണ്‍ ), നെന്മാറ എൻഎസ്എസ് കോളജിലും (സൗത്ത് സോണ്‍ ) നടക്കും. പിജി ക്ലാസുകളിൽ ഒരു വർഷത്തിൽ കൂടുതൽ അധ്യാപന പരിചയമുള്ളവർ ക്യാന്പിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് പരീക്ഷാ കണ്ട്രോളർ അറിയിച്ചു.