University News
എം​ബി​എ ഫു​ൾ​ടൈം/​പാ​ർ​ട്ട്ടൈം പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കോ​മേ​ഴ്സ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ്, സ​ർ​വ​ക​ലാ​ശാ​ലാ സ്വാ​ശ്ര​യ കേ​ന്ദ്ര​ങ്ങ​ൾ (ഫു​ൾ​ടൈം/​പാ​ർ​ട്ട്ടൈം), സാ​ശ്ര​യ കോ​ളേ​ജു​ക​ൾ എ​ന്നി​വ​യി​ൽ എം​ബി​എ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സ​ർ​വ​ക​ലാ​ശാ​ലാ ഫ​ണ്ടി​ലേ​ക്ക് ഇ​പെ​യ്മെ​ന്‍റാ​യി 525 രൂ​പ (എ​സ് സി/​എ​സ് ടി 177 ​രൂ​പ) ഫീ​സ​ട​ച്ച് 20ന​കം ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ മാ​നേ​ജ്മെ​ന്‍റ് ക്വാ​ട്ട​യി​ൽ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​രും നി​ശ്ചി​ത ഫീ​സ​ട​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

യോ​ഗ്യ​ത: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ല്ലെ​ങ്കി​ൽ എ​ഐ​സി​ടി​ഇ/​യു​ജി​സി അം​ഗീ​ക​രി​ച്ച മ​റ്റേ​തെ​ങ്കി​ലും സ​ർ​വ​ക​ലാ​ശാ​ല/​സ്ഥാ​പ​ന​ത്തി​ന്‍റെ 50% മാ​ർ​ക്കി​ൽ കു​റ​യാ​ത്ത ബി​രു​ദം. ബി​രു​ദ ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​താ മാ​ർ​ക്ക് ലി​സ്റ്റി​ന്‍റെ ഒ​റി​ജി​ന​ൽ സെ​പ്തം​ബ​ർ 30ന​കം സ​മ​ർ​പ്പി​ക്ക​ണം. മ​റ്റ് സ​ർ​വ​ക​ലാ​ശാ​ല/​സ്ഥാ​പ​ന​ത്തി​ൽ നി​ന്നു​ള്ള ബി​രു​ദ​ധാ​രി​ക​ൾ റ​ഗു​ല​ർ സ്ട്രീ​മി​ൽ (10+2+3 അ​ല്ലെ​ങ്കി​ൽ 10+2+4) പ​ഠ​നം പൂ​ർ​ത്തീ​ക​രി​ച്ച​വ​രാ​വ​ണം. അ​പേ​ക്ഷ​ക​ർ കെ​മാ​റ്റ് കേ​ര​ള/​സി​മാ​റ്റ്/​കാ​റ്റ് യോ​ഗ്യ​ത നേ​ടി​യി​രി​ക്ക​ണം.

അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ (എ​സ് സി/​എ​സ്ടി വി​ഭാ​ഗം ക​മ്മ്യൂ​ണി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പ​ക​ർ​പ്പ് ഹാ​ജ​രാ​ക്ക​ണം) എ​ന്നി​വ സ​ഹി​തം 20ന് ​വൈ​കു​ന്നേ​രം അ​ഞ്ച് മ​ണി​ക്ക​കം ഹെ​ഡ് ഓ​ഫ് ദി ​ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ്, ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ് ഓ​ഫ് കോ​മേ​ഴ്സ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ്, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി.​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ൽ സ​മ​ർ​പ്പി​ക്ക​ണം. വി​വ​ര​ങ്ങ​ൾ (www.cuonline.ac.in വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍ : 0494 2407363, 2407016.

ഇ​ക​ണ്ട​ന്‍റ് ഡ​വ​ല​പ്മെ​ന്‍റി​ൽ ദേ​ശീ​യ ശി​ൽ​പ​ശാ​ല

അ​റ​ബി പ​ഠ​ന​വി​ഭാ​ഗ​വും ക​ണ്‍​സോ​ർ​ഷ്യം ഫോ​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ്ര​ഫ​ഷ​ണ​ൽ​സ് ഇ​ന്ത്യ​യും സം​യു​ക്ത​മാ​യി 29, 30 തി​യ​തി​ക​ളി​ൽ ഇ​ക​ണ്ട​ന്‍റ് ഡ​വ​ല​പ്മെ​ന്‍റി​ൽ ദേ​ശീ​യ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു. സ്മാ​ർ​ട്ട് ഫോ​ണു​ക​ളി​ലും കം​പ്യൂ​ട്ട​റു​ക​ളി​ലും വ്യ​ത്യ​സ്ത സോ​ഫ്റ്റ്‌​വെ​യ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് കു​റ്റ​മ​റ്റ​തും ആ​ക​ർ​ഷ​ണീ​യ​വു​മാ​യ ഇ​ക​ണ്ട​ന്‍റു​ക​ൾ നി​ർ​മ്മി​ക്കു​ന്ന​തി​ൽ നൈ​പു​ണ്യം ന​ൽ​കു​ക എ​ന്ന​താ​ണ് ശി​ൽ​പ​ശാ​ല​യു​ടെ ല​ക്ഷ്യം. ല​ക്സി​സ് ഓ​ഡി​യോ എ​ഡി​റ്റ​ർ, പ​വ​ർ ഡ​യ​റ​ക്ട​ർ, ഡി​യു റി​ക്കാ​ർ​ഡ​ർ, ഒ​ഡാ​സി​റ്റി, കാം​ട്ടേ​ഷ്യ തു​ട​ങ്ങി​യ സോ​ഫ്റ്റു​വെ​യ​റു​ക​ളു​ടെ ഉ​പ​യോ​ഗം പ​രി​ശീ​ലി​പ്പി​ക്കും. വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​ർ, അ​ധ്യാ​പ​ക​ർ, ഗ​വേ​ഷ​ക​ർ, വി​ദ്യാ​ർ​ത്ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. ഫോ​ണ്‍ : 9895287042, 9495765760.

പ​രീ​ക്ഷാ ന​ട​ത്തി​പ്പ്: അ​ധ്യാ​പ​ക​ർ ചെ​ക്കു​ക​ൾ കൈ​പ്പ​റ്റ​ണം

വി​വി​ധ പ​രീ​ക്ഷ​ക​ളു​ടെ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ധ്യാ​പ​ക​ർ​ക്ക് പ്ര​തി​ഫ​ല​മാ​യി ന​ൽ​കി​യ ചെ​ക്കു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ (www.uoc.ac.in){]kn²oIcn¨n«p­. നേ​രി​ട്ടോ/​അ​ധി​കാ​ര​പ്പെ​ടു​ത്തി​യ ക​ത്തു​മാ​യോ സ​ർ​വ​ക​ലാ​ശാ​ലാ ഫി​നാ​ൻ​സ്​എ​ക്സാം അ​ക്കൗ​ണ്ട്സ് വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൈ​പ്പ​റ്റ​ണം.

എ​ൽ​എ​ൽ​ബി സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

എ​ൽ​എ​ൽ​ബി (2008 സ്കീം) ​ആ​റാം സെ​മ​സ്റ്റ​ർ (ത്രി​വ​ത്സ​രം2008 മു​ത​ൽ 2012 വ​രെ പ്ര​വേ​ശ​നം), പ​ത്താം സെ​മ​സ്റ്റ​ർ (പ​ഞ്ച​വ​ത്സ​രം2008 മു​ത​ൽ 2010 വ​രെ പ്ര​വേ​ശ​നം) സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 18ന് ​ആ​രം​ഭി​ക്കും. ഹാ​ൾ​ടി​ക്ക​റ്റ് വെ​ബ്സൈ​റ്റി​ൽ.

2005 മു​ത​ൽ പ്ര​വേ​ശ​നം നേ​ടി എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ക​ഴി​ഞ്ഞ ബി​കോം വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പാ​ർ​ട്ട് മൂ​ന്ന് (പേ​പ്പ​ർ ഒ​ന്ന് മു​ത​ൽ പ​തി​നേ​ഴ് വ​രെ) സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 27ന് ​ആ​രം​ഭി​ക്കും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​വും.

ബി​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സ് എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്

ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സ് പ്രോ​ജ​ക്ട്/​വൈ​വ പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് തൃ​ശൂ​ർ ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ മാ​ത്ത​മാ​റ്റി​ക്സ് അ​ധ്യാ​പ​ക​ർ 21ന് ​രാ​വി​ലെ 10.30ന് ​തൃ​ശൂ​ർ ശ്രീ ​കേ​ര​ള​വ​ർ​മ്മ കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം.

എം​എ മ​ല​യാ​ളം മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ മ​ല​യാ​ളം (സി​യു​സി​എ​സ്എ​സ്) ഡി​സം​ബ​ർ 2018 പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് 12ന് ​പ​ട്ടാ​ന്പി എ​സ്എ​ൻ​ജി​എ​സ് കോ​ള​ജി​ൽ ന​ട​ക്കും. പി​ജി ക്ലാ​സു​ക​ളി​ൽ ഒ​രു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ അ​ധ്യാ​പ​ന പ​രി​ച​യ​മു​ള്ള​വ​ർ ക്യാ​ന്പി​ൽ നി​ർ​ബ​ന്ധ​മാ​യും ഹാ​ജ​രാ​ക​ണ​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു.

സി​ൻ​ഡി​ക്ക​റ്റി​ലേ​ക്ക് ആ​റു​പേ​രെ നോ​മി​നേ​റ്റ് ചെ​യ്തു


ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള ആ​റു പേ​രെ കാ​ലി​ക്ക​ട്ട്സ​ർ​വ​ക​ലാ​ശാ​ലാ സി​ൻ​ഡി​ക്ക​റ്റി​ലേ​ക്ക് സ​ർ​ക്കാ​ർ നോ​മി​നേ​റ്റ് ചെ​യ്തു. ഡോ. ​പി. വി​ജ​യ​രാ​ഘ​വ​ൻ, കെ.​കെ. ബാ​ല​കൃ​ഷ്ണ​ൻ, പ്ര​ഫ. കെ.​ഡി. ബാ​ഹു​ലേ​യ​ൻ, ഡോ. ​ഷം​സാ​ദ് ഹു​സൈ​ൻ, യൂ​ജി​ൻ മൊ​രേ​ലി, കെ.​കെ. ഹ​നീ​ഫ എ​ന്നി​വ​രെ​യാ​ണ് നോ​മി​നേ​റ്റ് ചെ​യ്ത​ത്. ഇ​തി​ൽ ഡോ. ​പി. വി​ജ​യ​രാ​ഘ​വ​ൻ, കെ.​കെ. ബാ​ല​കൃ​ഷ്ണ​ൻ, കെ.​കെ. ഹ​നീ​ഫ എ​ന്നീ മൂ​ന്ന് പേ​ർ നി​ല​വി​ൽ അം​ഗ​ങ്ങ​ളാ​ണ്.

സ്പെ​സി​മെ​ൻ ക​ള​ക്ട​ർ, ഫാ​ർ​മ​സി​സ്റ്റ് അ​ഭി​മു​ഖ​ങ്ങ​ൾ മാ​റ്റി

സ്പെ​സി​മെ​ൻ ക​ള​ക്ട​ർ (ബോ​ട്ട​ണി) ത​സ്തി​ക​യി​ലേ​ക്ക് 11നും, ​ഫാ​ർ​മ​സി​സ്റ്റ് ത​സ്തി​ക​യി​ലേ​ക്ക് 12നും ​ന​ട​ത്താ​നി​രു​ന്ന അ​ഭി​മു​ഖ​ങ്ങ​ൾ മാ​റ്റി. പു​തു​ക്കി​യ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.
More News