ബില്ലുകള്‍ 31 ന് മുമ്പ് സമര്‍പ്പിക്കണം
2018 സെപ്റ്റംബര്‍ മുതല്‍ 2019 ഫെബ്രുവരി വരെയുള്ള പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട ബില്ലുകള്‍ കോളജ് അധികാരികള്‍ 31ന് മുമ്പായി ഫിനാന്‍സ് വിഭാഗത്തില്‍ സമര്‍പ്പിക്കണം. വിവരങ്ങള്‍ വെബ്സൈറ്റില്‍ .
പരീക്ഷ
നാലാം സെമസ്റ്റര്‍ ബിബിഎ എല്‍എല്‍ബി ഓണേഴ്സ് (2011 സ്കീം) റഗുലര്‍ സപ്ലിമെന്ററി പരീക്ഷ ഏപ്രില്‍ ഒന്നിന് ആരംഭിക്കും.
രണ്ടാം വര്‍ഷ ബിഎസ് സി നഴ്സിംഗ് സപ്ലിമെന്ററി പരീക്ഷ 27ന് ആരംഭിക്കും.
ബികോം (2005 മുതല്‍ പ്രവേശനം) പാര്‍ട്ട് 3 പേപ്പര്‍ ഒന്ന് മുതല്‍ 17 വരെ സ്പെഷല്‍ സപ്ലിമെന്ററി പരീക്ഷ 27ന് ആരംഭിക്കും.
പരീക്ഷാഫലം
ആറാം സെമസ്റ്റര്‍ ബിടെക് ഏപ്രില്‍ 2018 (2014 സ്കീം 2014, 2015 പ്രവേശനം) പരീക്ഷാ ഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ മൂന്ന് വരെ സാധാരണ ഫോമില്‍ അപേക്ഷിക്കാം.
നാലാം സെമസ്റ്റര്‍ ബിടിഎ ഏപ്രില്‍ 2018 റഗുലര്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 29 വരെ അപേക്ഷിക്കാം.
എംഎസ്സി മാത്സ് പ്രീവിയസ് ഒന്ന് രണ്ട് സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് മേയ് 2018 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 29 വരെ അപേക്ഷിക്കാം.
രണ്ട്, നാല് സെമസ്റ്റര്‍ എംടിഎ സിസിഎസ്എസ് 2018 ജൂണില്‍ നടത്തിയ പരീക്ഷാ ഫലം വെബ്സൈറ്റില്‍.
2018 ജൂലൈയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എംപിഎഡ് പരീക്ഷാ ഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ അപേക്ഷിക്കാം.
എക്സാമിനേഴ്സ് മീറ്റിംഗ്
ആറാം സെമസ്റ്റര്‍ ബിഎസ് സി സൈക്കോളജി ഏപ്രില്‍ 2019 പ്രാക്ടിക്കല്‍ പരീക്ഷയുടെ എക്സാമിനേഴ്സ് മീറ്റിംഗിന് കോഴിക്കോട് , മലപ്പുറം ജില്ലയിലെ സൈക്കോളജി അധ്യാപകര്‍ 18ന് രാവിലെ 10.30ന് സര്‍വകലാശാല പരീക്ഷാഭവനില്‍ ഹാജരാകണം.
മൂല്യനിര്‍ണയ ക്യാമ്പ്
ഒന്ന് മൂന്ന് സെമസ്റ്റര്‍ എംഎസ്സി ഫിസിക്സ് സിയുസിഎസ്എസ് ഡിസംബര്‍ 2018 പരീക്ഷയുടെ മൂല്യ നിര്‍ണയ ക്യാമ്പ് 20ന് ഫാറൂഖ് കോളജിലും (നോര്‍ത്ത് സോണ്‍ ) നാട്ടിക എസ്എന്‍ കോളജിലും(സൗത്ത് സോണ്‍) നടക്കും. പിജി ക്ലാസുകളില്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ അധ്യാപന പരിചയമുള്ള അധ്യാപകര്‍ ക്യാമ്പില്‍ ഹാജരാകണം.
ഒന്ന്, മൂന്ന് സെമസ്റ്റര്‍ എംഎസ്സി സുവോളജി സിയുസിഎസ്എസ് ഡിസംബര്‍ 2018 പരീക്ഷയുടെ മൂല്യനിര്‍ണയ ക്യാമ്പ് 22ന് ദേവഗിരി സെന്റ് ജോസഫ്സ് കോളജില്‍ നടക്കും.
മൂന്നാം സെമസ്റ്റര്‍ എംഎസ്സി മാത്സ് സിയുസിഎസ്എസ് ഡിസംബര്‍ 2018 പരീക്ഷയുടെ മൂല്യ നിര്‍ണയ ക്യാമ്പ് 22 ന് ദേവഗിരി സെന്റ് ജോസഫ്സ് കോളജിലും (നോര്‍ത്ത് സോണ്‍ ) എംഇഎസ് കല്ലടി കോളജിലും(സൗത്ത് സോണ്‍ ) നടക്കും. പിജി ക്ലാസുകളില്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ അധ്യാപന പരിചയമുള്ള അധ്യാപകര്‍ ക്യാമ്പില്‍ ഹാജരാകണം.