കേരള ആരോഗ്യശാസ്ത്ര സർവകലാശാല മേയ് ആറു മുതൽ ആരംഭിക്കുന്ന എംഡി ഹോമിയോപ്പതി ഡിഗ്രി പാർട്ട് 1 റെഗുലർ/സപ്ലിമെന്ററി (2016 സ്കീം) പരീക്ഷയ്ക്ക് ഏപ്രിൽ അഞ്ചുമുതൽ 12 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 105 രൂപ ഫൈനോടുകൂടി ഏപ്രിൽ 17 വരെയും 315 രൂപ സൂപ്പർ ഫൈനോടുകൂടി ഏപ്രിൽ 22 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
റീടോട്ടലിംഗ് ഫലം
ജനുവരിയിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ മൂന്നാംവർഷ ബിഎഎസ്എൽപി ഡിഗ്രി സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.
ജനുവരിയിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ ഒന്നാംവർഷ ഫാംഡി സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിംഗ് ഫലം, മൂന്നാം വർഷ ഫാംഡി സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിംഗ് ഫലം എന്നിവ പ്രസിദ്ധീകരിച്ചു.
2018 ഡിസംബറിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ രണ്ടാംവർഷ ബിഫാം ഡിഗ്രി സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ തിയതി
ഈമാസം 25 മുതൽ ആരംഭിക്കുന്ന നാലാംവർഷ ബിഎസ്സി എംഎൽടി ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.