ഫസ്റ്റ് സെമസ്റ്റർ ബിഎഎസ് എൽപി ഡിഗ്രി റെഗുലർ പരീക്ഷാ അപേക്ഷ
ഏപ്രിൽ 26 മുതൽ ആരംഭിക്കുന്ന ഫസ്റ്റ് സെമസ്റ്റർ ബിഎഎസ് എൽപി ഡിഗ്രി റെഗുലർ (2018 സ്കീം) പരീക്ഷയ്ക്ക് 2019 മാർച്ച് 23 മുതൽ ഏപ്രിൽ മൂന്നു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 105 രൂപ ഫൈനോടുകൂടി ഏപ്രിൽ ആറുവരെയും 315 രൂപ സൂപ്പർ ഫൈനോടുകൂടി ഏപ്രിൽ പത്തുവരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
മേയ് രണ്ടുമുതൽ ആരംഭിക്കുന്ന ഒന്നാംവർഷ എംഎഎസ് എൽപി ഡിഗ്രി സപ്ലിമെന്ററി (2012 & 2016 സ്കീം) പരീക്ഷയ്ക്ക് ഏപ്രിൽ മൂന്നുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 105 രൂപ ഫൈനോടുകൂടി ഏപ്രിൽ എട്ടുവരെയും 315 രൂപ സൂപ്പർ ഫൈനോടുകൂടി ഏപ്രിൽ 11 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
പരീക്ഷാഫലം
ഫെബ്രുവരിയിൽ നടത്തിയ തേർഡ് പ്രഫഷണൽ എംബിബിഎസ് ഡിഗ്രി പാർട്ട് 2 റെഗുലർ & സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ഏപ്രിൽ രണ്ടിനകം അപേക്ഷിക്കണം.
2019 ഫെബ്രുവരിയിൽ നടത്തിയ ഒന്നാംവർഷ ബിസിവിടി ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം, രണ്ടാം വർഷ ബിസിവിടി ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം എന്നിവ പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിതഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ഏപ്രിൽ ഒന്നിനകം അപേക്ഷിക്കണം.
ഫെബ്രുവരിയിൽ നടത്തിയ എംഫിൽ ക്ലിനിക്കൽ സൈക്കോളജി പാർട്ട് 1 സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്കോർ ഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിതഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ഏപ്രിൽ ഒന്നിനകം അപേക്ഷിക്കണം.
ഫെബ്രുവരിയിൽ നടത്തിയ എംഫിൽ സൈക്യാട്രിക് സോഷ്യൽ വർക്ക് പാർട്ട് 1 സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്കോർ ഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ഏപ്രിൽ ഒന്നിനകം അപേക്ഷിക്കണം.
ഫെബ്രുവരിയിൽ നടത്തിയ മൂന്നാംവർഷ എംഎസ്സി മെഡിക്കൽ ഫിസിയോളജി ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടേയും സ്കോർ ഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ഏപ്രിൽ ഒന്നിനകം അപേക്ഷിക്കണം.