2018 ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംബിഎ (ഫുൾടൈം/റെഗുലർ ഈവനിംഗ്/യുഐഎം/ട്രാവൽ & ടൂറിസം), 2014 സ്കീം ഇന്റേണ്‍ഷിപ്പ് വൈവയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
2019 ഏപ്രിലിൽ നടത്തുന്ന ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (ബിപിഎഡ്) ഏഴാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
വൈവാ വോസി
2019 ഫെബ്രുവരിയിൽ നടത്തിയ രണ്ടാം വർഷ എംഎ സംസ്കൃതം പ്രൈവറ്റ് രജിസ്ട്രേഷൻ വൈവാ വോസി 29ന് രാവിലെ 10.30 മുതൽ പാളയത്തുളള വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രോജക്ട്
ഏപ്രിൽ നാലിന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ സിബിസിഎസ് ബിഎസ്സി പരീക്ഷകളുടെ പ്രോജക്ട് ഏപ്രിൽ രണ്ടിനകം കോളജുകളിൽ സമർപ്പിക്കണം.
ഓണ്‍ലൈൻ രജിസ്ട്രേഷൻ
കാര്യവട്ടം, യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ്, എട്ടാം സെമസ്റ്റർ (2015 അഡ്മിഷൻ) 2013 സ്കീം റെഗുലർ ഏപ്രിൽ 2019 ന്റെ ഓണ്‍ലൈൻ രജിസ്ട്രേഷൻ 26ന് ആരംഭിക്കും. പിഴ കൂടാതെ ഏപ്രിൽ അഞ്ച്വരെയും 50 രൂപ പിഴയോടെ ഏപ്രിൽ 10 വരെയും 125 രൂപ പിഴയോടെ ഏപ്രിൽ 11 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കാര്യവട്ടം, യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ്, ഒന്നും രണ്ടും സെമസ്റ്റർ (2018 സ്കീം റെഗുലർ) വിദ്യാർഥികൾക്കായി ഏപ്രിൽ 30 മുതൽ ആരംഭിക്കുന്ന പരീക്ഷയുടെ ഓണ്‍ലൈൻ രജിസ്ട്രേഷൻ 26ന് ആരംഭിക്കും. പിഴ കൂടാതെ ഏപ്രിൽ അഞ്ച്വരെയും 50 രൂപ പിഴയോടെ ഏപ്രിൽ 10 വരെയും 125 രൂപ പിഴയോടെ ഏപ്രിൽ 17 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
ഏപ്രിലിൽ നടക്കുന്ന ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംബിഎ പരീക്ഷയ്ക്ക് പിഴ കൂടാതെ ഏപ്രിൽ നാലുവരെയും 50 രൂപ പിഴയോടെ ഏപ്രിൽ ആറുവരെയും 125 രൂപ പിഴയോടെ ഏപ്രിൽ ഒന്പതുവരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഏപ്രിലിൽ നടത്തുന്ന അവസാന വർഷ ബികോം (പാർട്ട് മൂന്ന് ആന്വൽ സ്കീം പ്രൈവറ്റ്/എസ്ഡിഇ) പരീക്ഷകൾക്ക് 28 മുതൽ ഏപ്രിൽ നാലുവരെയും 50 രൂപ പിഴയോടെ ഏപ്രിൽ എട്ടുവരെയും 125 രൂപ പിഴയോടെ ഏപ്രിൽ 10 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സിഇ മാർക്ക് മെച്ചപ്പെടുത്താൻ അവസരം
സിഇ മാർക്ക് മിനിമം ഗ്രേഡ് ലഭിക്കാത്ത 2010, 2011, 2012 വർഷങ്ങളിൽ അഡ്മിഷൻ നേടിയ (2010 സ്കീം) സിബിസിഎസ്/സിബിസിഎസ്എസ് കരിയർ റിലേറ്റഡ് വിദ്യാർഥികൾക്ക് സിഇ മാർക്ക് ഇംപ്രൂവ്മെന്റിന് ഒരു അവസരം കൂടി നൽകാൻ സർവകലാശാല തീരുമാനിച്ചു. ഈ അവസരം ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്ന യോഗ്യരായ വിദ്യാർഥികൾ അതതു കോളജ് പ്രിൻസിപ്പൽമാർക്ക് 10ന് മുൻപ് നേരിട്ട് അപേക്ഷ സമർപ്പിക്കണം.