University News
9380 ബി​രു​ദ​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ തീ​രു​മാ​നം
42 പി​എ​ച്ച്ഡി, 354 ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, 8943 ബി​രു​ദം ഉ​ള്‍​പ്പെ​ടെ 9380 ബി​രു​ദ​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ വാ​ര്‍​ഷി​ക സെ​ന​റ്റ് യോ​ഗം തീ​രു​മാ​നി​ച്ചു . 201920 ലെ ​സ​ര്‍​വ​ക​ലാ​ശാ​ലാ ബ​ജ​റ്റ് അം​ഗീ​ക​രി​ച്ചു. 2018ലെ ​വാ​ര്‍​ഷി​ക റി​പ്പോ​ര്‍​ട്ടും യോ​ഗം അം​ഗീ​ക​രി​ച്ചു.

നാ​നോ സ​യ​ന്‍​സി​ല്‍ ന​ല്‍​കു​ന്ന പി​എ​ച്ച്ഡി ബി​രു​ദ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളി​ല്‍ തി​സീ​സി​ന്‍റെ പേ​ര് ന​ല്‍​കാ​നും തീ​രു​മാ​ന​മാ​യി. പാ​ല​ക്കാ​ട് തോ​ള​ന്നൂ​രി​ല്‍ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് തു​ട​ങ്ങി​യ​തി​ന് അം​ഗീ​കാ​രം ന​ല്‍​കി. വി​വി​ധ കോ​ള​ജു​ക​ളി​ലാ​യി 24 പു​തി​യ പ്രോ​ഗ്രാ​മു​ക​ള്‍​ക്ക് അം​ഗീ​കാ​രം ന​ല്‍​കി. കോ​ള​ജു​ക​ളി​ലെ ഡി​ഗ്രി, പി.​ജി, പ്രോ​ഗ്രാ​മു​ക​ളി​ല്‍ 201920 മു​ത​ല്‍ തു​ട​ങ്ങു​ന്ന​തി​നാ​യി ത​യ്യാ​റാ​ക്കി​യ റ​ഗു​ലേ​ഷ​നു​ക​ള്‍ അം​ഗീ​ക​രി​ച്ചു. സ​ര്‍​വ​ക​ലാ​ശാ​ലാ ഡി​പ്പാ​ര്‍​ട്ടു​മെ​ന്‍റു​ക​ളി​ലെ പു​തി​യ സി​സി​എ​സ്എ​സ് പി​ജി റ​ഗു​ലേ​ഷ​ന്‍ അം​ഗീ​ക​രി​ച്ചു. മ​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല​ക​ളു​ടെ/​ബോ​ര്‍​ഡു​ക​ളു​ടെ വി​വി​ധ പ്രോ​ഗ്രാ​മു​ക​ള്‍​ക്ക് ഇ​ക്വി​വ​ല​ന്‍​സി​യും അം​ഗീ​കാ​ര​വും ന​ല്‍​കു​ന്ന​തി​ന് ത​യ്യാ​റാ​ക്കി​യ മാ​ര്‍​ഗ്ഗ​രേ​ഖ​യും യോ​ഗം അം​ഗീ​ക​രി​ച്ചു. ഇം​ഗ്ലീ​ഷ് അ​ട​ക്കം അ​ഞ്ചു​വി​ഷ​യ​ങ്ങ​ള്‍ പ​ഠി​ച്ച് പാ​സാ​വു​ന്ന എ​ന്‍​ഐ​ഒ​എ​സ് സീ​നി​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പ്ല​സ്ടു​വി​ന് തു​ല്യ​മാ​യി അം​ഗീ​ക​രി​ച്ചു.

അ​ഭ​യം പ​ദ്ധ​തി: താ​ക്കോ​ൽ ദാ​നം നി​ർ​വ​ഹി​ച്ചു

എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ അ​ഭ​യം പ​ദ്ധ​തി​യി​ലെ നാ​ല് വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍​ദാ​നം വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​കെ.​മു​ഹ​മ്മ​ദ് ബ​ഷീ​ർ നി​ർ​വ​ഹി​ച്ചു.

പ്രോ​വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ.​പി.​മോ​ഹ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി.​വി.​വ​ല്‍​സ​രാ​ജ്, സി​ൻ​ഡി​ക്ക​റ്റ് അം​ഗ​ങ്ങ​ളാ​യ കെ.​കെ.​ഹ​നീ​ഫ, ഡോ.​യൂ​ജി​ന്‍ മൊ​റേ​ലി, പ്ര​ഫ.​ബാ​ഹു​ലേ​യ​ന്‍, സെ​ന​റ്റ് അം​ഗ​ങ്ങ​ളാ​യ ഡോ.​മ​നോ​ഹ​ര​ന്‍, ഡോ.​ജോ​ണ്‍ ഇ. ​തോ​പ്പി​ല്‍, വി​നോ​ദ് നീ​ക്കാ​മ്പു​റ​ത്ത് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ല്‍ 228 എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റു​ക​ളാ​ണ് ഉ​ള്ള​ത്.

പ​രീ​ക്ഷാ​ഫ​ലം

2017 ഡി​സം​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​ഹെ​ല്‍​ത്ത് ആ​ന്‍റ് യോ​ഗ തെ​റാ​പ്പി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ഏ​പ്രി​ല്‍ ഒ​മ്പ​ത് വ​രെ അ​പേ​ക്ഷി​ക്കാം.
More News