University News
സമ്മർ കോച്ചിംഗ് ക്യാന്പ് ഏപ്രിൽ മൂന്നിന് ആരംഭിക്കും
കാലിക്കട്ട് സർവകലാശാലാ കായിക പഠനവിഭാഗത്തിന് കീഴിൽ ഏഴിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള വിദ്യാർഥികൾക്കായി സർവകലാശാലാ സ്റ്റേഡിയത്തിൽ നടത്തുന്ന സമ്മർ കോച്ചിംഗ് ക്യാന്പ് ഏപ്രിൽ മൂന്നിന് ആരംഭിക്കും. രക്ഷിതാക്കൾക്കായി യോഗ പരീശീലനവും ഉണ്ടാകും. അത് ലറ്റിക്സ്, ഫുട്ബോൾ, ക്രിക്കറ്റ്, ഹാൻഡ്ബോൾ, ബാഡ്മിന്‍റണ്‍, ഖൊഖൊ, തൈക്കോണ്ടോ, ജൂഡോ, ബാസ്ക്കറ്റ്ബോൾ, സോഫ്റ്റ്ബോൾ, ബേസ്ബോൾ, വോളിബോൾ, ബോക്സിംഗ്, ചെസ് എന്നീ ഇനങ്ങളിലാണ് കോച്ചിംഗ് ക്യാന്പ്. അപേക്ഷാ ഫോം പഠനവകുപ്പിലും സർവകലാശാലാ വെബ്സൈറ്റിലും ലഭ്യമാണ്. രണ്ട് ഫോട്ടോയും 500 രൂപ ഫീസും സഹിതം അപേക്ഷിക്കണം. വിവരങ്ങൾക്ക്: 0494 2407501, 8089011137.


നാടക പഠന യുജി/പിജി കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

കാലിക്കട്ട് സർവകലാശാലയുടെ നാടക പഠനവകുപ്പായ തൃശൂർ സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സിൽ ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഭിനയം, സംവിധാനം, രംഗവസ്തു നിർമാണം, ചമയം, വെളിച്ചം, വസ്ത്രാലങ്കാരം, പാരന്പര്യ കലകൾ, സംഗീതം, ന്യൂമീഡിയ, കുട്ടികളുടെ നാടകകല തുടങ്ങിയവയാണ് പഠനമേഖലകൾ. ബിടിഎക്ക് പ്ലസ്ടുവാണ് യോഗ്യത. എംടിഎക്ക് ഏതെങ്കിലും ബിരുദവും കലാഭിരുചിയും. പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്‍റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അവസാന തിയതി ഏപ്രിൽ 12. വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ. ഫോൺ: 0487 2385352, 9495356767.

ബികോം പുനഃപരീക്ഷ

അഫിലിയേറ്റഡ് കോളജ്/വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്നാം സെമസ്റ്റർ ബികോം/ബികോം വൊകേഷണൽ (സിയുസിബിസിഎസ്എസ്) പേപ്പർ ബിസിഎം 3ബി 04 കോർപ്പറേറ്റ് അക്കൗണ്ടിംഗ് (2017 പ്രവേശനം മാത്രം) റഗുലർ പരീക്ഷ റദ്ദ് ചെയ്തു. പുനഃപരീക്ഷ ഏപ്രിൽ 26ന് ഉച്ചയ്ക്ക് ശേഷം രണ്ടിനു നടക്കും.

ആറാം സെമസ്റ്റർ യുജി പ്രാക്ടിക്കൽ

അഫിലിയേറ്റഡ് കോളജുകളിൽ നടത്തുന്ന ആറാം സെമസ്റ്റർ ബിസിഎ/ബിഎസ് സി (സിയുസിബിസിഎസ്എസ്) റഗുലർ/സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ് പ്രാക്ടിക്കൽ/പ്രോജക്ട് പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ. സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ് വിദ്യാർത്ഥികൾ അതത് കോളേജുമായി ബന്ധപ്പെടണം.

പരീക്ഷാ അപേക്ഷ

ഒന്നാം സെമസ്റ്റർ എംആർക് റഗുലർ/സപ്ലിമെന്‍ററി പരീക്ഷയ്ക്ക് പിഴകൂടാതെ ഏപ്രിൽ ആറ് വരെയും 160 രൂപ പിഴയോടെ ഏപ്രിൽ ഒന്പത് വരെയും ഫീസടച്ച് ഏപ്രിൽ 11 വരെ രജിസ്റ്റർ ചെയ്യാം.

ബിഎ പുനർമൂല്യനിർണയ ഫലം

കാലിക്കട്ട് സർവകലാശാല നാലാം സെമസ്റ്റർ ബിഎ (സിസിഎസ്എസ്) ഏപ്രിൽ 2017 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ.

ബിവോക് വൈവാ വോസി

ആറാം സെമസ്റ്റർ ബിവോക് മൾട്ടിമീഡിയ/ബ്രോഡ്കാസ്റ്റിംഗ് ജേണലിസം പ്രോജക്ട് ഇവാല്വേഷൻ/വൈവാ വോസി ഷെഡ്യൂൾ വെബ്സൈറ്റിൽ.

മൂല്യനിർണയ ക്യാന്പ്

ആറാം സെമസ്റ്റർ ബികോം/ബിബിഎ (സിയുസിബിസിഎസ്എസ്) ഏപ്രിൽ 2019 പരീക്ഷയുടെ മൂല്യനിർണയ ക്യാന്പ് ഏപ്രിൽ നാലിന് നടക്കും. ക്യാന്പിന്‍റെ വിവരങ്ങൾക്ക് ചെയർമാൻമാരുമായി ബന്ധപ്പെടണം. വെബ്സൈറ്റിലും ലഭ്യമാണ്. നിയമന ഉത്തരവ് ലഭിക്കാത്തവർ അന്നേ ദിവസം രാവിലെ പത്തിനു ക്യാന്പിലെത്തി ഉത്തരവ് കൈപ്പറ്റണം.
More News