പുതുക്കിയ പരീക്ഷാ തീയതി
കന്പൈയ്ൻഡ് ഒന്നും രണ്ടും സെമസ്റ്റർ ബിടെക് (2013 & 2008 സ്കീം) ഡിഗ്രി പരീക്ഷകളുടെ പുതുക്കിയ പരീക്ഷാ തീയതികൾ വെബ്സൈറ്റിൽ.
26, 28 തീയതികളിൽ നടത്താനിരുന്ന മൂന്നാം സെമസ്റ്റർ ബിആർക്ക് (2008 സ്കീം) മാർച്ച് 25, 27, 29 തീയതികളിൽ നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ ബിആർക്ക് (2008 & 2013 സ്കീം) ഡിഗ്രി പരീക്ഷകളുടെ പുതുക്കിയ പരീക്ഷാ തീയതികൾ വെബ്സൈറ്റിൽ.
വൈവാ വോസി
ഫെബ്രുവരി 18 ന് മണക്കാട് നാഷണൽ കോളജിൽ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ ബിഎസ്ഡബ്യൂ വൈവാ വോസി പരീക്ഷ ഏപ്രിൽ ഒന്നിന് 10 മണി മുതൽ നടത്തും.
പ്രാക്ടിക്കൽ
ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ സിആർസിബിസിഎസ് ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ ഏപ്രിൽ 2, 3, 5 തീയതികളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ ബിടെക് (2013 സ്കീം) ഫെബ്രുവരി/മാർച്ച് 2019 (സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷ സിവിൽ എൻജിനിയറിംഗ് ബ്രാഞ്ച് ഏപ്രിൽ 2, 4 തീയതികളിൽ തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിംഗിവും കൊല്ലം ടികെഎം കോളജ് ഓഫ് എൻജിനിയറിംഗിലും നടത്തും.
ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിപിഎ (വയലിൻ) പ്രാക്ടിക്കൽ ഏപ്രിൽ നാലു മുതൽ ഒമ്പതു വരെ ശ്രീ സ്വാതി തിരുനാൾ സംഗീത കോളജിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
ഏപിൽ 11 ന് ആരംഭിക്കുന്ന ബിഎസ്സി (ആന്വൽ സ്കീം) മാത്തമാറ്റിക്സ് മെയിൻ പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
ജനുവരിയിൽ നടത്തിയ ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംബിഎ/ബിഎം എംഎഎം (റെഗുലർ), 2015 സ്കീം പ്രോജ്ക്ട് വൈവയുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
മേയ് 27 മുതൽ ആരംഭിക്കുന്ന ഒന്നും രണ്ടും മൂന്നും വർഷ ബികോം (ത്രീമെയിൻ, കംപ്യൂട്ടർ ആപ്ലിക്കേഷൻസ്) സപ്ലിമെന്ററി പരീക്ഷകൾക്ക് ഓഫ്ലൈനായും ഓണ്ലൈനായും ഏപ്രിൽ 11 വരെയും 50 രൂപ പിഴയോടെ ഏപ്രിൽ 17 വരെയും 125 രൂപ പിഴയോടെ ഏപ്രിൽ 23 വരെയും അപേക്ഷിക്കാം. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ഏപ്രിൽ 23 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിഎഎസ്എൽപി (ഓൾഡ് സ്കീം മേഴ്സി ചാൻസ്) ഡിഗ്രി പരീക്ഷയ്ക്ക് ഏപ്രിൽ രണ്ടു വരെയും 50 രൂപ പിഴയോടെ ഏപ്രിൽ നാലു വരെയും 125 രൂപ പിഴയോടെ ഏപ്രിൽ ആറു വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
2018 നവംബറിൽ നടന്ന അഞ്ചാം സെമസ്റ്റർ എംസിഎ (2011 സ്കീം) സപ്ലിമെന്ററി, ഒന്ന്, മൂന്ന്, നാല്, അഞ്ച് സെമസ്റ്റർ എംസിഎ (2006 സ്കീം) മേഴ്സി ചാൻസ് പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ.