പുതുക്കിയ പരീക്ഷാതീയതി
മാർച്ച് 25, 27 തീയതികളിൽ നടത്താനിരുന്ന ഒന്നാം വർഷ ബിഎഫ്എ ഇന്റഗ്രേറ്റഡ് ബിരുദ പരീക്ഷ യഥാക്രമം ഏപ്രിൽ മൂന്ന്, അഞ്ച് തീയതികളിലേയ്ക്ക് പുനഃക്രമീകരിച്ചിരിക്കുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎ എൽഎൽബി/ ബികോം എൽഎൽബി/ ബിബിഎ എൽഎൽബി പരീക്ഷകളുടെ പുനഃക്രമീകരിച്ച ടൈംടേബിൾ വെബ്സൈറ്റിൽ. പേപ്പർ നാല് കോണ്‍സ്റ്റിറ്റ്യൂഷണൽ ലോ ഏപ്രിൽ നാലിനും പേപ്പർ അഞ്ച് ഫാമിലി ലോ ഏപ്രിൽ ഒന്‍പതിനും നടത്തും.
ഏപ്രിൽ ഒന്‍പതിന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിആർക്ക് (2013 സ്കീം) സപ്ലിമെന്ററി പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2018 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ, 2019 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിഎഡ് സ്പെഷൽ എഡ്യൂക്കേഷൻ (കഉ) ഡിഗ്രി പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ 17 വരെ അപേക്ഷിക്കാം.
യോഗ രജിസ്ട്രേഷൻ
കായിക പഠന വകുപ്പ് സർവകലാശാല സ്റ്റേഡിയത്തിൽ പൊതു ജനങ്ങൾക്കായി മാസം തോറും സംഘടിപ്പിച്ചു വരുന്ന യോഗ പരിശീലന പരിപാടിയുടെ ഏപ്രിൽ മാസത്തേയ്ക്കുളള രജിസ്ട്രേഷൻ ആരംഭിച്ചു. അപേക്ഷാ ഫോം ജി.വി രാജ പവലിയനിൽ പ്രവർത്തിക്കുന്ന കായിക പഠന വകുപ്പ് ഓഫീസിൽ നിന്നും ലഭിക്കും. വിശദവിവരങ്ങൾക്ക്: 8921507832/0471 2306485