University News
പുനര്‍മൂല്യനിര്‍ണയ ഫലം
രണ്ടാം സെമസ്റ്റര്‍ എംഎ ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍, രണ്ടാം സെമസ്റ്റര്‍ എംസിജെ, രണ്ടാം സെമസ്റ്റര്‍ ബിഎഡ്, രണ്ട്, നാല് സെമസ്റ്റര്‍ എംബിഎഇന്‍റര്‍നാഷണല്‍ ഫിനാന്‍സ്, രണ്ടാം സെമസ്റ്റര്‍ എംബിഎ ഹെല്‍ത്ത് കെയര്‍ മാനേജ്മെന്‍റ് ജൂണ്‍ 2018 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്സൈറ്റില്‍ . ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.

എംകോം മൂല്യനിര്‍ണയ ക്യാമ്പ്

മൂന്നാം സെമസ്റ്റര്‍ എംകോം (സിയുസിഎസ്എസ്) ഡിസംബര്‍ 2018 പരീക്ഷയുടെ മൂല്യനിര്‍ണയ ക്യാമ്പ് പത്തിന് തൃശൂര്‍ സെന്‍റ് തോമസ് കോളജിലും (തൃശൂര്‍ സോണ്‍ ), പട്ടാമ്പി എസ്എന്‍ജിഎസ് കോളജിലും (പാലക്കാട് സോണ്‍ ), തിരൂരങ്ങാടി പിഎസ്എംഒ കോളജിലും (മലപ്പുറം സോണ്‍ ), കോഴിക്കോട് ആര്‍ട്സ് ആൻഡ് സയന്‍സ് കോളജിലും (കോഴിക്കോട്, വയനാട് സോണ്‍ ) നടക്കും. ഒരു വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പരിചയമുള്ളവര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.
More News