പ്രോജക്ട് മൂല്യനിർണയം /പ്രായോഗിക/വാചാ പരീക്ഷകൾ
രണ്ടാം സെമസ്റ്റർ എംഎൽഐ എസ്സി ഡിഗ്രി (സിസിഎസ്എസ് റഗുലർ /സപ്ലിമെന്ററി മേയ് 2019) പ്രായോഗിക പരീക്ഷ ഇന്ന് താവക്കരയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ലൈബ്രറി സയൻസ് കാമ്പസിൽ നടക്കും.
നാലാം സെമസ്റ്റർ എംകോം ഡിഗ്രി (റഗുലർ/സപ്ലിമെന്ററി ഏപ്രിൽ 2019) പ്രോജക്ട് മൂല്യനിർണയം/വാചാ പരീക്ഷകൾ എട്ടു മുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും.
നാലാം സെമസ്റ്റർ എംഎ ഇക്കണോമിക്സ്/ ഡവലപ്മെന്റ് ഇക്കണോമിക്സ്/ അപ്ലൈഡ് ഇക്കണോമിക്സ് ഡിഗ്രി (റഗുലർ/സപ്ലിമെന്ററി ഏപ്രിൽ 2019) പ്രോജക്ട് മൂല്യനിർണയം/ വാചാ പരീക്ഷ/ പൊതുവാചാ പരീക്ഷ എട്ടുമുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. രജിസ്റ്റർചെയ്ത വിദ്യാർഥികൾ അതത് കോളജ് / പഠനവകുപ്പുകളുമായി ബന്ധപ്പെടണം.
പരീക്ഷാഫലം
2018 നവംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിഎഡ് പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോകോപ്പിക്കുമുള്ള അപേക്ഷകൾ 12 ന് വൈകുന്നേരം അഞ്ചു വരെ സർവകലാശാലയിൽ സ്വീകരിക്കും.
കണ്ണൂർ യൂണിവേഴ്സിറ്റി പിഎച്ച്ഡി പ്രവേശന പരീക്ഷ ഏഴിന്
കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ 2019 2020 വർഷത്തെ പിഎച്ച്ഡി പ്രവേശനത്തിന് 15022019 തീയതിയിലെ വിജ്ഞാപനപ്രകാരം അപേക്ഷിച്ചവർക്കുള്ള പ്രവേശനപരീക്ഷ ഏഴിന് രാവിലെ പത്തുമുതൽ സർവകലാശാലയുടെ മാങ്ങാട്ട്പറന്പിലെ വിവിധ ഡിപ്പാർട്ട്മെന്റുകളിൽ നടക്കും. പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റും അപേക്ഷകർക്കുള്ള നിർദേശങ്ങളും വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യണം. ഹാൾടിക്കറ്റിൽ ഫോട്ടോ പതിച്ച് ഗസറ്റഡ് ഓഫീസറെക്കൊണ്ട് അറ്റസ്റ്റ് ചെയ്ത് പരീക്ഷാസമയത്ത് ഹാജരാക്കണം.