University News
പി​എ​ച്ച്ഡി പ്ര​വേ​ശ​ന പ​രീ​ക്ഷ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 20192020 വ​ർ​ഷ​ത്തെ പി​എ​ച്ച്ഡി പ്ര​വേ​ശ​ന പ​രീ​ക്ഷ ഏ​ഴി​ന് രാ​വി​ലെ 10 മു​ത​ൽ 12 വ​രെ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​മ്പ​സി​ലെ വി​വി​ധ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ൽ ന​ട​ക്കും.

ഹാ​ൾ ടി​ക്ക​റ്റ്

എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​ഡ് (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി​ഏ​പ്രി​ൽ 2019) പ​രീ​ക്ഷ​യു​ടെ​യും പ​ത്തി​ന് ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ഡ് (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി​മേ​യ് 2019) പ​രീ​ക്ഷ​യു​ടെ​യും ഹാ​ൾ​ടി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ വി​ജ്ഞാ​പ​നം

അ​വ​സാ​ന വ​ർ​ഷ പാ​ർ​ട്ട് ഒ​ന്ന്, ര​ണ്ട് ബി​ഡി​എ​സ്. സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ വി​ജ്ഞാ​പ​നം ചെ​യ്തു. 12 വ​രെ പി​ഴ​യി​ല്ലാ​തെ​യും 17 വ​രെ 160 രൂ​പ പി​ഴ​യോ​ടു​കൂ​ടെ​യും പ​രീ​ക്ഷ​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. വി​ശ​ദ​മാ​യ പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.


യു​ജി, പി​ജി പ്ര​വേ​ശ​നം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ലും സെ​ന്‍റ​റു​ക​ളി​ലും 201920 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ യു​ജി, പി​ജി പ്രോ​ഗ്രാ​മി​ലേ​ക്കു​ള്ള (എം​എ​ഡ്, എം​എ മ്യൂ​സി​ക്, എം​പി​എ​ഡ് എ​ന്നി​വ ഒ​ഴി​കെ) പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ അ​ഞ്ചി​ന് ആ​രം​ഭി​ച്ച് മേ​യ് അ​ഞ്ചി​ന് അ​വ​സാ​നി​ക്കും.

മു​ൻ സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ളെ​ല്ലാം വി​ജ​യി​ച്ച​വ​രും എ​ന്നാ​ൽ അ​വ​സാ​ന സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷാ​ഫ​ലം കാ​ത്തി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. ഈ ​വി​ദ്യാ​ർ​ഥി​ക​ൾ അ​ഡ്മി​ഷ​ൻ തീ​യ​തി​ക്ക​കം സ​ർ​വ​ക​ലാ​ശാ​ല നി​ഷ്ക​ർ​ഷി​ച്ച യോ​ഗ്യ​ത നേ​ടി​യി​രി​ക്ക​ണം. പ്ര​വേ​ശ​നം നേ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ www.pgcap.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ അ​ത​ത് പ​ഠ​ന​വ​കു​പ്പു​ക​ളു​ടെ പ്രോ​സ്പെ​ക്ട​സി​ൽ ല​ഭ്യ​മാ​ണ്.

ത​ല​ശേ​രി കാ​മ്പ​സി​ലു​ള്ള ഐ​ടി എ​ഡ്യു​ക്കേ​ഷ​ൻ സെ​ന്‍റ​റി​ലെ എം​സി​എ പ്രോ​ഗ്രാം കോ​സ്റ്റ് ഷെ​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​താ​ണ്. പ്ര​സ്തു​ത സെ​ന്‍റ​റി​ലെ എം​സി​എ പ്രോ​ഗ്രാ​മി​ന്‍റെ ഫീ​സ് താ​ര​ത​മ്യേ​ന കൂ​ടു​ത​ലാ​ണ്. കൂ​ടാ​തെ എ​സ്‌​സി, എ​സ്ടി, ഒ​ഇ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മാ​ത്ര​മേ ഫീ​സ് ആ​നു​കൂ​ല്യം ല​ഭി​ക്കു​ക​യു​ള്ളൂ. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് എ​സ്‌​സി, എ​സ്ടി ഒ​ഴി​കെ മ​റ്റെ​ല്ലാ വി​ഭാ​ഗ​ങ്ങ​ൾ​ക്കും 420 രൂ​പ​യും എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 100 രൂ​പ​യു​മാ​ണ്. എ​സ്ബി​ഐ ക​ള​ക്‌​ട് മു​ഖേ​ന ഓ​ണ്‍​ലൈ​നാ​യാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് അ​ട​യ്ക്കേ​ണ്ട​ത്. ഡി​ഡി, ചെ​ക്ക്, ചെ​ലാ​ൻ തു​ട​ങ്ങി​യ​വ സ്വീ​ക​രി​ക്കു​ന്ന​ത​ല്ല.

ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ​ചെ​യ്തു ക​ഴി​ഞ്ഞാ​ൽ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടും ഓ​ണ്‍​ലൈ​ൻ പേ​യ്മെ​ന്‍റി​ന്‍റെ പ്രി​ന്‍റൗ​ട്ടും എ​ടു​ത്ത് സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ച് പി​ഴ​വു​ക​ൾ ഒ​ന്നു​മി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യും ഈ ​പ്രി​ന്‍റൗ​ട്ടു​ക​ൾ അ​ത​ത് പ​ഠ​ന​വ​കു​പ്പു​ക​ളി​ലേ​ക്ക് സ​മ​ർ​പ്പി​ക്കേ​ണ്ട​തു​മാ​ണ്. സ​ര്‍​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് ഈ ​പ്രി​ന്‍റൗ​ട്ടു​ക​ൾ അ​യ​ക്കേ​ണ്ട​തി​ല്ല.

പ​ഠ​ന​വ​കു​പ്പു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം പ്ര​വേ​ശ​ന​പ​രീ​ക്ഷ വ​ഴി​യാ​ണ് ന​ട​ത്തു​ന്ന​ത്. പ്ര​വേ​ശ​ന​പ​രീ​ക്ഷ​യ്ക്ക് ല​ഭി​ക്കു​ന്ന മാ​ർ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വേ​ശ​നം. പ​രീ​ക്ഷാ​തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടു​ള്ള സം​വ​ര​ണാ​നു​കൂ​ല്യം ല​ഭ്യ​മാ​കും. ഇ​തി​നാ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ സ​മ​യ​ത്ത് കൈ​വ​ശം വ​യ്ക്കേ​ണ്ട​തും പ്ര​വേ​ശ​ന​സ​മ​യ​ത്ത് അ​ത​ത് പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട​തു​മാ​ണ്. അ​തു​പോ​ലെ എ​ൻ​സി​സി, എ​ൻ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​വ​ർ വെ​യ്റ്റേ​ജ് ല​ഭി​ക്കു​ന്ന​തി​നാ​യി ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ കൈ​വ​ശം ക​രു​ത​ണം. പ്ര​വേ​ശ​ന​സ​മ​യ​ത്ത് അ​ത​ത് പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ സ​മ​ർ​പ്പി​ക്ക​ണം. വെ​യ്റ്റേ​ജ്, സം​വ​ര​ണാ​നു​കൂ​ല്യം ആ​വ​ശ്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ പ്ര​സ്തു​ത വി​വ​ര​ങ്ങ​ൾ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നു​ള്ള അ​പേ​ക്ഷ​യി​ൽ വ്യ​ക്ത​മാ​യി രേ​ഖ​പ്പെ​ടു​ത്ത​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ൾ "http://www.pgcap.kannuruniversity.ac.in" എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​റു​ക​ൾ: 04972715261, 04972715284.