ഇന്നത്തെ ബിടെക് പരീക്ഷകൾ മാറ്റി: പുതുക്കിയ തീയതി പിന്നീട്
ഇന്ന് നടക്കാനിരുന്ന ബിടെക് ആറാംസെമസ്റ്റർ പരീക്ഷയുടെ കാഡ് ആൻഡ് മാനുഫാക്ച്ചറിംഗ്, മെക്കാട്രോണിക്സ്, കോണ്‍ക്രീറ്റ് ടെക്നോളജി, ഡിസ്ട്രിബ്യൂട്ടഡ് സിസ്റ്റം, യൂണിക്സ് ഷെൽ പ്രോഗ്രാമിംഗ്, റിന്യൂവബിൾ എനർജി റിസോഴ്സസ്, ടെലിവിഷൻ ആൻഡ് റഡാർ എൻജിനിയറിംഗ്, മെഡിക്കൽ ഇലക്ട്രോണിക്സ്, ഓട്ടോമൊബൈൽ എൻജിനിയറിംഗ്, പ്രോജക്റ്റ് മാനേജ്മെന്റ്, കണ്ട്രോൾ സിസ്റ്റം എന്നീ വിഷയങ്ങളിലുള്ള പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
മറ്റു പരീക്ഷകൾക്ക് മാറ്റമില്ല. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ.
പരീക്ഷ ഫലം
2018 ജൂണിൽ നടന്ന എംഎസ്ഡബ്ല്യൂ രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷയുടെ (2017 അഡ്മിഷൻ റെഗുലർ, 2017 വരെയുള്ള അഡ്മിഷൻ സപ്ലിമെന്ററി) ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 25 വരെ അപേക്ഷിക്കാം.
പ്രാക്ടിക്കൽ
എംഎസ്സി ടെക്സ്റ്റൈൽസ് ആൻഡ് ഫാഷൻ മൂന്നാംസെമസ്റ്റർ (സിഎസ്എസ് 2017 അഡ്മിഷൻ റെഗുലർ, 2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ മേഴ്സി ചാൻസ്) ഡിസംബർ 2018 പരീക്ഷയുടെ പ്രാക്ടിക്കൽ 16ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.പ്രോജക്റ്റ് മൂല്യനിർണയം
2019 ഫെബ്രുവരിയിൽ നടന്ന രണ്ടാംവർഷ(മൂന്ന്, നാല് സെമസ്റ്റർ) എംഎസ്സി മാത്തമാറ്റിക്സ് പ്രൈവറ്റ് ഡിഗ്രി പരീക്ഷയുടെ പ്രോജക്റ്റ് മൂല്യനിർണയം, വാചാ പരീക്ഷ 29, 30 തീയതികളിൽ നടക്കും. ആലുവ യുസി, മാലിയങ്കര എസ്എൻഎം കോളജ് എന്നിവിടങ്ങൾ കേന്ദ്രമാക്കി രജിസ്റ്റർ ചെയ്തവർ 29നും ഇടക്കൊച്ചി സിയന്ന കോളജ് കേന്ദ്രമാക്കിയവർ 30നും കളമശേരി സെന്റ് പോൾസ് കോളജിൽ ഹാൾടിക്കറ്റുമായി ഹാജരാകണം. ചങ്ങനാശേരി എൻഎസ്എസ്, പത്തനംതിട്ട കാതോലിക്കേറ്റ്, പാലാ സെന്റ് തോമസ് എന്നീ കോളജുകൾ കേന്ദ്രമാക്കിയവർ 29ന് ചങ്ങനാശേരി എൻഎസ്എസ് കോളജിൽ ഹാൾടിക്കറ്റുമായി ഹാജരാകണം. ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
അഭിരുചി പരീക്ഷ
സർവകലാശാലയിൽ പിഎച്ച്ഡി രജിസ്ട്രേഷനുള്ള അഭിരുചി പരീക്ഷയ്ക്ക് (വാറ്റ് 2019) അപേക്ഷ ക്ഷണിച്ചു. ഇന്നു രാവിലെ 10 മുതൽ 30ന് വൈകുന്നേരം അഞ്ചുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 55 ശതമാനം മാർക്കോടെ അംഗീകൃത ബിരുദാനന്തര ബിരുദ പരീക്ഷ പാസായവർക്കാണ് അവസരം.
എസ്സി, എസ്ടി, ഒബിസി (നോണ്‍ ക്രീമിലെയർ), ഭിന്നശേഷിക്കാർ എന്നിവർക്ക് 50 ശതമാനം മാർക്കുമതി. ബിരുദാനന്തരബിരുദ പരീക്ഷകളുടെ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ജൂലൈ 31നകം യോഗ്യത നേടിയിരിക്കണം. 1000 രൂപയാണ് അപേക്ഷ ഫീസ്. എസ്സി, എസ്ടി വിഭാഗക്കാർക്ക് 500 രൂപ. ഓണ്‍ലൈനായാണ് ഫീസടയ്ക്കേണ്ടത്. ഓണ്‍ലൈനായി അപേക്ഷിച്ചശേഷം അപേക്ഷയുടെ പ്രിന്റ്ഒൗട്ടും അപ്ലോഡ് ചെയ്ത രേഖകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അസിസ്റ്റന്റ് രജിസ്ട്രാർ 21 (പരീക്ഷ), എംജി സർവകലാശാല, പിഡി ഹിൽസ് 686560 എന്ന വിലാസത്തിൽ മേയ് രണ്ടിന് ഉച്ചകഴിഞ്ഞ് മൂന്നിനകം സമർപ്പിക്കണം. മേയ് 18ന് രാവിലെ 10 മുതൽ ഒന്നുവരെ കോട്ടയം സിഎംഎസ് കോളജിലാണ് പരീക്ഷ നടക്കുക. ഹാൾടിക്കറ്റുകൾ മേയ് 15 മുതൽ 17വരെ ഡൗണ്‍ലോഡ് ചെയ്യാം.