University News
പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളു​ള്ള ബി​രു​ദ​കോ​ഴ്സു​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ സ്വാ​ശ്ര​യ കേ​ന്ദ്ര​ങ്ങ​ള്‍ , അ​ഫി​യി​ലേ​യ​റ്റ​ഡ് കോ​ള​ജു​ക​ള്‍ എ​ന്നി​വ​യി​ലെ ബി​എ​ച്ച് എം (​നാ​ലു​വ​ര്‍​ഷം), ബി​പി​എ​ഡ് (ഇ​ന്‍റ​ഗ്രേ​റ്റ​ഡ്, നാ​ലു​വ​ര്‍​ഷം), ബി​പി​എ​ഡ് (ര​ണ്ടു​വ​ര്‍​ഷം), ബി​കോം ഓ​ണേ​ഴ്സ് (മൂ​ന്നു​വ​ര്‍​ഷം) എ​ന്നീ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളു​ള്ള ബി​രു​ദ​കോ​ഴ്സു​ക​ള്‍​ക്ക് 30 വ​രെ ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ ചെ​യ്യാം.

നി​ശ്ചി​ത​യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്കും ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ര്‍​ക്കും അ​പേ​ക്ഷി​ക്കാം. ഫീ​സ് ജ​ന​റ​ല്‍ 350 രൂ​പ, എ​സ് സി ​എ​സ് ടി 150 ​രൂ​പ. പ്ര​വേ​ശ​ന​യോ​ഗ്യ​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഒ​ന്നി​ല്‍​ക്കൂ​ടു​ത​ല്‍ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ ഓ​രോ അ​ധി​ക പ്രോ​ഗ്രാ​മി​നും 50 രൂ​പ വീ​തം അ​പേ​ക്ഷാ ഫീ​സി​ന്‍റെ കൂ​ടെ അ​ട​യ്ക്ക​ണം. വി​വ​ര​ങ്ങ​ള്‍​ക്ക് www.cuonline.ac.in ഫോ​ണ്‍ 0494 2407016, 2407017

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക്/​പാ​ര്‍​ട് ടൈം ​ബി​ടെ​ക്, ബി​ആ​ര്‍​ക് പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാം
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക്/​പാ​ര്‍​ട് ടൈം ​ബി ടെ​ക്, ബി​ആ​ര്‍​ക് പ​രീ​ക്ഷ​ക​ള്‍​ക്ക് പി​ഴ​കൂ​ടാ​തെ മേ​യ് നാ​ല് വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ മേ​യ് ഏ​ഴ് വ​രെ​യും ഫീ​സ​ട​ച്ച് മേ​യ് ഒ​ന്പ​ത് വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ലു​ള്ള വി​ജ്ഞാ​പ​നം പ​രി​ശോ​ധി​ച്ച് അ​പേ​ക്ഷി​ക്കു​ക.


പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ്ണ​യ​ത്തി​ന് അ​പേ​ക്ഷി​ക്കാം

ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​കോം, ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 22 വ​രെ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യു​ടെ പ​ക​ര്‍​പ്പ് 27നു ​മു​മ്പാ​യി ജോ​യി​ന്‍റ് ക​ണ്‍​ട്രോ​ള​ര്‍ ഓ​ഫ് എ​ക്സാ​മി​നേ​ഷ​ന്‍​സ് വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം പ​രീ​ക്ഷാ​വി​ഭാ​ഗം, കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല എ​ന്ന വി​ലാ​സ​ത്തി​ല്‍ ല​ഭി​ക്ക​ണം.


പു​നഃ​പ​രീ​ക്ഷ

കോ​ഴി​ക്കോ​ട് മ​ല​ബാ​ര്‍ ക്രി​സ്ത്യ​ന്‍ കോ​ള​ജി​ലെ പ​ത്തു​വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ യു​ജി (സി​യു സി​ബി​സി​എ​സ്എ​സ്) ഹി​ന്ദി കോ​മ​ണ്‍ കോ​ഴ്സ് പേ​പ്പ​ര്‍ ഒ​ക​ച208(1) ഗ്രാ​മ​ര്‍ ക​റ​സ്പോ​ണ്ട​ന്‍​സ് ആ​ന്‍​ഡ് ട്രാ​ൻ​സ്‌​ലേ​ഷ​ന്‍ പു​നഃ​പ​രീ​ക്ഷ 17നു ​ന​ട​ക്കും.


പ​രീ​ക്ഷാ​ഫ​ലം

2018 ഡി​സം​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ര്‍ എം​എ ഇ​സ്ലാ​മി​ക് ഫി​നാ​ന്‍​സ് (സി​യു​സി​എ​സ് എ​സ്), ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​അ​പ്ലൈ​ഡ് ജി​യോ​ള​ജി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 29വ​രെ അ​പേ​ക്ഷി​ക്കാം.


ഗാ​ന്ധി​ചെ​യ​ര്‍ വ്യ​ക്തി​ത്വ വി​ക​സ​ന ക്യാ​ന്പ് സ​മാ​പി​ച്ചു

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല ഗാ​ന്ധി ചെ​യ​ര്‍ ഹൈ​സ്കൂ​ള്‍ , ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ച വ്യ​ക്തി​ത്വ വി​ക​സ​ന ക്യാ​മ്പ് സ​മാ​പി​ച്ചു. അ​മ്പ​തോ​ളം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് പ​ഠ​ന​വും വി​നോ​ദ​വും നേ​തൃ​പാ​ട​വ​വും സ​മ​ന്വ​യി​പ്പി​ച്ച ക്യാ​മ്പി​ല്‍ സം​ബ​ന്ധി​ച്ച​ത്. സ​മാ​പ​ന സ​മ്മേ​ള​നം സ​ര്‍​വ​ക​ലാ​ശാ​ല പ്രോ ​വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​പി. മോ​ഹ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ല​ക്ഷ്യ​ബോ​ധ​വും ആ​ത്മ​വി​ശ്വാ​സ​വും അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മി​ക​ച്ച ക്യാ​മ്പ​ര്‍​മാ​ര്‍​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ള്‍ ച​ട​ങ്ങി​ല്‍ വി​ത​ര​ണം​ചെ​യ്തു. ച​ട​ങ്ങി​ല്‍ ആ​ര്‍ .എ​സ്. പ​ണി​ക്ക​ര്‍, ഡോ. ​എം.​സി.​കെ. വീ​രാ​ന്‍ , എം. ​നാ​രാ​യ​ണ​ന്‍ നാ​യ​ര്‍ , എം.​വി. സ​ക്ക​റി​യ, ഓ. ​മു​ഹ​മ്മ​ദ​ലി എ​ന്നി​വ​ര്‍ ‌ പ്ര​സം​ഗി​ച്ചു.
More News