ഏപ്രിലിൽ നടത്തിയ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബിഎസ്\സി എൻവയണ്മെന്റൽ സയൻസ് ആന്‍ഡ് എൻവയണ്‍മെന്റ് ആന്‍ഡ് വാട്ടർ മാനേജ്മെന്റ് കോഴ്സിന്റെ പ്രാക്ടിക്കൽ 29, 30, മേയ് 2 തീയതികളിൽ എൻഎസ്എസ് കോളജ് ചേർത്തലയിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
2019 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബിഎസ്സി ബയോടെക്നോളജി (മൾട്ടിമേജർ) കോഴ്സിന്റെ കെമിസ്ട്രി പ്രാക്ടിക്കൽ മേയ് 3, 6, 7 തീയതികളിൽ അതതു കോളജുകളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബിഎസ്സി ബോട്ടണി ആന്‍ഡ് ബയോടെക്നോളജി/ബയോടെക്നോളജി (മൾട്ടിമേജർ) കോഴ്സുകളുടെ പ്രാക്ടിക്കൽ മേയ് 8, 9, 10 തീയതികളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഏപ്രിലിൽ നടത്തിയ കരിയർ റിലേറ്റഡ് സിബിസിഎസ് ബിഎസ്സി ഫിസിക്സ് & കന്പ്യൂട്ടർ ആപ്ലിക്കേഷൻസിന്റെ (കോർ ഫിസിക്സ്) ഡിജിറ്റൽ ഇലക്ട്രോണിക്സ് & കന്പ്യൂട്ടർ സയൻസ്, ഒപ്റ്റിക്സ് & ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളുടെ പ്രാക്ടിക്കൽ മേയ് 3, 6, 7 തീയതികളിൽ അതതു പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
ഏപ്രിലിൽ നടന്ന ആറാം സെമസ്റ്റർ സിആർസിബിസിഎസ്എസ് ബികോം ഡിഗ്രി പരീക്ഷയുടെ പ്രോജക്ട് ഇവാല്യുവേഷൻ & വൈവാ വോസി മേയ് 2, 3 തീയതികളിലും പ്രാക്ടിക്കൽ 4, 6 തീയതികളിലും നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബിഎസ്സി കെമിസ്ട്രി ആന്‍ഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി കോഴ്സിന്റെ പ്രാക്ടിക്കൽ, പ്രോജക്ട് വൈവ പരീക്ഷകൾ മേയ് ആറു മുതൽ 10 വരെ അതത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
സിബിസിഎസ് ബിഎ ഹിസ്റ്ററി, ഇക്കണോമിക്സ്, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, ഫിലോസഫി, മലയാളം (കോർ), ഹിന്ദി, അറബിക്, സംസ്കൃതം (ജനറൽ), സംസ്കൃതം (സ്പെഷൽ), തമിഴ്, ഇസ്ലാമിക് ഹിസ്റ്ററി എന്നീ വിഷയങ്ങളുടെ പ്രോജക്ട് മൂല്യനിർണയവും വാചാപരീക്ഷയും 29 മുതൽ അതതു കോളജുകളിൽ നടത്തുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
മേയിൽ നടത്തുന്ന ഒന്നും രണ്ടും സെമസ്റ്റർ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ബയോമെഡിക്കൽ സയൻസ് പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
മേയിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്നോളജി (2018 സ്കീം റെഗുലർ, 2014 സ്കീം ഇംപ്രൂവ്മെന്റ് & സപ്ലിമെന്ററി, 2011 സ്കീം സപ്ലിമെന്ററി) പരീക്ഷകൾ മേയ് ആറി ന് ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
ജൂണ്‍ ആറി ന് ആരംഭിക്കുന്ന ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎഎൽഎൽബി/ബികോം.എൽഎൽബി/ബിബിഎഎൽഎൽബി പരീക്ഷകൾക്ക് മേയ് മൂന്നു വരെയും 50 രൂപ പിഴയോടെ മേയ് ആറു വരെയും 125 രൂപ പിഴയോടെ മേയ് എട്ടു വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ജൂണ്‍ 12 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചർ പരീക്ഷകൾക്ക് പിഴകൂടാതെ സേവനനിരക്കുകളുടെ അഞ്ചു ശതമാനം വർധന ഉൾപ്പെടെ മേയ് 13 വരെയും 55 രൂപ പിഴയോടെ മേയ് 15 വരെയും 135 രൂപ പിഴയോടെ മേയ് 17 വരെയും അപേക്ഷിക്കാം. വിശദമായ നോട്ടിഫിക്കേഷൻ വെബ്സൈറ്റിൽ.
മേയ് 22 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചർ പരീക്ഷകൾക്ക് പിഴകൂടാതെ സേവനനിരക്കുകളുടെ അഞ്ചു ശതമാനം വർധന ഉൾപ്പെടെ മേയ് മൂന്നു വരെയും 55 രൂപ പിഴയോടെ മേയ് ആറു വരെയും 135 രൂപ പിഴയോടെ മേയ് എട്ടു വരെയും അപേക്ഷിക്കാം. വിശദമായ നോട്ടിഫിക്കേഷൻ വെബ്സൈറ്റിൽ.
പരീക്ഷാഫലം
ഡിസംബറിൽ നടത്തിയ എട്ടാം സെമസ്റ്റർ ബിടെക് പാർട്ട് ടൈം റീസ്ട്രക്ച്ചേർഡ് 2008 സ്കീം സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റിൽ. ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചർ പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മേയ് 15 വരെ അപക്ഷിക്കാം.
അപേക്ഷ ക്ഷണിക്കുന്നു
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് നടത്തുന്ന അഡ്വാൻസ്ഡ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ കമ്മ്യൂണിക്കേഷൻ (പാർട്ട് ടൈം സായാഹ്ന കോഴ്സ്) ക്ലാസുകൾ ജൂണ്‍ 14 ന് ആരംഭിക്കും. അംഗീകൃത സർവകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത. സർവകലാശാല ക്യാഷ് കൗണ്ടറിൽ 30 രൂപ ചെല്ലാൻ അടച്ചശേഷം 29 മുതൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ നിന്നും അപേക്ഷാഫോം വാങ്ങാവുന്നതാണ്. മേയ് 22 ന് രാവിലെ 10 മണിക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ നടത്തുന്ന പ്രവേശന പരീക്ഷയിൽ ലഭിക്കുന്ന മാർക്കിനെ അടിസ്ഥാനമാക്കിയാണ് കോഴ്സിലേയ്ക്കുളള പ്രവേശനം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മേയ് ആറ്.