എംഎ. ഹിന്ദി ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു
2018 ഏപ്രിലിൽ നടന്ന എംഎ. ഹിന്ദി ഒന്നും രണ്ടും സെമസ്റ്റർ (പ്രൈവറ്റ്) റെഗുലർ, സപ്ലിമെന്ററി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മേയ് 13 വരെ അപേക്ഷിക്കാം.
പിജി പ്രവേശനം; ഹാൾടിക്കറ്റ്
വിവിധ പഠനവകുപ്പുകളിലെ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷ മേയ് 11, 12 തീയതികളിൽ നടക്കും. അപേക്ഷ നൽകിയവർക്ക് ഹാൾടിക്കറ്റ് വെബ്സൈറ്റിൽനിന്നു ഡൗണ്‍ലോഡ് ചെയ്യാം. 0481 2733615.
അപേക്ഷ തീയതി
സ്കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യുക്കേഷനിലെ മൂന്നും നാലും സെമസ്റ്റർ ബിഎ, ബികോം റെഗുലർ, സിബിസിഎസ്എസ്. സപ്ലിമെന്ററി 2017 വരെയുള്ള അഡ്മിഷൻപ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷയ്ക്കു പിഴയില്ലാതെ മേയ് 15 വരെ അപേക്ഷിക്കാം. 500 രൂപ പിഴയോടെ മേയ് 21 വരെയും 1000 രൂപ സൂപ്പർഫൈനോടെ മേയ് 24 വരെയും അപേക്ഷിക്കാം.