പിഎച്ച്ഡി പ്രവേശന പരീക്ഷ നാലിന്
സർവകലാശാലയുടെ പിഎച്ച്ഡി പ്രവേശന പരീക്ഷ നാലിന് രാവിലെ 10മുതൽ ഉച്ചയ്ക്ക് ഒന്നുവരെ തിരുവനന്തപുരം കോട്ടണ്‍ഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. അപേക്ഷകർ ഹാൾടിക്കറ്റുകൾ അവരവരുടെ യൂസർ ഐഡിയും പാസ് വേർഡും ഉപയോഗിച്ച് (
)എന്ന വെബ്സൈറ്റിൽ നിന്നും ഡൗണ്‍ലോഡ് ചെയ്യണം. സാക്ഷ്യപ്പെടുത്തിയ ഫോട്ടോയുൾപ്പെട്ട ഹാൾടിക്കറ്റുകൾ ഹാജരാക്കാത്തവരെ പരീക്ഷ എഴുതാൻ അനുവദിക്കുന്നതല്ല. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുളള ഭിന്നശേഷിക്കാരായ അപേക്ഷകർ കൂടുതൽ സഹായങ്ങൾക്കായി മൂന്നിനു മുന്‍പ് എസി.ബി1 സെക്ഷനിൽ ബന്ധപ്പെടണം. (Email:[email protected])
ടൈംടേബിൾ
2019 ഏപ്രിലിൽ നടന്ന ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബിബിഎ ഡിഗ്രി പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയവും വൈവാ വോസിയും മേയ് ഏഴു മുതൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
മേയിൽ നടക്കുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ കമ്മ്യൂണിക്കേഷൻ (പിജിഡിഇസി) പരീക്ഷയ്ക്ക് പിഴ കൂടാതെ ആറുവരെയും 50 രൂപ പിഴയോടെ എട്ടുവരെയും 125 രൂപ പിഴയോടെ10 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വിദൂര വിദ്യാഭ്യാസ കേന്ദ്രം ക്ലാസുകൾ
വിദൂര വിദ്യാഭ്യാസ കേന്ദ്രം എംഎ സോഷ്യോളജി രണ്ടാം സെമസ്റ്റർ (2018 അഡ്മിഷൻ) ക്ലാസുകൾ നാലിന് പാളയം സെന്ററിൽ ആരംഭിക്കും. നാല്, അഞ്ച് തീയതികളിലെ ബിഎസ്സി കംപ്യൂട്ടർ സയൻസ്, ബിസിഎ ക്ലാസുകൾ ഉണ്ടായിരിക്കുന്നതല്ല. രണ്ടാം സെമസ്റ്റർ എംഎ പബ്ലിക് അഡ്മിനിസ്ട്രേഷന് ശനി, ഞായർ ദിവസങ്ങളിൽ ക്ലാസ് ഉണ്ടായിരിക്കും.