എംസിഎ ആറാം സെമസ്റ്റർ റെഗുലർ & സപ്ലിമെന്ററി (2015 സ്കീം), ആറാം സെമസ്റ്റർ സപ്ലിമെന്ററി (2011 സ്കീം 2013 & 2014 അഡ്മിഷൻ മാത്രം) എന്നീ പരീക്ഷകളുടെ രജിസ്ട്രേഷൻ 10 ന് ആരംഭിക്കും. 20 വരെയും 50 രൂപ പിഴയോടെ 22 വരെയും 125 രൂപ പിഴയോടെ 24 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
27 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ യൂണിറ്ററി (ത്രിവത്സരം) എൽഎൽബി (2011 അഡ്മിഷൻ) മേഴ്സിചാൻസ് പരീക്ഷകൾക്ക് 10 വരെയും 50 രൂപ പിഴയോടെ 13 വരെയും 125 രൂപ പിഴയോടെ 14 വരെയും സർവകലാശാല ഓഫീസിൽ സമർപ്പിക്കണം.
കെ മാറ്റ് പരീക്ഷ
വിവിധ സർവകലാശാലകൾ പരീക്ഷാഫലം പുറപ്പെടുവിക്കുന്നതിൽ വരുത്തുന്ന കാലതാമസം കണക്കിലെടുത്ത് കൂടുതൽ അവസരങ്ങൾ എം.ബി.എ പ്രവേശനത്തിന് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ രണ്ട് കെ മാറ്റ് കേരള പരീക്ഷ നടത്തുന്നതിന് എല്ലാ സർവകലാശാലകളും കൂടി തീരുമാനിച്ചിരിക്കുന്നു. ആദ്യത്തെ പരീക്ഷ ഫെബ്രുവരി 17 ന് നടത്തി. രണ്ടാമത്തെ കെമാറ്റ് കേരള പരീക്ഷ ജൂണ്‍ 16 ന് നടത്തും. കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്‍ഡ് ടെക്നോളജിയാണ് (കുസാറ്റ്) പ്രവേശന മേൽനോട്ട സമിതിയുടെ നിയന്ത്രണത്തിൽ പ്രവേശന പരീക്ഷ നടത്തുന്നത്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.